ന്യൂഡൽഹി: പാചകവാതക സിലിൻഡറിന് വില കൂടി. ഏഴ് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ വരുന്ന സിലിൻഡറിന് ഡൽഹിയിൽ 487.18 രൂപ നൽകണം. നേരത്തെ ഇത് 479.77 ആയിരുന്നു. സബ്സിഡിയുള്ള പാചകവാതക സിലിൻഡറുകളുടെ വില ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് ജൂലൈ 31-ന് പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രദാൻ ലോക്സഭയിൽ അറിയിച്ചിരുന്നു. എല്ലാമാസവും നാല് രൂപ വച്ച് വർധിപ്പിച്ച് 2018 മാർച്ചോടെ പാചകവാതകത്തിന് നൽകുന്ന സബ്സിഡി പൂർണമായും ഇല്ലാതാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.