- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയ്യ സമുദായത്തിൽ പെട്ട അശ്വതി കുറവ സമുദായത്തിൽ പെട്ട കമലിനെ കമൽ കുമാറിനെ പ്രണയിച്ചത് മൂന്ന് കൊല്ലം; പ്രണയം വിവാഹത്തിൽ കലാശിക്കാൻ സമുദായവും വീട്ടുകാരും തടസമായതോടെ മരണത്തിൽ ഒരുമിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചു; ബൈക്കിൽ കാഞ്ഞിരക്കൊല്ലിയിൽ എത്തിയ ശേഷം ജീവനൊടുക്കിയത് ഷാൾ ഉപയോഗിച്ച് ശരീരം പരസ്പ്പരം ബന്ധിച്ച് കൊക്കയിലേക്ക് എടുത്തുചാടി: രണ്ടു ജീവനുകൾ പൊലിഞ്ഞത് മലയാളികളുടെ ജാതിബോധത്താൽ തന്നെ
കണ്ണൂർ: കോട്ടയത്ത് കെവിൻ എന്ന യുവാവ് ദുരഭിമാന കൊലപതാകത്തിന് ഇരയായതിന്റെ ഞെട്ടൽ മലയാളികൾക്ക് മാറിയിട്ടില്ല. ഇഷ്ടപ്പെട്ട പെൺകുട്ടിയുമൊത്ത് ജീവിക്കാൻ ആഗ്രഹിച്ച യുവാവിന്റെ ജീവൻ നഷ്ടമാക്കിയത് ജാതിബോധം തന്നെയായിരുന്നു. ദളിത് ക്രിസ്ത്യാനിക്കൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന മാതാപിതാക്കളുടെ ദുരഭിമാനത്താലാണ് കെവിനെ കൊലപ്പെടുത്തിയത്. ഇങ്ങനെ സംസ്‌ക്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന മലയാളികളുടെ ജാതിബോധം രണ്ട് ജീവനുകളാണ് കവർന്നത്. കണ്ണൂരിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരകൊല്ലിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കമിതാക്കളെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത് വിവാഹ സ്വപ്നം സഫലമാകില്ലെന്ന നിരാശയായിരുന്നു. പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയ പുരയിൽ രമേശന്റെ മകൾ അശ്വതി(20)യും ധർമ്മകിണറിനടുത്ത വിനോദ് കുമാറിന്റെ മകൻ കമൽ കുമാറും (23)ഉമാണ് ശശിപ്പറയിൽ കൊക്കയിൽ ചാടി ജീവനൊടുക്കിയത്. ദ്വീർഘകാലമായി പ്രണയത്തിലായിരുന്ന ഇവർക്ക് വിവാഹത്തോടെ ഒരുമിക്കാൻ തടസമായത് ജാതിയായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മുതൽ അശ്വതി കമലുമായ
കണ്ണൂർ: കോട്ടയത്ത് കെവിൻ എന്ന യുവാവ് ദുരഭിമാന കൊലപതാകത്തിന് ഇരയായതിന്റെ ഞെട്ടൽ മലയാളികൾക്ക് മാറിയിട്ടില്ല. ഇഷ്ടപ്പെട്ട പെൺകുട്ടിയുമൊത്ത് ജീവിക്കാൻ ആഗ്രഹിച്ച യുവാവിന്റെ ജീവൻ നഷ്ടമാക്കിയത് ജാതിബോധം തന്നെയായിരുന്നു. ദളിത് ക്രിസ്ത്യാനിക്കൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന മാതാപിതാക്കളുടെ ദുരഭിമാനത്താലാണ് കെവിനെ കൊലപ്പെടുത്തിയത്. ഇങ്ങനെ സംസ്‌ക്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന മലയാളികളുടെ ജാതിബോധം രണ്ട് ജീവനുകളാണ് കവർന്നത്.
കണ്ണൂരിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരകൊല്ലിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കമിതാക്കളെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത് വിവാഹ സ്വപ്നം സഫലമാകില്ലെന്ന നിരാശയായിരുന്നു. പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയ പുരയിൽ രമേശന്റെ മകൾ അശ്വതി(20)യും ധർമ്മകിണറിനടുത്ത വിനോദ് കുമാറിന്റെ മകൻ കമൽ കുമാറും (23)ഉമാണ് ശശിപ്പറയിൽ കൊക്കയിൽ ചാടി ജീവനൊടുക്കിയത്. ദ്വീർഘകാലമായി പ്രണയത്തിലായിരുന്ന ഇവർക്ക് വിവാഹത്തോടെ ഒരുമിക്കാൻ തടസമായത് ജാതിയായിരുന്നു.
പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മുതൽ അശ്വതി കമലുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ അടുപ്പത്തെ അശ്വതിയുടെ വീട്ടുകാർ ആദ്യമേ എതിർത്തിരുന്നു. അശ്വതി തീയ്യ സമുദായത്തിലും കമൽ കുമാർ കുറവ സമുദായത്തിലും പെട്ടതുകൊണ്ടു തന്നെ ഇവരുടെ വിവാഹം വീട്ടുകാരുടെ അനുമതിയോടെ നടക്കില്ലെന്ന് ഉറപ്പായിരുന്നു. വീട്ടുകാർ ജീവിതത്തിൽ ഒരുമിക്കാൻ അനുവദിക്കില്ലെന്ന് ബോധ്യമായ ഇവർ മരണത്തോടെ ഒരുമിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനവും. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അശ്വതി.
ഫർണ്ണിച്ചറിന് പോളിഷ് ചെയ്യുന്ന ജോലിയായിരുന്നു കമൽ കുമാറിന്. ഇന്നലെ കണ്ണൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്കാണെന്ന് പറഞ്ഞാണ് അശ്വതി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സമയം ഏറെ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ അമ്മാവനായ രാജേഷ് വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കാമുകനായ കമൽകുമാറിനേയും കാണാനില്ലെന്ന വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ഇവർ ഇരിട്ടി മേഖലയിലുണ്ടെന്ന് സൂചന ലഭിച്ചു. കാഞ്ഞിര കൊല്ലിയിലെ ശശിപാറക്ക് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ചതായി കണ്ടെത്തിയതോടെ നാട്ടുകാർ തിരച്ചിലാരംഭിച്ചിരുന്നു.
വനത്തിലെ കൊല്ലിയിൽ ഇവരുടെ മൃതദേഹം കണ്ടെത്തി. ഐശ്വര്യയുടെ ഷാൾ ഉപയോഗിച്ച് ഇരുവരും പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹം കാണപെട്ടത്. പയ്യാവൂർ, ശ്രീകണ്ഠപുരം, വളപട്ടണം പൊലീസും ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിരക്ഷസേനയും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.