- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വേറിട്ട സംഗീത ആൽബവുമായി ഒരുപറ്റം ഐ.ടി എൻജിനീയർമാർ
ഷിക്കാഗോ: ഒരുകൂട്ടം സുഹൃത്തുക്കളും അവരുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങളുമാണ് "Luvvh' എന്ന സംഗീത ആൽബത്തിന്റെ പിറവിക്ക് കാരണം. സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരുപറ്റം ഐ.ടി എൻജീയർമാർ തുടങ്ങിവച്ച സംരംഭമാണ് Passionate Fools. ഒന്നോ രണ്ടോ ഷോർട്ട് ഫിലിമുകൾ മാത്രം ചെയ്‌ത് പരിചയമുള്ള ഇവർക്ക് വീണുകിട്ടിയ ഒരു അവസമായിരുന്നു "Luvvh'. 2014 മിസ് ഇന്ത്യ
ഷിക്കാഗോ: ഒരുകൂട്ടം സുഹൃത്തുക്കളും അവരുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങളുമാണ് "Luvvh' എന്ന സംഗീത ആൽബത്തിന്റെ പിറവിക്ക് കാരണം.
സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരുപറ്റം ഐ.ടി എൻജീയർമാർ തുടങ്ങിവച്ച സംരംഭമാണ് Passionate Fools. ഒന്നോ രണ്ടോ ഷോർട്ട് ഫിലിമുകൾ മാത്രം ചെയ്‌ത് പരിചയമുള്ള ഇവർക്ക് വീണുകിട്ടിയ ഒരു അവസമായിരുന്നു "Luvvh'.
2014 മിസ് ഇന്ത്യ വാഷിങ്‌ടൺ വിജയിയും, 2014 മിസ് ഇന്ത്യ യു.എസ്.എയിൽ മിസ് പോപ്പുലറുമായ അഞ്‌ജലാ ഗൊറാഫി ആണ് ഇതിലെ നായിക. അഭിനയത്തിനുപുറമെ ഡാൻസ് കോറിയോഗ്രാഫറും മഴവിൽ എഫ്.എമ്മിലെ ആർ.ജെയുമാണ് ഹെൽത്ത് കെയർ അഡ്‌മിനിസ്‌ട്രേറ്ററുമായ ആഞ്‌ജല. കൂടാതെ യു.എസ്.എ മലയാളികളുടെ കഥപറയുന്ന അന്നൊരുനാൾ എന്ന ഷോർട്ട് ഫിലിമിലെ നായികയുമായിരുന്നു.
ആഞ്‌ജലയെ ഉൾപ്പെടുത്തി ഒരു പാട്ട് ചെയ്യാൻ തീരുമാനിച്ച നേരത്താണ് മിഴികൾ തുറന്നു എന്ന ഒരു ഷോട്ട് ഫിലിം കാണുകയും അതിലെ പാട്ട് ആകർഷിക്കുകയും ചെയ്‌തതെന്ന് പ്രവർത്തകർ പറഞ്ഞു. അതിലെ മ്യൂസിക് ഡയറക്‌ടറായ അഭിജിത്ത് ഉണ്ണിയുമായി കൂടിയാലോചിച്ച് ഈ പാട്ട് അന്തിമമായി തീരുമാനിക്കുകയും ചെയ്‌തു. ഉറ്റസുഹൃത്തായ വിഷ്‌ണു പ്രസാദിന്റെ വരികൾക്ക് അഭിജിത്ത് ഈണം നൽകുകയും പ്രശസ്‌ത പിന്നണി ഗായകൻ അരുൺ ആലാട്ട് ഗാനം ആലപിക്കുകയും ചെയ്‌തു. (അരുൺ ആലാട്ടിന്റെ ഈയിടെ ഇറങ്ങിയ ഹിറ്റ് ഗാനങ്ങൾ ഒരു വടക്കൻ സെൽഫിയിലെ നീലാമ്പൽ...., തട്ടത്തിൻ മറയത്തിലെ നമോസ്‌തുതേ..., ഫിലിപ്പ് ആൻഡ് മങ്കിപെന്നിലെ വിണ്ണിലെ താരകം...എന്നിവയാണ്.)
വിഷ്‌ണു പ്രസാദിന്റെ വരികളുടെ സൗന്ദര്യവും, അഭിജിത്തിന്റെ മനോഹരമായ ഈണവും, അരുൺ ആലാട്ടിന്റെ ആലാപന മാധുര്യവുമാണ് പിന്നീടവരെ നയിച്ചത്. പാഴ്‌സണേറ്റ് ഫൂൾസിന്റെ ഭാഗമായി രാഹുൽ, പ്രവീൺ, ലീല, വിശ്വ എന്നിവരും ആഞ്‌ജലയും യാത്ര തുടങ്ങി. ലറിന്റെ ചിത്രീകരണത്തിനായി കാലിഫോർണിയയിലെ ഒരു ബീച്ചിനരികെയുള്ള കാർമൽ എന്ന കൊച്ചു പട്ടണമാണ് തെരഞ്ഞെടുത്തത്. ഇതിലെ നായകൻ ലീലാസായി ഇൻഫോസിൽ ജോലിചെയ്യുന്നു. ഒന്നിലധികം സ്റ്റേജ്‌ഷോകളും ഷോർട്ട് ഫിലിമുകളും ചെയ്‌തിട്ടുണ്ട്. അദ്ദേഹവും ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റുചിലരും മലയാളികളല്ല. അവരുടെ സൗഹൃദവും കലയോടുള്ള പാഷനുമാണ് അവരെ ഒന്നിപ്പിക്കുന്നത്. ഇവരുടെയെല്ലാം കൂട്ടായ്‌മയാണ് "Luvvh'.