- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുവല്ലറിയിൽ വെച്ച് കണ്ടുള്ള പരിചയം പ്രണയമായി മാറി; പലരിൽ നിന്നായി കടംവാങ്ങി ലക്ഷങ്ങൾ കൈയിലെത്തിയപ്പോൾ ഭർത്താവിനെയും രണ്ട് പിഞ്ചുമക്കളെയും മറന്ന് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ച കുറ്റം കാണിച്ച് ഭർത്താവ് പരാതി നൽകിയപ്പോൾ തൃശ്ശൂരിൽ നിന്നും ഇരുവരെയും പൊക്കി പൊലീസും: നെടുമങ്ങാട് നിന്നും ഒരു പ്രണയകഥ!
ആര്യനാട്: പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന ഭാര്യമാരുടെ കഥകൾ നിരന്തരം കേരളത്തിൽ നിന്നും പുറത്തുവരുന്നുണ്ട്. അടുത്തിടെ കോഴിക്കോട്ട് നിന്ന് അടക്കം സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഒരു കേസ് രജിസ്റ്റർ ചെയ്യുന്നതിനപ്പുറത്തേക്ക് പോകാറില്ല ഈ സംഭവം. ഇപ്പോഴിതാ കോഴിക്കോട് വടകരയിലുണ്ടായ സംഭവത്തിന് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ഭർത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് നൽകിയ പരിതായിൽ കാമുകനെയും വീട്ടമ്മയെയും പൊലീസ് ഒടുവിൽ അറസ്റ്റു ചെയ്തു. കൊറ്റാമല രേവതിയിൽ അനിൽകുമാറിന്റെ ഭാര്യ സ്മിത (33) യും കാമുകൻ തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ്ങ് കുമ്മാട്ടിക്കൽ ഹൗസിൽ ലിജോ (35) യുമാണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. പലരിൽ നിന്നായി കടം വാങ്ങിയ പണവുമായാണ് ഇവർ മുങ്ങിയിരുന്നത്. രണ്ടു പിഞ്ചുമക്കളെയുമപേക്ഷിച്ച് മുങ്ങിയ യുവതിയ്‌ക്കെതിരെ ഭർത്താവ് ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തത്. നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ
ആര്യനാട്: പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന ഭാര്യമാരുടെ കഥകൾ നിരന്തരം കേരളത്തിൽ നിന്നും പുറത്തുവരുന്നുണ്ട്. അടുത്തിടെ കോഴിക്കോട്ട് നിന്ന് അടക്കം സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഒരു കേസ് രജിസ്റ്റർ ചെയ്യുന്നതിനപ്പുറത്തേക്ക് പോകാറില്ല ഈ സംഭവം. ഇപ്പോഴിതാ കോഴിക്കോട് വടകരയിലുണ്ടായ സംഭവത്തിന് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ഭർത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് നൽകിയ പരിതായിൽ കാമുകനെയും വീട്ടമ്മയെയും പൊലീസ് ഒടുവിൽ അറസ്റ്റു ചെയ്തു.
കൊറ്റാമല രേവതിയിൽ അനിൽകുമാറിന്റെ ഭാര്യ സ്മിത (33) യും കാമുകൻ തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ്ങ് കുമ്മാട്ടിക്കൽ ഹൗസിൽ ലിജോ (35) യുമാണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. പലരിൽ നിന്നായി കടം വാങ്ങിയ പണവുമായാണ് ഇവർ മുങ്ങിയിരുന്നത്. രണ്ടു പിഞ്ചുമക്കളെയുമപേക്ഷിച്ച് മുങ്ങിയ യുവതിയ്‌ക്കെതിരെ ഭർത്താവ് ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തത്.
നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ ജീവനക്കാരനാണ് ലിജോ. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കിയ ഇവർ നേരത്തെ തന്നെ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു എന്നാണ് വ്യക്തമാകുന്ന വിവരം. പല കാരണങ്ങൾ പറഞ്ഞ് ഇതിനിടെ ഇരുവരും ചേർന്ന് അരശുപറമ്പ് സ്വദേശി സീനയുടെ പക്കൽ നിന്ന് അഞ്ച് ലക്ഷം വാങ്ങുകയുണ്ടായി. ഇത് മടക്കിക്കിട്ടാതായതോടെ ഇവർക്കെതിരെ സീന പൊലീസിൽ പരാതി നൽകിയിരുന്നു.
ഇവരെ കൂടാതെ മറ്റു ചിലരിൽ നിന്നും ഇവർ പണം കൈപ്പറ്റി. പലരും തിരികെ ചോദിച്ചു തുടങ്ങിയതോടെയാണ് ഇവർ മുങ്ങിയത്. തൃശൂരിലുള്ള ജി ജോയുടെ വീട്ടിൽ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരവും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇരുവരെയും നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു.