- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെട്രോയിൽ ആദ്യയാത്ര ചെയ്യാൻ എത്തിയവർക്ക് കിട്ടിയത് ഉഗ്രൻ പണി; ലഖ്നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേർന്ന് ഉദ്ഘാടനം ചെയ്ത മെട്രോ സർവ്വീസ് പാതിവഴിക്ക് നിലച്ചു; നൂറുകണക്കിന് യാത്രക്കാർ മെട്രോയ്ക്കുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങി
ലഖ്നൗ: ലഖ്നൗ മെട്രോയുടെ ആദ്യദിന യാത്രയിൽ പങ്കാളിയാകാൻ മത്സരിച്ചവർക്ക് ലഭിച്ചത് ഇരുട്ടടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ ദിവസം തന്നെ മെട്രോയിൽ കയറാൻ നിരവധി പേരാണ് തടിച്ച് കൂടിയത്. ഇന്ന് ആരംഭിച്ച യാത്രയിൽ മെട്രോയിൽ കടന്നുകൂടിയവർ ശരിക്കും കുടുങ്ങി. കുട്ടികൾ അടക്കം നൂറുകണക്കിന് യാത്രക്കാരാന് മെട്രോയ്ക്കുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നത്. മെട്രോ തകരാറിലായതോടെ ട്രെയിനുള്ളിലെ ലൈറ്റും എയർ കണ്ടീഷനും ഉൾപ്പടെ എല്ലാം നിലച്ചിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ചിലർ പേടികൊണ്ട് നിലവിളിക്കുവാനും തുടങ്ങി. മവയ്യ- ദുർഗപുരി സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ സർവീസ് നിലച്ചത്. സ്ഥിതി വഷളായപ്പോഴേക്കും മെട്രോയുടെ സാങ്കേതിക പ്രവർത്തകർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. ട്രെയിനിലുണ്ടായ സാങ്കേതിക പ്രശ്നമാണ് സർവീസ് ഇടയ്ക്കുവച്ച് നിന്നുപോകാൻ കാരണം. എന്ന
ലഖ്നൗ: ലഖ്നൗ മെട്രോയുടെ ആദ്യദിന യാത്രയിൽ പങ്കാളിയാകാൻ മത്സരിച്ചവർക്ക് ലഭിച്ചത് ഇരുട്ടടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആദ്യത്തെ ദിവസം തന്നെ മെട്രോയിൽ കയറാൻ നിരവധി പേരാണ് തടിച്ച് കൂടിയത്. ഇന്ന് ആരംഭിച്ച യാത്രയിൽ മെട്രോയിൽ കടന്നുകൂടിയവർ ശരിക്കും കുടുങ്ങി. കുട്ടികൾ അടക്കം നൂറുകണക്കിന് യാത്രക്കാരാന് മെട്രോയ്ക്കുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നത്. മെട്രോ തകരാറിലായതോടെ ട്രെയിനുള്ളിലെ ലൈറ്റും എയർ കണ്ടീഷനും ഉൾപ്പടെ എല്ലാം നിലച്ചിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ചിലർ പേടികൊണ്ട് നിലവിളിക്കുവാനും തുടങ്ങി.
മവയ്യ- ദുർഗപുരി സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ സർവീസ് നിലച്ചത്. സ്ഥിതി വഷളായപ്പോഴേക്കും മെട്രോയുടെ സാങ്കേതിക പ്രവർത്തകർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. ട്രെയിനിലുണ്ടായ സാങ്കേതിക പ്രശ്നമാണ് സർവീസ് ഇടയ്ക്കുവച്ച് നിന്നുപോകാൻ കാരണം. എന്നാൽ ഇതെന്താണെന്ന് വിശദമാക്കാൻ അധികൃതർ തയ്യാറായില്ല.
അതേസമയം മെട്രോ നേരത്തെ സർവീസിന് തയ്യാറെടുത്തിരുന്നതാണെന്നും കേന്ദ്രസർക്കാർ അനുമതി വൈകിപ്പിക്കുകയായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. മെട്രോയ്ക്ക് സേഫ്ടി അധികൃതരുടെ എൻഒസി നൽകാതെ കേന്ദ്രം സർവീസ് വൈകിപ്പിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ആദ്യദിനം തന്നെ അത് പണിമുടക്കിയെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
രണ്ട് വർഷം മുൻപ് അഖിലേഷ് യാദവിന്റെ ഭരണകാലത്താണ് 6800 കോടി രൂപ മുടക്കിൽ മെട്രോ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 8.5 കിലോമീറ്ററാണ് ദൂരം.