- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടി വന്നതോടെ പാചകവാതക സിലിണ്ടറിന് വില കൂടിയത് 32 രൂപ! കേരളത്തിൽ വില കൂടില്ല; പണികിട്ടിയത് എൽപിജിക്ക് വാറ്റ് നികുതി ഇല്ലാതിരുന്ന സംസ്ഥാനങ്ങൾക്ക്
ന്യൂഡൽഹി: ജിഎസ്ടി വന്നതോടെ വില കുറയുമെന്ന് പറഞ്ഞ കേന്ദ്രസർക്കാർ ലക്ഷണക്കണക്കിന് വരുന്ന സാധാരണക്കാർക്ക് ശരിക്കും പണി കൊടുത്തു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെയാണ് വില കൂടിയത്. എൽപിജിക്ക് ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എന്നിവിടങ്ങളിലാകും വില വർധിക്കുക. ഇപ്പോഴത്തെ ജിഎസ്ടി നിരക്കിന് സമാനമായി കേരളത്തിൽ നേരത്തെ തന്നെ വാറ്റ് നികുതി ഉണ്ടായിരുന്നതിനാൽ കേരളത്തിൽ വില വ്യത്യാസം ഉണ്ടാകില്ല. ആറ് വർഷത്തെ ഏറ്റവും വലിയ വില വർധനയാണിത്. ഡൽഹിയിൽ 14.2 കിലോയുടെ സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വർധിച്ചു. കേന്ദ്ര, സംസ്ഥാന ചുങ്കം ഉൾപ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജിഎസ്ടി വന്നപ്പോൾ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏർപ്പെടുത്തിയത്. മുംബൈയിൽ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായിരുന്നതിനാൽ സിലിണ്ടറിന് വില ഡൽഹിയെ അപേക്ഷിച്ച് 14.28 രൂപ
ന്യൂഡൽഹി: ജിഎസ്ടി വന്നതോടെ വില കുറയുമെന്ന് പറഞ്ഞ കേന്ദ്രസർക്കാർ ലക്ഷണക്കണക്കിന് വരുന്ന സാധാരണക്കാർക്ക് ശരിക്കും പണി കൊടുത്തു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെയാണ് വില കൂടിയത്. എൽപിജിക്ക് ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എന്നിവിടങ്ങളിലാകും വില വർധിക്കുക.
ഇപ്പോഴത്തെ ജിഎസ്ടി നിരക്കിന് സമാനമായി കേരളത്തിൽ നേരത്തെ തന്നെ വാറ്റ് നികുതി ഉണ്ടായിരുന്നതിനാൽ കേരളത്തിൽ വില വ്യത്യാസം ഉണ്ടാകില്ല. ആറ് വർഷത്തെ ഏറ്റവും വലിയ വില വർധനയാണിത്. ഡൽഹിയിൽ 14.2 കിലോയുടെ സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വർധിച്ചു. കേന്ദ്ര, സംസ്ഥാന ചുങ്കം ഉൾപ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജിഎസ്ടി വന്നപ്പോൾ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏർപ്പെടുത്തിയത്.
മുംബൈയിൽ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായിരുന്നതിനാൽ സിലിണ്ടറിന് വില ഡൽഹിയെ അപേക്ഷിച്ച് 14.28 രൂപ കൂടി വർധിച്ച് 491.25 രൂപയാകും. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വർധിച്ച് 564 രൂപയായി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജിഎസ്ടി.