- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശികൾ പാർക്കുന്ന മേഖലയിൽ നിന്ന് അവിവാഹിതരായ പ്രവാസി യുവാക്കളുടെ താമസം മാറ്റാൻ നീക്കം; ബാച്ചിലർമാർക്കുള്ള താമസസൗകര്യം കുറയ്ക്കാൻ സർക്കാർ ഒരുങ്ങുന്നു
കുവൈറ്റ് സിറ്റി: സ്വദേശികൾ പാർക്കുന്ന മേഖലകളിൽ നിന്ന് അവിവാഹിതരായ പ്രവാസി യുവാക്കളുടെ താമസസ്ഥലം മാറ്റുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. പ്രവാസികളായ ബാച്ചിലർമാരുടെ താമസം മിക്കപ്പോഴും സ്വദേശികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കുള്ള താമസസ്ഥലം കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്. വിദേശികളായ ചെറു
കുവൈറ്റ് സിറ്റി: സ്വദേശികൾ പാർക്കുന്ന മേഖലകളിൽ നിന്ന് അവിവാഹിതരായ പ്രവാസി യുവാക്കളുടെ താമസസ്ഥലം മാറ്റുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. പ്രവാസികളായ ബാച്ചിലർമാരുടെ താമസം മിക്കപ്പോഴും സ്വദേശികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കുള്ള താമസസ്ഥലം കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്.
വിദേശികളായ ചെറുപ്പക്കാർ അടുത്തു താമസിക്കുന്നത് തങ്ങളുടെ സമാധാന പൂർണമായ ജീവിതത്തിന് തടസം നിൽക്കുന്നുവെന്ന് സ്വദേശികളിൽ നിന്ന് നേരത്തെ തന്നെ ഉയർന്നിരുന്ന പരാതിയാണ്. സ്വദേശികളുടെ സൗകര്യത്തിന് മുൻഗണന നൽകാനാണ് ഇത്തരം ബാച്ചിലർമാരുടെ താമസം ഇവിടങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ നിർബന്ധിച്ചിരിക്കുന്നത്.
സ്വദേശികളുടെ താമസസ്ഥലത്തു നിന്ന് വിദേശ ബാച്ചിലർമാരെ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ മാൻഫൗഹിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. സ്വദേശികളുടെ സൈര്യജീവിതത്തിന് പ്രവാസികളുടെ സാന്നിധ്യം അനുവദനീയമല്ലെന്നും അതുകൊണ്ടു തന്നെ പ്രവാസി ബാച്ചിലർമാരുടെ താമസ സൗകര്യം കുറയ്ക്കുന്ന നടപടികളിലേക്ക് ഭരണകൂടം തിരിയുകയാണെന്നുമാണ് അറിയിച്ചിരിക്കുന്നത്.