- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വീസ് നടത്തുന്നതിനിടെ കെഎസ്ആർടിസി ലോഫ്‌ളോർ ബസിന്റെ ടയർ ഊരിത്തെറിച്ചു; ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട്; സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോഫ്‌ളോർ ബസിന്റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ബസ് നിന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നും എറണാകുളത്തേക്ക് സർവ്വീസ് നടത്തിയിരുന്ന ലോഫ്‌ളോർ ബസിന്റെ ടയറാണ് നടക്കാവ് റോഡിലെ ആരക്കുന്നം ജംഗ്ഷനിൽ വച്ച് ഊരിത്തെറിച്ചത്. രാവി
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോഫ്‌ളോർ ബസിന്റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ബസ് നിന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നും എറണാകുളത്തേക്ക് സർവ്വീസ് നടത്തിയിരുന്ന ലോഫ്‌ളോർ ബസിന്റെ ടയറാണ് നടക്കാവ് റോഡിലെ ആരക്കുന്നം ജംഗ്ഷനിൽ വച്ച് ഊരിത്തെറിച്ചത്. രാവിലെ 8 മണിക്കാണ് സംഭവം. ഈ സമയം സംഭവസ്ഥലത്ത് ആളുകൾ ഉണ്ടായിരുന്നില്ല. ബസിലും യാത്രക്കാർ കുറവായിരുന്നു.
സർവ്വീസ് ആരംഭിച്ച് 20 കിലോമീറ്റർ പിന്നിട്ടശേഷമാണ് ടയർ ഊരിത്തെറിച്ചത്. ഊരിത്തെറിച്ച ടയർ മുപ്പത് മീറ്ററോളം ഉരുണ്ടുപോയി. ബസിലെ ജീവനക്കാർ ടയർ എടുത്തുകൊണ്ടുവന്നശേഷം മെക്കാനിക്കുകൾ എത്തി ടയർ മാറ്റിയാണ് യാത്ര പുനഃരാരംഭിച്ചത്. അതേ സമയം ലോഫ്‌ളോർ ബസിലുണ്ടായിരുന്ന യാത്രക്കാർ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറിപ്പോയി. സംഭവസ്ഥലത്തുള്ള വ്യാപാരികൾ 9 മണിക്ക് എത്തുമ്പോൾ ബസ് നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടപ്പോൾ ജീവനക്കാരോട് കാര്യം അന്വേഷിച്ചു.
ടയർ പഞ്ചറായതാണ് കാരണമായി ജീവനക്കാർ പറഞ്ഞത്. ടയർ ഊരിത്തെറിച്ച കാര്യം ജീവനക്കാർ അധികൃതരിൽ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് വിവരം പുറത്തറിയിച്ചത്. കെഎസ്ആർടിസി ബസുകൾക്ക് യഥാസമയം അറ്റകുറ്റപ്പണികൾ നടത്താറില്ലെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ലോഫ്‌ളോർ ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവം വ്യക്തമാക്കുന്നത്. ഡിപ്പോയിൽ നിന്നും ബസ് രാവിലെ സർവ്വീസ് ആരംഭിക്കുന്നതിന് മുമ്പ് പരിശോധനകൾ നടത്തണമെന്നത് ജീവനക്കാർ പാലിക്കാറില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ ഇത്തരം കാര്യങ്ങൾക്ക് വീഴ്ചപറ്റിയത് പരിശോധിക്കുന്നത്.
ടയർ ഊരിത്തെറിച്ച സംഭവസ്ഥലത്ത് വഴിയാത്രക്കാർ ഇല്ലാതിരുന്നതും മറ്റ് വാഹനങ്ങൾ വരാതിരുന്നതും ദുരന്തം ഒഴിവാക്കാൻ കാരണമായി. പരിശോധനകൾ ഇല്ലാതെ കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്.