തൃശൂർ: കൊച്ചിയിൽ ആഡംബര കാറുകൾ തട്ടിയെടുത്ത് മറിച്ചുവിറ്റ് നിരവധി പേരെ തട്ടിച്ചതിനു ജയിലിലായ ജോഷി മാത്യുവിന്റെ മുൻകാല ചരിത്രം വൻക്രിമിനലിന്റേതെന്നു വ്യക്തമായിട്ടും തുടരന്വേഷണത്തിൽ പൊലീസ് നിസംഗത കാണിക്കുന്നു. നഗരത്തിൽ നടത്തിയിരുന്ന ജിമ്മിൽ വച്ച് പരിചയപ്പെട്ട നിരവധി പേരെയാണ് ഇയാൾ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്..കടവന്ത്ര പൊലീസ് പിടികൂടിയതിനു ശേഷം നിരവധി പരാതികളാണ് ജോഷിക്കെതിരെ ഉയർന്നത്. കൊലയാളി നിസാമുമായും കുപ്രസിദ്ധമായ മയക്കുമരുന്ന് കേസിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസിന് സംശയമുണ്ട്.

പരിചയത്തിന്റെ പേരിൽ ഒരാഴ്‌ച്ചക്കെന്നും മറ്റും പറഞ്ഞാണ് ജോഷി ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരുന്നത്.പിന്നീട് രേഖകൾ ചമച്ച് മറിച്ചുവില്ക്കുകയാണ് ഇയാളുടെ രീതി. ചില സ്ത്രീകളുടെ പക്കൽ നിന്നും ഇയാൾ പണമുൾപ്പെടെ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയുണ്ടായി.
തൃശൂരിലെ വിവാദ ആൾദൈവം ആത്മഹത്യ ചെയ്ത ദിവ്യ ജോഷിയുടെ ഭർത്താവാണ് ജോഷി മാത്യു. ചാലക്കുടിക്കാരൻ ജോഷി മാത്യുവിന്റെ ജീവിതം തുടക്കം മുതലേ ദുരൂഹതകളുടെ കൂമ്പാരമായിരുന്നുവെന്നാണ് പുതുക്കാടുള്ള നാട്ടുകാരും മുൻപ് ജോഷിയെ പരിചയമുള്ള പൊലീസുകാരും പറയുന്നത്. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോഷി മാത്യു വിദ്യാഭ്യാസത്തിന് ശേഷം (ഇയാളുടെ വിദ്യാഭ്യാസ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല)അല്ലറ ചില്ലറ ഭൂമിക്കച്ചവടവും നാട്ടിൽ ചെറിയ തോതിൽ കൂലിത്തല്ലുമായി നടന്ന ഘട്ടത്തിലാണ് ആൾദൈവം ദിവ്യയുമായി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും. തുടക്കത്തിൽത്തന്നെ ദിവ്യയുടെ കുടുംബം ഈ വിവാഹത്തിന് പൂർണമായും എതിരായിരുന്നു. പിന്നീട് ജോഷിയുടെ മുൻകാല ചരിത്രം അറിഞ്ഞതോടെ ഇരുവരിൽനിന്നും അകലുകയായിരുന്നു.

അക്കാലത്തും കൊച്ചിയിലേയും തൃശൂരിലേയും ഗുണ്ട- ക്വട്ടേഷൻ ഗ്രൂപ്പുമായി ജോഷി മാത്യുവിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ദിവ്യയുടെ പുതുക്കാട് വീട്ടിലെ ചെറിയ ചാത്തൻ സേവാകേന്ദ്രമാണ് ജോഷി മാത്യുവിന്റെ ബുദ്ധിയിൽ തട്ടിപ്പിന്റെ ആത്മീയ ആശ്രമമായി മാറിയത്. അമ്മ ദൈവം എന്ന നിലയിലേക്ക് ദിവ്യയെ ഉയർത്തിയതും ജോഷി മാത്യുവിന്റെ കളിയുടെ ഭാഗമായിത്തന്നെയാണ്.രോഗം മാറാനും അഭീഷ്ടകാര്യസിദ്ധിക്കും അമ്മ ദൈവത്തിന്റെ അനുഗ്രഹം മതിയെന്ന പ്രചരണമാണ് ആയിരങ്ങളെ പുതുക്കാട്ടേക്കെത്തിച്ചത്. നിരവധി ഏജന്റുമാരെ വച്ചു ദിവ്യയുടെ പ്രവചനങ്ങൾ സത്യമാണെന്നു വരുത്തിത്തീർക്കാൻ ജോഷിക്കു സാധിച്ചു. വർഷങ്ങളോളം യാതൊരുരുപരിശോധനയും കൂടാതെ അമ്മദൈവത്തിന്റെ കേന്ദ്രം പ്രവർത്തിച്ചു. ബിജെപി നേതാവുൾപ്പെടെ പല പ്രമുഖരും ഇവിടം സന്ദർശിക്കാൻ തുടങ്ങിയതോടെ ജോഷി മാത്യുവും ദിവ്യയും പണം വാരാൻ തുടങ്ങി.

തട്ടിപ്പിന്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന്റെയും പേരിൽ സന്തോഷ് മാധവൻ അറസ്റ്റിലായ സമയത്ത് സംസ്ഥാനത്തെ മറ്റ് ആൾദൈവങ്ങൾക്കെതിരേ പൊലീസ് നടപടിയെടുത്തിരുന്നു. അങ്ങനെയാണ് ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്ന സുന്ദരിയായ ദിവ്യ ജോഷിയെയും ഭർത്താവിനെയും പൊലീസ് റെയ്ഡ് ചെയ്തതും അറസ്റ്റ് ചെയ്തതും. ദിവ്യ ജോഷിയുടെ ആശ്രമം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ആശ്രമം നടത്തുന്ന കാലത്തു തന്നെ റീയൽ എസ്റ്റേറ്റ്, ക്വട്ടേഷൻ ബന്ധങ്ങളും ജോഷി മാത്യുവിനുണ്ടായിരുന്നു.

ഈ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെയാണ് കുകുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദനുമായി ജോഷി ബന്ധം സ്ഥാപിക്കുന്നത്. ജയാനന്ദനെ ഉപയോഗിച്ച് തന്റെ പുതുക്കാടുകാരനായ ഒരുരു പ്രതിയോഗിയെ വകവരുത്താൻ ജോഷി മാത്യു്യുപദ്ധതിയിട്ടു. അതിൻപ്രകാരമായിരുന്നു ജയാനന്ദന്റെ ജയിൽ ചാട്ടം. മൂന്നുലക്ഷം രൂപയാണ് ജയാനന്ദന് ജോഷി വാഗ്ദാനം ചെയ്തിരുന്നതത്രെ.എന്നാൽ ഇയാളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അടുത്ത ദിവസം തന്നെ റിപ്പറെ പിടികൂടാൻ പൊലീസിനായി.പക്ഷേ റിപ്പറുടെ മൊഴിയിൽ തുടരന്വേഷണം നടത്താൻ അവർ തയ്യാറായതുമില്ല.

ഏതായാലും ജയിൽ മോചിതനായ ശേഷം പിന്നെയും തന്റെ തട്ടിപ്പ് പരിപാടിയുമായി തന്നെയായിരുന്നുരുജോഷി മാത്യുവിന്റെ പോക്ക് . ഇതിനിടെയാണ് ആൾദൈവം ദിവ്യ ജോഷി ആത്മഹത്യ ചെയ്യുന്നത്. വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ മരിക്കുകയായിരുന്നു.രുആശ്രമജീവിതക്കാലത്തെ തട്ടിപ്പുകൾ മൂലം ഇനിയും നടപടികൾ നേരിടേണ്ടിവരുമെന്നു ജോഷി മാത്യു പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ മനോവേദനയിലാണത്രേ ദിവ്യ ജോഷി ആത്മഹത്യ ചെയ്തത്.ന്നുഈ മരണത്തിലും ദുരൂഹതയുള്ളതായി അന്ന് ആരോപണം ഉയർന്നിരുന്നു. ജോഷിയുടെ മാനസിക പീഡനം സഹിക്കാനാകാതെ ദിവ്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്രുആരോപണമുയർന്നു.ന്നുഎന്നാൽ ദിവ്യയുടെ വീട്ടുകാരും ബന്ധുക്കളും പരാതിയുമായി വരാത്തതിനാൽ കേസ് പിന്നീട് മുന്നോട്ടു പോയില്ല.

അന്ന് ആശുപത്രിയിൽ വച്ച് ചില മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ജോഷി മാത്യു ശ്രമിച്ചിരുന്നു.ദിവ്യ ജോഷിയുടെ മരണത്തിന് ശേഷം ജോഷിയുടെ തട്ടിപ്പുശൃംഖല വികസിപ്പിച്ചു. വളരെ അപൂർവമായേ ജോഷി പുതുക്കാട്ടെത്തിയിരുന്നുള്ളൂ. പുതുക്കാട്ടെ ദിവ്യയുടെ വീട്ടിൽ ഇപ്പോൾ അവരുടെ അമ്മയും സഹോദരങ്ങളുമാണ് താമസിക്കുന്നത്. സിനിമാ മേഖലയിൽ ഉൾപ്പെടെ നിരവധി സ്ത്രീകളുമായി ജോഷി മാത്യു്യുദുരൂഹബന്ധമാണ് സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ ജിം നടത്തിപ്പ് പണക്കാരായ സ്ത്രീകളുമായുള്ള ബന്ധങ്ങൾക്കു മറയായിരുന്നുവത്രേ. ഒട്ടേറെ സ്ത്രീകൾ ഇയാളുടെ ഇംഗിതത്തിനനുസരിച്ചു പ്രവർത്തിക്കുന്നവരാണ്. ഇയാൾക്ക് ചില ബാംഗ്ലൂർ ബന്ധങ്ങൾ് ഉണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാൽ ഇവയെക്കുറിച്ചൊന്നും കാര്യമായ അന്വേഷണത്തിന് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ഇയാളുടെ വാഹനത്തട്ടിപ്പു കേസിലും മറ്റുമായി അന്വേഷണം ഒതുങ്ങി നില്ക്കുകയാണിപ്പോഴും. എന്തായാലും ജോഷിയുടെ പൂർവകാല ചരിത്രം ചികഞ്ഞാൽ പല ഉന്നതരും ഇപ്പോഴും കുകുടുങ്ങുമെന്നതിൽ തൃശൂരുകാർക്ക് യാതൊരുരു സംശയവുമില്ല.