- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ കമിതാക്കളെ ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; റബർ മരത്തിലെ കൊമ്പിൽ ഒറ്റ ഷാളിൽ തൂങ്ങിയത് കാഞ്ഞിരക്കടവ് സ്വദേശി വിനീഷും ഗൂഡല്ലൂർ സ്വദ്ദേശി രമ്യയും; ഇരുവരുടെയും പ്രണയം അറിഞ്ഞ വീട്ടുകാർ വിവാഹത്തിന് സമ്മതവും അറിയിച്ചിരുന്നുവെന്ന് പ്രദേശവാസികൾ
നിലമ്പൂർ: നിലമ്പൂരിൽ കമിതാക്കളെ ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് മണ്ണും പറമ്പിൽ വിനീഷ്, ഗൂഡല്ലൂർ സ്വദ്ദേശി രമ്യ എന്നിവരെയാണ് മുതീരിയിൽ റബർ മരത്തിലെ കൊമ്പിൽ ഒറ്റ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിതയ്. ആത്മഹത്യയാണെന്നാണ് സൂചനകൾ. വിറക് ശേഖരിക്കാൻ എത്തിയ സ്ത്രീകളാണ് റബ്ബറിൽ മൃതദേഹങ്ങള കണ്ടത്.
വിനീഷിന്റെ വീട്ടിൽ നിന്നും ഏകദ്ദേശം 200 മീറ്റർ അകലെയുള്ള റബർ തോട്ടത്തിലെ റബർ മരത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നു. ഇവർ തമ്മിലുള്ള വിവാഹം നടത്തി കൊടുക്കാനും വീനിഷിന്റെ മാതാപിതാക്കൾ സമ്മതം അറിയിച്ചിരുന്നു. എന്നാൽ ജേഷ്ടന്റ വിവാഹ ശേഷമാകാം എന്നു പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ നിന്നും പോയ വിനീഷ് ചൊവ്വാഴ്ച രമ്യയുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു തങ്ങളെ സ്വീകരിക്കണമെന്ന് അറിയിച്ചു. എന്നാൽ പിന്നീട് വീട്ടുകാർക്ക് ഒരു വിവരവും ലഭിച്ചില്ല. റബർ തോട്ടത്തിനു സമീപത്തുള്ള പാടത്ത് ഉള്ള ഷെഡിൽ നിന്നും രമ്യയുടെ ബാഗ്, മഴ കോട്ട് തുടങ്ങിയ സാധനകൾ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രിയിൽ ഇവർ ഈ ഷെഡ്ഡിൽ വന്നിരുന്നിട്ടുണ്ടാകാനാണ് സാധ്യത.
നിലമ്പൂർ ഡി വൈ എസ് പി സാജു കെ എബ്രഹാം, എസ് ഐ തോമസുകുട്ടി തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മൃതദേഹം അഴിച് തുടർ നടപടികൾ ആരംഭിച്ചു. പോസ്റ്റ് മോർട്ടത്തിനസ്സായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയക്കും.
മറുനാടന് മലയാളി ബ്യൂറോ