- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമറ ഓണാക്കി വച്ച് ലൈവായി ചിത്രീകരിച്ച് അടൂരിൽ കമിതാക്കൾ തൂങ്ങിമരിച്ചു; വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഏഴ് വയസു കൂടുതലുള്ള വിധവയായ കാമുകിക്കൊപ്പം അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് ആത്മഹത്യ; തുമ്പമണ്ണിൽ സ്റ്റുഡിയോ നടത്തി പൊളിഞ്ഞ 25 കാരന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ
അടൂർ: ലൈവായി ആത്മഹത്യാ ദൃശ്യങ്ങൾ ചിത്രീകരിച്ച് കമിതാക്കൾ ജീവനൊടുക്കി. അടൂരിലാണ് സംഭവം. പന്നിവിഴയിലെ അപ്പാർട്ട്‌മെന്റിലാണ് കമിതാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. മൃതദേഹങ്ങൾ ജീർണിച്ചു തുടങ്ങിയ നിലയിലാണ്. കൊടുമൺ സ്വദേശിയായ ഫോട്ടോഗ്രാഫറും ഏനാത്ത് കുളക്കട സ്വദേശിയായ വിധവയുമാണ് മരിച്ചത്. ഇന്ന് രാവിലെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കൊടുമൺ ഐക്കാട് തോട്ടരികിൽ പുത്തൻവീട്ടിൽ ജോസിന്റെ മകൻ റിജോ ജോസ് (25), തേപ്പുപാറ പരപ്പാനൂർ വീട്ടിൽ നിന്ന് ഏനാത്ത് കുളക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന ബേബിയുടെ മകൾ ഷിനു (32) എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് റിജോ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ഇയാളുടെ പിതാവ് ജോസ് വിദേശത്ത് ജോലി നോക്കുകയാണ്. കഴിഞ്ഞ എട്ടുമാസമായി മാതാവ് റോസമ്മ, സഹോദരൻ ജെറിൻ എന്നിവരുമായി പിണങ്ങി പറക്കോടുള്ള ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു റിജോ. ഇയാളുടെ ഇന്നോവ കാർ അപ്പാർട്ട്‌മെന്റിന് മുന്നിൽ മറ്റു വാഹനങ്ങൾ ഇറക്കി കൊണ്ടുപോകാൻ കഴിയാത്ത വിധം പാർക്ക് ചെയ്തിരിക്കുകയായി
അടൂർ: ലൈവായി ആത്മഹത്യാ ദൃശ്യങ്ങൾ ചിത്രീകരിച്ച് കമിതാക്കൾ ജീവനൊടുക്കി. അടൂരിലാണ് സംഭവം. പന്നിവിഴയിലെ അപ്പാർട്ട്‌മെന്റിലാണ് കമിതാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. മൃതദേഹങ്ങൾ ജീർണിച്ചു തുടങ്ങിയ നിലയിലാണ്. കൊടുമൺ സ്വദേശിയായ ഫോട്ടോഗ്രാഫറും ഏനാത്ത് കുളക്കട സ്വദേശിയായ വിധവയുമാണ് മരിച്ചത്. ഇന്ന് രാവിലെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
കൊടുമൺ ഐക്കാട് തോട്ടരികിൽ പുത്തൻവീട്ടിൽ ജോസിന്റെ മകൻ റിജോ ജോസ് (25), തേപ്പുപാറ പരപ്പാനൂർ വീട്ടിൽ നിന്ന് ഏനാത്ത് കുളക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന ബേബിയുടെ മകൾ ഷിനു (32) എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് റിജോ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ഇയാളുടെ പിതാവ് ജോസ് വിദേശത്ത് ജോലി നോക്കുകയാണ്. കഴിഞ്ഞ എട്ടുമാസമായി മാതാവ് റോസമ്മ, സഹോദരൻ ജെറിൻ എന്നിവരുമായി പിണങ്ങി പറക്കോടുള്ള ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു റിജോ.
ഇയാളുടെ ഇന്നോവ കാർ അപ്പാർട്ട്‌മെന്റിന് മുന്നിൽ മറ്റു വാഹനങ്ങൾ ഇറക്കി കൊണ്ടുപോകാൻ കഴിയാത്ത വിധം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇന്നു രാവിലെ അപ്പാർട്ട്‌മെന്റിലെ മറ്റൊരു വാടകക്കാരൻ തന്റെ വാഹനം ഇറക്കാൻ നോക്കിയപ്പോൾ ഇന്നോവ തടസമായി കിടക്കുന്നത് കണ്ടു. റിജോയുടെ വാഹനമാണിതെന്ന് അറിയാവുന്ന ഇയാൾ റിജോ താമസിക്കുന്ന മുറിയുടെ വാതിൽ മുട്ടിവിളിച്ചിട്ട് തുറന്നില്ല. മൊബൈൽഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്തു നിന്നു. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.
പാഞ്ഞെത്തിയ പൊലീസ് ജനാലച്ചില്ല് തകർത്ത് നോക്കിയപ്പോഴാണ് ഹാളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ റിജോയുടെ മൃതദേഹവും അടുക്കളയ്ക്ക് സമീപം ഷിനുവിന്റെയും മൃതദേഹവും കാണപ്പെടുകയായിരുന്നു. രണ്ട് ആത്മഹത്യാ രംഗങ്ങളും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്യുന്നത് റിജോയുടെ ക്യാമാറയിലാണ് ചിത്രീകരിച്ചിരുന്നത്. റിജോ ആത്മഹത്യ ചെയ്യുന്ന രംഗം ലൈവായി ക്യാമറയിലും പകർത്തിയ നിലയിൽ കാണപ്പെട്ടു.
തുമ്പമൺ സെന്റ് മേരീസ് പള്ളിയുടെ ബിൽഡിങ്‌സിൽ വെഡിങ് സ്റ്റുഡിയോ നടത്തി സാമ്പത്തികമായി തകർച്ച നേരിട്ടിരുന്നു റിജോയ്ക്ക്. ഒരു വർഷം മുൻപ് സ്റ്റുഡിയോ പൂട്ടി. വാടക ഇനത്തിൽ പള്ളിക്ക് വൻ തുക തന്നെ നൽകാനുണ്ട്. ഇതിന്റെ പേരിൽ സ്റ്റുഡിയോയിലെ സാധനങ്ങൾ പള്ളി കമ്മറ്റി അധികൃതർ പിടിച്ചു വച്ചിരിക്കുകയായിരുന്നു. തുടർന്ന് സ്വന്തമായി വീഡിയോ ജോലികൾ എടുത്ത് നടത്തി വരികയായിരുന്നു. ഒരു വിവാഹ ചടങ്ങിനിടെയാണ് ഷിനുവിനെ പരിചയപ്പെട്ടത്.