- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിലെ കൗൺസിലിൽ ടീച്ചറോട് പറഞ്ഞത് പ്രണയം നടിച്ചുള്ള ചതി; പൊലീസ് എത്തിയാൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ കുതിരാനിൽ ഒളിച്ചിരുന്ന പ്രതി; കുതിരാൻ ഇരുമ്പുപാലം വളഞ്ഞ് അക്ഷയിനെ പൊക്കി പൊലീസ്; 'ലുട്ടു' അകത്താകുമ്പോൾ
തൃശൂർ: വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മൂർക്കനാട് സ്വദേശി കീഴ്‌ത്താണി വീട്ടിൽ സുരേന്ദ്രൻ മകൻ ലുട്ടു എന്ന് വിളിക്കുന്ന അക്ഷയ് 25 വയസ്സ് അറസ്റ്റിൽ .
സ്‌ക്കൂളിൽ വച്ച് നടന്ന കൗൺസിലിംഗിൽ വച്ച് വിദ്യാർത്ഥിനി പീഡനം നടന്ന വിവരം കൗൺസിലിങ് ടീച്ചറോട് പറയുകയായിരുന്നു. ടീച്ചർ ഈ വിവരം ഇരിങ്ങാലക്കുട പൊലീസിൽ അറിയിക്കുകയും ഇരിങ്ങാലക്കുട സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരീം കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു .
തൃശൂർ റൂറൽ എസ്‌പി.ആർ. വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി രാജേഷ് പി.ആറിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ് കരീമും എസ്സ്.ഐ. അനൂപ് പി.ജിയും അടങ്ങുന്ന സംഘം പ്രതിയെ കുതിരാൻ ഇരുമ്പു പാലം ഭാഗത്ത് ഒളിത്താവളത്തിൽ നിന്ന് സാഹസികമായി പിടിക്കൂടുകയായിരുന്നു .
പൊലീസ് അന്വേഷിച്ചെത്തിയാൽ എളുപ്പത്തിൽ തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനായാണ് കുതിരാൻ ഭാഗം ഒളിത്താവളമായി സ്വീകരിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വനിത സീനിയർ സിവിൽ പൊലീസ് ഓഫീസറായ വിവ പ്രദീപ് , സിവിൽ പൊലീസ് ഓഫീസർമാരായ വൈശാഖ് മംഗലൻ , ഫൈസൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ