- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോവർ പെരിയാർ ഡാമിലെ രണ്ട് ഷട്ടർ അപകടാവസ്ഥയിൽ; ഒന്നര വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഷട്ടറുകൾ 9 മാസമായി ചോരുന്നു; 55 ലക്ഷത്തിന്റെ ടെൻഡറിൽ 5 ലക്ഷത്തിനുപോലും പണി നടത്തിയില്ല; അധിക മർദമുണ്ടായാൽ ഷട്ടറുകൾ തകരും; പെരിയാർ തീരദേശവാസികൾക്ക് ഭീഷണി
പെരിയാർ: പെരിയാർ തീരദേശവാസികൾക്ക് ഭീഷണി ഉയർത്തി ലോവർ പെരിയാർ അണക്കെട്ട് ചോർന്നൊലിക്കുന്നു. ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലുണ്ടായ വൻ അഴിമതിയാണ് അപായഭീഷണിക്ക് കാരണം. ആകെയുള്ള അഞ്ച് ഷട്ടറുകളിൽ മൂന്നെണ്ണമാണ് ചോർന്നൊലിക്കുന്നത്. ഇതിൽ ഒരെണ്ണത്തിന്റെ ചോർച്ച അതിശക്തമാണ്. ശക്തമായ ജലമർദമുണ്ടായാൽ രണ്ട് ഷട്ടറുകൾ തകരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായമെങ്കിലും അഴിമതി പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവച്ചിരിക്കുകയാണ്. ഇടുക്കി-നേര്യമംഗലം റൂട്ടിൽ പാംബ്ലയിലാണ് ലോവർ പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ മുകൾനിരപ്പിന് സമാന്തരമായാണ് റോഡ് കടന്നു പോകുന്നത്. ഡാമിന്റെ ഷട്ടറുകൾ ഇടുങ്ങിയ ഭാഗത്തുമാണ്. അതിനാൽ റോഡിൽനിന്നു അണക്കെട്ടിന്റെ ദൃശ്യം കാണാനാവില്ല. വനത്തിനുള്ളിലൂടെ സഞ്ചാരിച്ചാൽ മാത്രമേ ഡാമിന്റെ മുൻവശം കാണാനാകൂ. ഒന്നര വർഷം മുമ്പ് 55 ലക്ഷം രൂപയ്ക്കാണ് ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ടെൻഡർ നൽകിയത്. എന്നാൽ അഞ്ച് ലക്ഷം രൂപയ്ക്കുപോലും നടത്തിയിട്ടില്ലെന്നു ആരോപണമുണ്ട്.
പെരിയാർ: പെരിയാർ തീരദേശവാസികൾക്ക് ഭീഷണി ഉയർത്തി ലോവർ പെരിയാർ അണക്കെട്ട് ചോർന്നൊലിക്കുന്നു. ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലുണ്ടായ വൻ അഴിമതിയാണ് അപായഭീഷണിക്ക് കാരണം.
ആകെയുള്ള അഞ്ച് ഷട്ടറുകളിൽ മൂന്നെണ്ണമാണ് ചോർന്നൊലിക്കുന്നത്. ഇതിൽ ഒരെണ്ണത്തിന്റെ ചോർച്ച അതിശക്തമാണ്. ശക്തമായ ജലമർദമുണ്ടായാൽ രണ്ട് ഷട്ടറുകൾ തകരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായമെങ്കിലും അഴിമതി പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവച്ചിരിക്കുകയാണ്.
ഇടുക്കി-നേര്യമംഗലം റൂട്ടിൽ പാംബ്ലയിലാണ് ലോവർ പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ മുകൾനിരപ്പിന് സമാന്തരമായാണ് റോഡ് കടന്നു പോകുന്നത്. ഡാമിന്റെ ഷട്ടറുകൾ ഇടുങ്ങിയ ഭാഗത്തുമാണ്. അതിനാൽ റോഡിൽനിന്നു അണക്കെട്ടിന്റെ ദൃശ്യം കാണാനാവില്ല. വനത്തിനുള്ളിലൂടെ സഞ്ചാരിച്ചാൽ മാത്രമേ ഡാമിന്റെ മുൻവശം കാണാനാകൂ. ഒന്നര വർഷം മുമ്പ് 55 ലക്ഷം രൂപയ്ക്കാണ് ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ടെൻഡർ നൽകിയത്. എന്നാൽ അഞ്ച് ലക്ഷം രൂപയ്ക്കുപോലും നടത്തിയിട്ടില്ലെന്നു ആരോപണമുണ്ട്. പണികൾ നടത്തിയിട്ടും കഴിഞ്ഞ ഒൻപതുമാസത്തോളമായി ചോർച്ചയുണ്ടായിരുന്നു. എന്നാൽ അഴിമതി പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥർ ഇക്കാര്യം മൂടിവച്ചു. അടുത്ത നാളുകളിലായി ചോർച്ച ശക്തിപ്പെടുകയും ഷട്ടറുകളുടെ ബലം ക്ഷയിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം നാല് മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കാനവശ്യമായ ജലമാണ് ഷട്ടറുകളിലൂടെ പാഴായി പോകുന്നത്.
ശക്തമായ ചൂടുമൂലം വലിയ തോതിൽ ജലം ബാഷ്പീകരിക്കപ്പെട്ട് ഡാമുകളിലെ വെള്ളത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വേനൽ കനത്തുനിൽക്കുന്നത് സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്ന വ്യക്തമായ സാഹചര്യം മുന്നിൽ നിൽക്കുമ്പോഴാണ് അഴിമതിയും അലംഭാവവുംകൊണ്ട് ലോവർ പെരിയാറിലെ ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതിക്ക് സമാനമായ ജലം പാഴായി പോകുന്നത്. ലോവർ പെരിയാർ മുതൽ എറണാകുളം വരെയുള്ള മേഖലകളിൽ പെരിയാർ തീരത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. പെരിയാർ തീരത്ത് രണ്ടോ, മൂന്നോ അടി ജലനിരപ്പുയരുന്നതുപോലും തീരദേശവാസികൾകളുടെ ജീവന് ഭീഷണി ഉയർത്തുന്നതാണ്.
കല്ലാർകുട്ടി, ഇടുക്കി അണക്കെട്ടുകൾ തുറന്നുവിട്ടാൽ വെള്ളം ഒഴുകിയെത്തുന്നതു ലോവർ പെരിയാർ ഡാമിലാണ്. ശക്തമായ നീരൊഴുക്ക് ഉണ്ടായാൽ ലോവർ പെരിയാറിന്റെ ഷട്ടറുകൾ തകരാനും ജീവാപായമുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. എന്നാൽ അപകടാവസ്ഥയെക്കുറിച്ച് ഉദ്യേഗസ്ഥർ സർക്കാരിനെയോ, വൈദ്യുതി ബോർഡിനെയോ വിവരം അറിയിച്ചിട്ടില്ല.
- നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ