രു ഗ്യാസ് സിലിണ്ടറിനു 100 രൂപ സർക്കാർ സബ്‌സിഡി നൽകുന്നുണ്ട് എന്ന് കരുതുക (ഒരു ഉദാഹരണത്തിനു) . അതായത് സിലിണ്ടറിന്റെ ശരിക്കും വില 500 ആണെങ്കിൽ നമുക്ക് 400 രൂപക്ക് കിട്ടും.. 100 രൂപ സർക്കാർ ചെലവാക്കും (പണ്ട് നേരിട്ട് കമ്പനിക്ക് കൊടുക്കലായിരുന്നു, ഇപ്പോ നമ്മുടെ അക്കൗണ്ടിലേക്ക് തരുന്നു).. അതായത് ഓരോ സിലിണ്ടറിനും 100 രൂപ വെച്ച് പൊതുഖജനാവിലെ നികുതിപ്പണം ചെലവാവുന്നു... ഗ്യാസ് സ്വപ്നത്തിൽ കാണുക പോലും ചെയ്യാത്തവനും കൂടി കൊടുക്കുന്ന നികുതിപ്പണം എടുത്താണ് ഈ ഗ്യാസ് ഉപഭോക്താക്കൾക്ക് വേണ്ടി സിലിണ്ടറിനു 100 രൂപ ചെലവാക്കുന്നത് എന്നോർക്കണം.. ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ പാവങ്ങളാണോ അതോ പണക്കാരോ? ഒന്നാമത് പാവപ്പെട്ട വീടുകളിലാണ് ഗ്യാസ് സ്ടൗ ഇല്ലാത്തത് അധികവും. ഇനി ഉള്ളവർ തന്നെ ഒരു കൊല്ലം സിലിണ്ടറിനു 400 ചെലവാക്കി എത സിലിണ്ടർ വാങ്ങും?

പാവപ്പെട്ടവർ ഒരു കൊല്ലം ഒരു നാലോ അഞ്ചോ സിലിണ്ടർ വാങ്ങുമ്പോ പണക്കാരൻ വാങ്ങുന്നത്ത് പതിനഞ്ചോ ഇരുപതോ ആവും. ഒരു വിധം എല്ലാ പണക്കാരന്റെ വീട്ടിലും ഒന്നിലധികം കണക്ഷനുകളും ഉണ്ടാവും. അവരുടെ വീട്ടിൽ വെള്ളം ചൂടാക്കുന്നതും കൂടി ഗ്യാസ് സ്ടൗവിലാവും. വിറക് തൊടുന്നേ ഉണ്ടാവില്ല... അപ്പോ ഒരു കൊല്ലം ഈ പണക്കാരന് വേണ്ടി സർക്കാർ 1500 രൂപ നികുതിപ്പണം ചെലവാക്കുന്നു (15ഃ100) ഗ്യാസ് കണക്ഷൻ ഉള്ള പാവപ്പെട്ടവന് വേണ്ടിയോ, വെറും 400 അല്ലെങ്കിൽ 500 രൂപ (5 ഃ100).. എന്നാൽ മൂവായിരം രൂപയോളം ചെലവാക്കി ഒരു ഗ്യാസ് കണക്ഷൻ പോലും എടുക്കാൻ കഴിവില്ലാത്ത ദരിദ്രനു വേണ്ടി ചെലവാക്കുന്നതോ 0 രൂപയും.. (അവരും ഇൻഡയറക്ട് നികുതി കൊടുക്കുന്നുണ്ട്, അവരുടെ പണം കൂടി എടുത്താണ് ഈ കളി)..

ഈ കണക്കുകൾ അബ്‌സൊല്യൂട്ട് അല്ല, എന്നാലും ഇതിന്റെ ട്രെൻഡ് ഏകദേശം ഇതു പോലെ ഒക്കെ തന്നെ ആവും.. അപ്പോ യഥാർത്ഥത്തിൽ ഈ സബ്‌സിഡി കൊണ്ടു സുഖിക്കുന്നവർ ആരാണ്? പൊതുഖജനാവിലെ പണം എടുത്താണ് ഇതൊക്കെ ചെയ്യുന്നത് എന്നോർക്കണം.. ഇത്രയും കാലം സോഷ്യലിസ്ട് രീതിയുടെ പേരിൽ നാടുഭരിച്ചവർ ഉണ്ടാക്കി വെച്ച ഒരു പുകമറയാണ് ഈ സബ്‌സിഡി പോലുള്ള പൊതുഖജനാവിലെ പണമെടുത്ത് പണക്കാർക്ക് സൗജന്യം കൊടുക്കൽ.. ഗ്യാസ് മാത്രമല്ല, പണ്ടു പെട്രോളും ഇങ്ങനെ സബ്‌സിഡി ആയിരുന്നു. പെട്രോളിന്റെ മണം പോലും അറീയാത്തവരുടെ അടക്കം നികുതി പൈസ എടുത്ത് കാറു മുതലാളിമാർക്ക് പെട്രോളടിക്കാൻ സൗജന്യം കൊടുക്കൽ..

ശരിക്കും ഒരു ക്ഷേമ രാഷ്ട്രത്തിൽ എന്താണ് വേണ്ടത്? ഒന്നാമതായി എല്ലാവർക്കും ഗ്യാസ് കണക്ഷൻ കിട്ടണം. ഈ സൗകര്യം പണക്കാരനു മാത്രം പ്രാപ്തമായ ഒന്നാവരുത്.. പുകയില്ലാതെ ഭക്ഷണമുണ്ടാക്കൽ എല്ലാവർക്കും പ്രാപ്യമായ ഒന്നാവണം. അതു വെറും ഈക്വാലിറ്റി എന്നതിലുപരി ഇന്ത്യയിലെ ബഹുഭൂരിപക്ഷം അമ്മമാരുടെ ശ്വാസകോശത്തിനേയും ബാധിച്ചിരിക്കുന്ന COPD യിൽ നിന്നുള്ളാ മോചനം കൂടിയാണ്. ഇതോടൊപ്പം സമയാസമയം സിലിണ്ടറുകൾ വാങ്ങണമെങ്കിൽ തീരെ ദരിദ്രർക്കു സാമ്പത്തികമായി ഉയരാനുള്ളാ സാഹചര്യങ്ങൾ ഒരുക്കണം. സാഹചര്യങ്ങളുണ്ടെങ്കിലും ശാരീരകമോ, സാമൂഹികമോ ആയ കാരണങ്ങളാൽ ഉയരാൻ കഴിയാത്തവർക്ക് ചിലപ്പോ പൂർണ്ണമായും സാമ്പത്തിക സഹായം പൊതുഖജനാവിൽ നിന്നും കൊടുക്കേണ്ടി വരും, അതായത് എല്ലാവർക്കും പൊതുവായി 100 രൂപ വെച്ച് കൊടുക്കുന്നതിനു പകരം കഴിവുള്ളവന്റെ കയ്യിൽ നിന്നും മുഴുവൻ പണവും വാങ്ങുകയും എന്നാൽ ചിലർക്ക് മുഴുവൻ 500 രൂപയും സർക്കാർ കൊടുക്കേണ്ടിയും വരും... അങ്ങനെയാവണം ഒരു ക്ഷേമരാഷ്ട്രം പ്രവർത്തിക്കേണ്ടത്...

ഒക്കെ ശരിതന്നെ.. ഈ സർക്കർ ഇങ്ങനെ ഒക്കെ ചെയ്യുമോ? തീര്ച്ചയായും ചെയ്യും.. ഗ്യാസ് സബ്‌സിഡീ സ്വയം വേണ്ടെന്നു പറഞ്ഞ ആളാണ് ഞാൻ. എനിക്ക് കിട്ടേണ്ട സബ്‌സിഡി വേണ്ടെന്നു പറഞ്ഞ ആ പണം ഉപയോഗിച്ച് ബീഹാറിലെ ഒരാൾ 'ഉജ്വല' യോജന പ്രകാരം ഫ്രീ ആയി ഗ്യാസ് കണക്ഷൻ കൊടുക്കുന്നു (ഡെപ്പോസിറ്റ് മേടിക്കാടെ) എന്ന് എനിക്ക് ഇൻഡേനിൽ നിന്നും മെസ്സേജും വന്നു.. ഉജ്ജ്വല യോജനപ്രകാരം ഇതുവരെ ആയി ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളാ 2,60,12,638 പേർക്കാണ് പുതുതായി സൗജന്യ ഗ്യാസ് കണക്ഷൻ കൊടുത്തത്... ഉത്തർപ്രദേശിലെ ബീജേപ്പി വിജയത്തിനു പിന്നിൽ ഈ ഉജ്ജ്വല യോജന വഹിച്ച പങ്കിനെ കുറീച്ച് പല നിരീക്ഷണങ്ങളും വന്നിരുന്നു..

കാര്യം ഞാനൊരു മോദി ഭക്തനൊക്കെ ആണെങ്കിലും പെട്രോളിനു സബ്‌സിഡി നിർത്തലാക്കാൻ തീരുമാനിച്ച മന്മോഹൻ സർക്കാരിനേയും അഭിനന്ദിച്ചിട്ടുണ്ട്.. ദുഷിച്ച ചില സിസ്ടം മാറ്റുമ്പോൾ അതു ശീലമായവരിൽ നിന്ന് എതിർപ്പുണ്ടാവും.. സ്വന്തം പാർട്ടിയിൽ നിന്നുവരെ.. പക്ഷെ ആത്യന്തികമായി രാജ്യം ഒരു യഥാർത്ഥ സമ്പന്ന ക്ഷേമരാഷ്ട്രമായി വളരുന്നതിലേക്ക് വേണ്ട പ്രവർത്തികൾ എടുക്കുക, ഭാവിയെ കുറിച്ച് ടെൻഷനടിക്കാടെ ചെയ്യേണ്ട പ്രവർത്തി ചെയ്യുക എന്നതാണ് ഒരു ഭരണാധികാരിയുടെ കടമ. അതു ചെയ്യുന്നു എന്നതാണ് ശ്രീ. നരേന്ദ്ര മോദിയോട് എനിക്കുള്ള ബഹുമാനവും സ്‌നേഹവും..