- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൊപ്പം കിടന്നുറങ്ങിയ പതിനാലുകാരി അർദ്ധരാത്രിയിൽ കാമുകനൊപ്പം മുങ്ങി; കാമുകന്റെ വീട്ടുകാർ മകനെയും 'മരുമകളേയും' കാണുന്നത് പൊലീസ് വാതിലിൽ മുട്ടുമ്പോൾ; തലസ്ഥാനത്തെ 'കൊച്ചു പ്രേമൻ' പീഡനക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയായത് ഇങ്ങനെ
കാഞ്ഞിരംകുളം: ചാവടി നട സ്വദേശിയായ ഒൻപതാം ക്ലാസുകാരിയും പുല്ലുവിള സ്വദേശിയായ പതിനേഴുകാരനും തമ്മിലുള്ള പ്രണയമാണ് അതിനാടകീയമായ ക്‌ളൈമാക്‌സിലെത്തിയത്. പ്രണയം മൂത്തപ്പോൾ ഒളിച്ചോട്ടവും പൊലീസ് അന്വേഷണവും, സംഘർഷവും വേർപിരിയലും അവസാനം പൊലീസ് കേസിൽ പ്രതിയുമായി കുട്ടികളുടെ ജയിലിലുമായ അപൂർവ്വകഥ. വെള്ളിയാഴ്ച അർദ്ധരാത്രിയിൽ കാമുകനൊപ്പം പെൺകുട്ടി മുങ്ങിയത് വീട്ടുകാർ അറിയുന്നത് പുലർച്ചെ മൂന്നു മണിയോടെയാണ്. അയൽപക്കത്തെ ബന്ധുക്കളോടൊപ്പം ഇവർ അന്വേഷണം തുടങ്ങി. അപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെടാൻ ഇവർ തീരുമാനിക്കുന്നു. നേരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലേക്ക്. രണ്ടുപേർക്കുമായി പൊലീസും തെരച്ചിൽ തുടങ്ങി. പെൺകുട്ടിയുടെ ബന്ധത്തെ കുറിച്ച് അറിയാവുന്ന ബന്ധുക്കൾ പതിനേഴുകാരന്റെ വീട്ടിലേക്ക് പൊലീസ് അകമ്പടിയോടെ എത്തുന്നു. ഇരുവരും അവിടെയുണ്ടെന്ന് മനസിലായി. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിലാണ് കമിതാക്കൾ ഒന്നിച്ച് വീട്ടിലെത്തിയത്. സമീപത്തെ മുറിയിൽ കിടന്നുറങ്ങിയ പതിനേഴുകാരന്റെ മാതാവും സഹോദരിയുമാകട്ടെ ഇതൊന്നും
കാഞ്ഞിരംകുളം: ചാവടി നട സ്വദേശിയായ ഒൻപതാം ക്ലാസുകാരിയും പുല്ലുവിള സ്വദേശിയായ പതിനേഴുകാരനും തമ്മിലുള്ള പ്രണയമാണ് അതിനാടകീയമായ ക്‌ളൈമാക്‌സിലെത്തിയത്. പ്രണയം മൂത്തപ്പോൾ ഒളിച്ചോട്ടവും പൊലീസ് അന്വേഷണവും, സംഘർഷവും വേർപിരിയലും അവസാനം പൊലീസ് കേസിൽ പ്രതിയുമായി കുട്ടികളുടെ ജയിലിലുമായ അപൂർവ്വകഥ.
വെള്ളിയാഴ്ച അർദ്ധരാത്രിയിൽ കാമുകനൊപ്പം പെൺകുട്ടി മുങ്ങിയത് വീട്ടുകാർ അറിയുന്നത് പുലർച്ചെ മൂന്നു മണിയോടെയാണ്. അയൽപക്കത്തെ ബന്ധുക്കളോടൊപ്പം ഇവർ അന്വേഷണം തുടങ്ങി. അപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെടാൻ ഇവർ തീരുമാനിക്കുന്നു. നേരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലേക്ക്. രണ്ടുപേർക്കുമായി പൊലീസും തെരച്ചിൽ തുടങ്ങി. പെൺകുട്ടിയുടെ ബന്ധത്തെ കുറിച്ച് അറിയാവുന്ന ബന്ധുക്കൾ പതിനേഴുകാരന്റെ വീട്ടിലേക്ക് പൊലീസ് അകമ്പടിയോടെ എത്തുന്നു. ഇരുവരും അവിടെയുണ്ടെന്ന് മനസിലായി.
പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിലാണ് കമിതാക്കൾ ഒന്നിച്ച് വീട്ടിലെത്തിയത്. സമീപത്തെ മുറിയിൽ കിടന്നുറങ്ങിയ പതിനേഴുകാരന്റെ മാതാവും സഹോദരിയുമാകട്ടെ ഇതൊന്നും അറിഞ്ഞതുമില്ല. വലിയ ബഹളം കേട്ടാണ് ഇവർ എണീറ്റത്. നോക്കുമ്പോൾ വീടിന് മുന്നിൽ പൊലീസും കുറെയാളുകളും. കാര്യം തിരക്കിയപ്പോഴാണ് കാമുകിയുമായി മകൻ ഇവിടെയെത്തിയെന്ന് അറിയുന്നത്. പിടികൂടി സ്റ്റേഷനിലെത്തിക്കാനുള്ള പൊലീസ് ശ്രമത്തെ പതിനേഴുകാരൻ ചെറുത്തു. രണ്ട് പൊലീസുകാർക്ക് കാമുകന്റെ മർദ്ദനം ഏൽക്കുകയും ചെയ്തു. ഒടുവിൽ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്‌പ്പെടുത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു.
ഏറെനാളായുള്ള പ്രണയമായിരുന്നു എന്ന് പൊലീസിനു മനസ്സിലായി. ക്ലാസിൽ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങുന്നതെങ്കിലും കയറുന്നത് വല്ലപ്പോഴും മാത്രം. ബൈക്കിൽ കറങ്ങി നടക്കുന്നത് പലരും കണ്ടിരുന്നു. ഒരുദിവസം വീടിന് മുന്നിൽ വരെ ബൈക്കിൽ വന്നിറങ്ങിയ പെൺകുട്ടിയെ മാതാപിതാക്കൾ ശാസിച്ചെങ്കിലും ബനധം തുടർന്നു. കാമുകൻ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തതോടെയാണ് അർദ്ധരാത്രിയിൽ മുങ്ങാനുള്ള പദ്ധതിയൊരുങ്ങിയത്. ഇങ്ങനെയാണ് ബൈക്കിൽ വീട്ടുകാർ അറിയാതെ കടന്നത് . അതിന്റെ വരും വരാഴ്കയൊന്നും ആലോചിച്ചില്ല.
പൊലീസ് ഇരുവരുടെയും സ്‌കൂൾ സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തി. പെൺകുട്ടിക്ക് 14. കാമുകന് 17. ഇതോടെ സംഭവം പുലിവാലായി . വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കൃത്യനിർവഹണത്തിന് തടസം വരുത്തി പൊലീസിനെ ആക്രമിച്ചു. രണ്ട് കുറ്റങ്ങളും പതിനേഴുകാരന് മേൽ ചുമത്തി. അർദ്ധരാത്രിയിൽ ബൈക്കിൽ സിനിമ സ്റ്റൈലിൽ ആടിപ്പാടിപ്പോയ ഇരുവരും രണ്ടുവഴിക്കായി. കാമുകൻ ജുവനൈൽ കോടതിയിലേക്ക്. പെൺകുട്ടി രക്ഷിതാക്കളോടൊപ്പം വീട്ടിലേക്കും. സംഭവത്തിന്റ ആന്റി ക്‌ളൈമാക്‌സ് ആയിട്ടേയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്