- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ മേൽകമ്മിറ്റിയിൽ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് കൊടുത്ത ഫണ്ട് കിട്ടാത്തത് ചോദ്യം ചെയ്തു; ബൂത്ത് എജന്റ് മോഹനനെ കുത്തി വീഴ്ത്തിയത് സ്വന്തം പാർട്ടി പ്രവർത്തകർ; കോഴിക്കോട് മുക്കത്ത് ബിജെപിയിലെ വിഭാഗീയത മറനീക്കുമ്പോൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ തിരുവമ്പാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മേൽകമ്മിറ്റിയിൽ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് പ്രവർത്തകർക്കിടയിൽ സംഘർഷമുണ്ടാക്കിയത്.
പരിക്കേറ്റ മോഹനൻ ബൂത്ത് ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു. തന്റെ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ലെന്നും അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോൾ ബിജെപി പ്രവർത്തകർ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനൻ പറഞ്ഞത്.ആക്രമണത്തിന് നേതൃത്വം നൽകിയ രണ്ട് ബിജെപി പ്രവർത്തകർക്കെതിരെ ഇദ്ദേഹം മുക്കം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ