- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവറായി തുടങ്ങി ബസ് മുതലാളിയായി; മകളുടെ പ്രണയത്തെ എതിർത്തത് കാമുകന്റെ വീട്ടിൽ കാശില്ലാത്തതിനാൽ; പതിനെട്ട് തികയും മുമ്പേയുള്ള ആദ്യ ഒളിച്ചോട്ടവും പൊളിച്ചു; ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പായപ്പോൾ ഇരുവരും പരസ്പരം ബന്ധിച്ച് മുങ്ങിത്താണു; സന്ദീപും ലയനയും ജീവൻ വെടിഞ്ഞത് പുഷ്പന്റെ പിടിവാശി മൂലം
കൊച്ചി: ഇന്നലെ ഫോർട്ട്കൊച്ചിയിൽ മരിച്ച നിലയിൽ കണ്ട സന്ദീപും ലയനയും മുങ്ങിമരിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഇന്നലെ രാവിലെ ഏഴരയോടെയാണ് കൈകൾ പരസ്പരം ബന്ധിച്ച നിലയിൽ ഫോർട്ട്കൊച്ചി, കൽവത്തിക്കടുത്ത് മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി തീരദേശ പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് മൃതദേഹങ്ങൾ ആസ്പിൻവാളിന് സമീപത്തെ കടത്തുകടവ് ഹാർബറിലേക്ക് നീക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ മരണം ആത്മഹത്യ അല്ലെന്ന് സംശയിക്കാവുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് ലയനയുടേത്. ലയനയുടെ പിതാവ് പുഷ്പന് സ്വന്തമായി ബസ് ഉണ്ട്. മുമ്പ് ഇദ്ദേഹം ഡ്രൈവറായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ള കുടുംബമായിരുന്നു സന്ദീപിന്റേത്. ഇതാണ് ഇവരുടെ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർക്കാൻ പ്രധാന കാരണം. മാത്രമല്ല, ലയനയ്ക്ക് ഏതാനം ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് 18 വയസ് ആയത്. ഈ
കൊച്ചി: ഇന്നലെ ഫോർട്ട്കൊച്ചിയിൽ മരിച്ച നിലയിൽ കണ്ട സന്ദീപും ലയനയും മുങ്ങിമരിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഇന്നലെ രാവിലെ ഏഴരയോടെയാണ് കൈകൾ പരസ്പരം ബന്ധിച്ച നിലയിൽ ഫോർട്ട്കൊച്ചി, കൽവത്തിക്കടുത്ത് മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി തീരദേശ പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് മൃതദേഹങ്ങൾ ആസ്പിൻവാളിന് സമീപത്തെ കടത്തുകടവ് ഹാർബറിലേക്ക് നീക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ മരണം ആത്മഹത്യ അല്ലെന്ന് സംശയിക്കാവുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് ലയനയുടേത്. ലയനയുടെ പിതാവ് പുഷ്പന് സ്വന്തമായി ബസ് ഉണ്ട്. മുമ്പ് ഇദ്ദേഹം ഡ്രൈവറായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ള കുടുംബമായിരുന്നു സന്ദീപിന്റേത്. ഇതാണ് ഇവരുടെ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർക്കാൻ പ്രധാന കാരണം. മാത്രമല്ല, ലയനയ്ക്ക് ഏതാനം ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് 18 വയസ് ആയത്. ഈ മാസം 12 മുതൽ ഇരുവരേയും കാണാതായതായി എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനുകളിൽ പരാതി ഉണ്ടായിരുന്നു.
ഇതിന്മേൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടുകിട്ടുന്നത്. ലയനയ്ക്ക് 18 വയസ് തികയുന്നതിന് മുമ്പ് ഇരുവരേയും ഒരുമിച്ച് ഒരുതവണ കാണാതായിട്ടുണ്ട്. അന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോൺടവർ ലൊക്കേറ്റ് ചെയ്ത് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരുടേയും കുടുംബങ്ങളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
പള്ളിമുക്ക്, മിൽക്ക്ലൈനിൽ, വെള്ളേപ്പറമ്പിൽ ജയദേവന്റെ മകനാണ് മരിച്ച സന്ദീപ്(24). ഇരുമ്പനം കക്കാട്ട്പറമ്പിൽ പുഷ്പന്റെ മകളാണ് 18കാരിയായ ലയന. ലയന പ്ലസ്ടുവിന് ശേഷം ബ്യൂട്ടീഷ്യൻ കോഴ്സ് ചെയ്യുകയാണ്. സന്ദീപ് ഹോട്ടൽ മാനേജ്മെന്റ് പഠനം നടത്തിയിരുന്നുവെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ലയനയുടെ ഇടത് കൈയും സന്ദീപിന്റെ വലത് കൈയും തമ്മിൽ ഷാൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു.
ലെഗിൻസും ടീ ഷർട്ടുമായിരുന്നു ലയനയുടെ വേഷം, സന്ദീപ് ബർമൂഡയും ഷർട്ടുമാണ് ധരിച്ചിരുന്നത്. സന്ദീപിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.