- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ അടുക്കളയിൽ എത്തി ലൈറ്റിട്ടത് പാചകവാതകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ; കത്തിയമർന്നത് ഗ്യാസ് സ്റ്റൗ അടക്കം; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന അദ്ധ്യാപിക മരിച്ചത് ഇന്നലെ; രാത്രിയിൽ പാചകവാതകം ചോർന്നാൽ എന്തുചെയ്യണം? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ പാചക വാതക സിലണ്ടറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രദേശമാണ് കേരളം. പക്ഷേ ഒരു വാതകചോർച്ചയുണ്ടാൽ അടിസ്ഥാനപരമായി എന്തുചെയ്യണം എന്ന ധാരണ ഭൂരിഭാഗം പേർക്കും ഇനിയും ഇല്ല എന്നതിന്റെ സൂചന ഒരിക്കൽ കൂടി തെളിയുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത് ഉണ്ടായ മരണം വ്യക്തമാക്കുന്നത് അതാണ്. പാചകവാതകത്തിൽ നിന്നു തീപടർന്ന് ചകിത്സയിൽ ആയിരുന്നകുടമാളൂർ അമ്പാടി ഷെയർ വില്ലയിൽ വിളക്കുമാടത്ത് ഭാര്യ ടി.ജി. ജെസി (60) ആണ് മരിച്ചത്. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പലാണ് ജെസി.
സിഎംഎസ് കോളജ് റിട്ട. വൈസ്പ്രിൻസിപ്പൽ ഡോ. വൈ. മാത്യുവിന്റെ ഭാര്യയായ ജെസി കഴിഞ്ഞ ആറിനു രാത്രി 11നാണ് അപകടമുണ്ടായത്.മാത്യുവും ജെസിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ പാചകവാതകം ചോർന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതോടെ ജെസി അടുക്കളയിൽ എത്തി ലൈറ്റിട്ടപ്പോൾ തീ ആളിക്കത്തുകയായിരുന്നു. അപകടത്തിൽ ഗ്യാസ് സ്റ്റൗ കത്തിയമർന്നു. ഗ്യാസ് അടുപ്പിൽനിന്നാണു വാതകം ചോർന്നതെന്ന് സംശയിക്കുന്നതായി ഫോറൻസിക്, പെട്രോളിയം കമ്പനി അധികൃതർ പറഞ്ഞു. മാത്യുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ ജെസിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിപ്പിക്കയായിരുന്നു.
ഈ വാർത്തയുടെ പശ്ചാത്തലത്തിലാണ് അവിചാരിതമായ ഗ്യാസ് ചോർച്ചയുണ്ടായാൽ എന്തുചെയ്യണമെന്ന് സോഷ്യൽ മീഡിയിൽ അടക്കം വൻ വിശകലനങ്ങൾ ഉണ്ടാകുന്നത്. ഇതിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെയാണ്. ഗ്യാസ് ചോർന്നുവെന്ന് കണ്ടാൽ ഒരു കാരണവശാലും ലൈറ്റ് ഇടരുത്. ആ സപാർക്ക് മതി അപകടം ഉണ്ടാവാൻ. കടുമാളൂരിൽ സംഭവിച്ചതും അതാണ്. ഉപയോഗത്തിലുള്ള ഇലക്ട്രിക്
ഉപകരണങ്ങൾ ഓഫ് ചെയ്യരുത്.വൈദ്യുതി സ്വിച്ചുകൾ ഇടരുത് എന്നതാണ് അപകടം തടയുന്നതിന്റെ പ്രാഥമിക പാഠം.
ലായനി രൂപത്തിലാണു കുറ്റിയിൽ ഗ്യാസ് നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാൽ ചോർച്ച അറിയാനായി മണം നൽകിയിരിക്കുകയാണ്. അതിനാൽ പതിവിൽ കൂടുതൽ ഗന്ധം വരുന്നുണ്ട് എങ്കിൽ ഒന്ന് മനസിലാക്കുക ഗ്യാസിന് ചോർച്ചയുണ്ട്.ഗ്യാസ് ചോർന്നുവെന്ന് കണ്ടാൽ വെന്റിലേറ്ററുകൾ, വാതിലുകൾ എന്നിവ താമസം കൂടാതെ തുറന്നിടണം. ചെറിയ രീതിയിൽ ആണ് തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്. ലിക്വിഡ് പെട്രോളിയം പുറത്തുവന്ന് ഓക്സിജന്റെ സഹായത്തോടെയാണു കത്തുന്നത്. അതിനാൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വച്ചാൽ മതിയാകും. ചോർച്ച ഉണ്ടായ ഗ്യാസ് ഒരിക്കലും വലിച്ചിഴച്ചു കൊണ്ടുപോകരുത്. ഉയർത്തി മാത്രമേ കൊണ്ടുപോകാവൂ. അടുക്കളയുടെ സ്ലാബിനു താഴെ മാത്രമേ ഗ്യാസ് സ്ഥാപിക്കാവൂ. ഗ്യാസ് ചോർച്ചയിൽ വാൽവിൽനിന്നോ കുഴലിലോ ആകും ഭൂരിപക്ഷം ലീക്കും ഉണ്ടാകുക. റെഗുലേറ്റർ ഓഫ് ചെയ്താൽ പ്രശ്നം പരിഹരിക്കാം.
ഗ്യാസ് കുറ്റിക്കു തീ പിടിച്ചു പുറത്തേക്കു ശക്തിയായി കത്തിയാൽ പൊട്ടിത്തെറിക്കില്ല. എന്നാൽ ചെറിയ രീതിയിൽ അകത്തേക്കാണു തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഗ്യാസ് അടുപ്പുകൾ അടുക്കളയിൽ സ്ഥാപിക്കുമ്പോൾ ഗ്യാസ് പുറത്തു വയ്ക്കുകയും അവിടെനിന്നു പൈപ്പ് വഴി കണക്ഷൻ അടുപ്പിലേക്കു നൽകുകയും ചെയ്യുകയാണു സുരക്ഷിതമായ മുൻകരുതൽ. ഇങ്ങനെ ചെയ്താൽ ഗ്യാസ് ലീക്ക് ഉണ്ടായാൽത്തന്നെ പുറത്തു പോയി റെഗുലേറ്റർ ഓഫ് ചെയ്താൽ പ്രശ്നപരിഹാരമാകും. ഏറ്റവും സുരക്ഷിതമായി ഗ്യാസ് ഉപയോഗിക്കാൻ ഇതു ഗുണപ്രദമാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.