- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്‌സിഡി തുടരും; അനർഹർക്കുള്ള സബ്‌സിഡിയാണ് നിർത്തലാക്കുന്നതെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്‌സിഡി തുടരും. പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുക. അനർഹർക്കുള്ള സബ്‌സിഡിയാണ് നിർത്തലാക്കുന്നതെന്നും കഴിഞ്ഞ യുപിഎ സർക്കാരാണ് എൽപിജി സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനമെടുത്തതെന്നും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ അറിയിച്ചു. അടുത്ത വർഷം മാർച്ചോടെ എല്ലാ സബ്സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എൽപിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം കേന്ദ്രസർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മെയ് 30നു കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്കു നൽകിയ ഉത്തരവു ജൂൺ ഒന്നിനാണു നിലവിൽ വന്നതെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ ലോക്സഭയെ അറിയിച്ചു. സബ്സിഡി പൂർണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവർധന ഇരട്ടിയാക്കിയത്. സബ്സിഡി നിരക്കിൽ ഇപ്പോൾ ഓരോ വീടിനും ഒരുവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടർ വീതമാണു ലഭിക്കുന്നത്. സബ്സിഡി നിരക്കിൽ പാചകവാതകം ഉപയോഗിക്കുന്നവർ 18.11 കോടി വരുമെന്നാണ് കണക്ക്.
ന്യൂഡൽഹി: പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്‌സിഡി തുടരും. പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുക. അനർഹർക്കുള്ള സബ്‌സിഡിയാണ് നിർത്തലാക്കുന്നതെന്നും കഴിഞ്ഞ യുപിഎ സർക്കാരാണ് എൽപിജി സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനമെടുത്തതെന്നും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ അറിയിച്ചു.
അടുത്ത വർഷം മാർച്ചോടെ എല്ലാ സബ്സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എൽപിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം കേന്ദ്രസർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മെയ് 30നു കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്കു നൽകിയ ഉത്തരവു ജൂൺ ഒന്നിനാണു നിലവിൽ വന്നതെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ ലോക്സഭയെ അറിയിച്ചു. സബ്സിഡി പൂർണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവർധന ഇരട്ടിയാക്കിയത്.
സബ്സിഡി നിരക്കിൽ ഇപ്പോൾ ഓരോ വീടിനും ഒരുവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടർ വീതമാണു ലഭിക്കുന്നത്. സബ്സിഡി നിരക്കിൽ പാചകവാതകം ഉപയോഗിക്കുന്നവർ 18.11 കോടി വരുമെന്നാണ് കണക്ക്.