- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് വർധിക്കുക 25.50 രൂപ; പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില ഈ മാസവും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപയാണ്.
തുടർച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വർധിപ്പിച്ചിരുന്നു.കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വർധനവോടെ പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നൽകേണ്ടിവരിക.
അതേസമയം പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 101 രൂപ 49 പൈസയും ഡീസലിന് 93 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 56 പൈസയും ഡീസലിന് 95 രൂപ 53 പൈസയുമായി വില താഴ്ന്നു.
മറുനാടന് മലയാളി ബ്യൂറോ