- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂണ്ടയിടാൻ എത്തിയവർ ഒഴിഞ്ഞ പറമ്പ് പരിശോധിച്ചത് അതിരൂക്ഷമായ ദുർഗന്ധം കാരണം; കണ്ടെത്തിയത് പീഡനത്തിന് ശേഷം കഴുത്തറത്തുകൊന്ന യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് ലിത്വേനിയക്കാരിയെന്ന് സംശയിച്ച് പൊലീസ്; അഴുകിയ ജഡം ആരുടേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന വേണ്ടി വരും; കോവളത്ത് നിന്ന് ലിഗയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു കൊന്നുവെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആശ്വാസം തേടിയെത്തിയ ലിഗയ്ക്ക് സംഭവിച്ചത് എന്ത്?
കോവളം: കത്വ പീഡന കൊലയുടെ നടക്കുന്ന ഓർമകളിലാണ് രാജ്യം. പെൺകുട്ടികളും യുവതികളും സുരക്ഷിതമല്ലാത്ത നാട്. വേദനിപ്പിക്കുന്ന ചർച്ചകൾക്കിടയൊണ് വിദേശ വനിതയുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം ശിരസ്സറ്റ നിലയിൽ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തിയത്. ലിത്വേനിയ സ്വദേശി ലിഗ(33)യാണ് ഇതെന്നാണ് സംശയം. തിരുവല്ലം വാഴമുട്ടം പുനം തുരുത്തിൽ ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ആയുർവേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസമാണ് കാണാതായത്. ഒരു മാസം മുൻപു പോത്തൻകോട്ടുനിന്നു കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അവർക്ക് മൃതദേഹം സ്ഥിരീകരിക്കാനായിട്ടില്ല. ഡിഎൻഎ പരിശോധന തന്നെ വേണ്ടി വരും. മൃതദേഹത്തിനും ഒരു മാസത്തെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം ലിഗയുടേത് തന്നെന്ന് പൊലീസ് വിലയിരുത്തുകയാണ്. ലിഗയെത്തേടി കേരളം മുഴുവൻ സഞ്ചരിക്കുന്ന സഹോദരി ഇലീസ്, ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് എന്
കോവളം: കത്വ പീഡന കൊലയുടെ നടക്കുന്ന ഓർമകളിലാണ് രാജ്യം. പെൺകുട്ടികളും യുവതികളും സുരക്ഷിതമല്ലാത്ത നാട്. വേദനിപ്പിക്കുന്ന ചർച്ചകൾക്കിടയൊണ് വിദേശ വനിതയുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം ശിരസ്സറ്റ നിലയിൽ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തിയത്. ലിത്വേനിയ സ്വദേശി ലിഗ(33)യാണ് ഇതെന്നാണ് സംശയം. തിരുവല്ലം വാഴമുട്ടം പുനം തുരുത്തിൽ ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ആയുർവേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസമാണ് കാണാതായത്.
ഒരു മാസം മുൻപു പോത്തൻകോട്ടുനിന്നു കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അവർക്ക് മൃതദേഹം സ്ഥിരീകരിക്കാനായിട്ടില്ല. ഡിഎൻഎ പരിശോധന തന്നെ വേണ്ടി വരും. മൃതദേഹത്തിനും ഒരു മാസത്തെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം ലിഗയുടേത് തന്നെന്ന് പൊലീസ് വിലയിരുത്തുകയാണ്. ലിഗയെത്തേടി കേരളം മുഴുവൻ സഞ്ചരിക്കുന്ന സഹോദരി ഇലീസ്, ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് എന്നിവർ ഇന്നു തലസ്ഥാനത്തെത്തും. അന്വേഷണാർഥം ഇന്നലെ ഇവർ കാസർകോട്ടായിരുന്നു.
പനത്തുറ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ചൂണ്ടയിടാനെത്തിയവർ കടുത്ത ദുർഗന്ധത്തെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് അറിയാത്ത നിലയിൽ അഴുകിയ അവസ്ഥയിലാണ് മൃതദേഹം. ലിഗയുടേതാണ് ഇതെന്ന നിഗമനത്തിലാണ് അന്വേഷണം നീളുന്നത്. യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. സിഗരറ്റും വെള്ളക്കുപ്പിയും ലെറ്ററും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിൽനിന്നു വേർപെട്ട തല അരമീറ്റർ അകലെ കിടന്നിരുന്നു. കാലുകൾ നിലത്തു നീട്ടിവച്ചു കൈകൾ വള്ളിപ്പടർപ്പിൽ തൂങ്ങിയ നിലയിലാണ്. കാലുറകളും ടീഷർട്ടുമാണു വേഷം. ചതുപ്പും ഇടച്ചാലുകളും നിറഞ്ഞ കുറ്റിക്കാടിന്റെ ഒരു വശത്തു കരമന-കിള്ളിയാറാണ്. പോത്തൻകോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിൽ എത്തിയ ലിഗയെ ഇവിടെ നിന്നാണ് കാണാതായത്. കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും അനുഭവിച്ചിരുന്ന യുവതി ഇതിന് ചികിത്സ തേടിയാണ് കേരളത്തിൽ എത്തിയത്. കഴിഞ്ഞ അമൃതാനന്ദമയി ഭക്തരായ ലിഗയും സഹോദരിയും കുറച്ച് ദിവസം അമൃത ആശ്രമത്തിൽ തങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ രാത്രിയിൽ ആശ്രമത്തിലെ ബഹളത്തിൽ ഉറക്കം നഷ്ടപ്പെട്ടതോടെ അവിടെ നിന്ന് വർക്കലയിലേക്ക് പോയി.
കുറച്ച് ദിവസം വർക്കലയിൽ താമസിച്ച ശേഷം മാർച്ച് ഫെബ്രുവരി 21ന് പോത്തൻകോടുള്ള ആയുർവേദ ആശുപത്രിയിൽ എത്തി ചികിത്സ ആരംഭിച്ചു. ചികിത്സയിൽ മാനസികനില മെച്ചപ്പെട്ട് വരുന്നതിനിടെയാണ് മാർച്ച് 14ന് ലിഗയെ കാണാതായത്. യോഗ പരിശീലനത്തിൽ പങ്കെടുക്കാതെ ലിഗ മുറിയിൽ തന്നെ കഴിയുകയായിരുന്നു. പിന്നാലെ സഹോദരി എത്തിയപ്പോൾ ലിഗ മുറിയിൽ നിന്ന് പോയിരുന്നു. ആശുപത്രി പരിസരത്തും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചുവെങ്കിലും ലിഗയെ കണ്ടെത്താനായില്ല. ബാഗും പാസ്പോർട്ടും മറ്റ് സാധനങ്ങളും മുറിയിൽ തന്നെ വച്ചിട്ടാണ് ലിഗ പോയത്. രണ്ടായിരം രൂപ മാത്രമേ കൈവശം എടുത്തിരുന്നതായി സഹോദരി പറഞ്ഞു. ഇതിനിടെ ലിഗ കോവളത്ത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഈ വിവരം ശരിവച്ച് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിരുന്നു. തുടർന്ന് കോവളം ബീച്ചിൽ ലിഗയെ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. സമീപ ബീച്ചുകളിലും ഓട്ടോ സ്റ്റാൻഡുകളിലുമെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം നടത്തിവരികെയാണ്. ഗോകർണ്ണം വരെ പോയി പൊലീസ് അന്വേഷണം നടത്തി. ഇതിനിടെ കുളച്ചലിൽ പൊങ്ങിയ മൃതദേഹത്തിലും സംശയമുയർത്തി. എന്നാൽ അത് ലിഗ അല്ലെന്ന് ഭർത്താവും സഹോദരിയും തിരിച്ചറിഞ്ഞു. കടുത്ത മാനസിക സംഘർഷം മൂലം ലിഗയുടെ ഭർത്താവും മാനസിക വിഭ്രാന്തികാട്ടി ആശുപത്രിയിലായി.
അതിന് ശേഷവും സഹോദരി എലീസയും ആൻഡ്രൂ ജോണാഥനും ഇവർക്കായുള്ള അന്വേഷണം തുടർന്നു. രാവും പകലുമെന്നില്ലാത്ത ഇവരുടെ അന്വേഷണത്തിന് ചില സാംസ്‌കാരിക സന്നദ്ധ സംഘട പ്രവർത്തകരുടെ സഹായം മാത്രമാണ് ആദ്യ ഘട്ടത്തിൽ ലഭിച്ചത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസ് സംവിധാനം ഉണർന്നത്. എന്നിട്ടും ഫലമുണ്ടായില്ല. അതിനിടെയാണ് വിദേശ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.