- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതിക്കാരുടെ ഭീഷണി താങ്ങാനാവാതെ പ്രഫസറും ഭാര്യയും ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ കുട്ടി രക്ഷപ്പെട്ടു;
ന്യൂഡൽഹി: ബോളിവുഡ് ഗാനരചയിതാവ് സന്തോഷ് ആനന്ദിന്റെ മകനും ഭാര്യയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസിലെ പ്രഫസറായിരുന്നു ആത്മഹത്യ ചെയ്ത സങ്കൽപ് ആനന്ദ്. ഇൻസ്റ്റിറ്റ്യൂട്ടിലെ അഴിമതിക്കെതിരെ നിലപാട് എടുത്തതാണ് തന്റെ മാനസിക സംഘർഷത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പി
ന്യൂഡൽഹി: ബോളിവുഡ് ഗാനരചയിതാവ് സന്തോഷ് ആനന്ദിന്റെ മകനും ഭാര്യയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസിലെ പ്രഫസറായിരുന്നു ആത്മഹത്യ ചെയ്ത സങ്കൽപ് ആനന്ദ്. ഇൻസ്റ്റിറ്റ്യൂട്ടിലെ അഴിമതിക്കെതിരെ നിലപാട് എടുത്തതാണ് തന്റെ മാനസിക സംഘർഷത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ സങ്കൽപ് വ്യക്തമാക്കുന്നു.
ഭാര്യയും മകളുമായിൽ ഡൽഹിയിൽ നിന്ന് യു.പിയിലെ മധുരയിൽ എത്തിയാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും മകളുമായി ആനന്ദ് ട്രെയിന് മുമ്പിൽ ചാടുകയായിരുന്നു. ആനന്ദും ഭാര്യയും തൽക്ഷണം മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപെട്ടു. റെയിൽവേ ട്രാക്കിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഇയാളുടെ കാറിൽ നിന്നാണ് 11 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ വ്യാപക അഴിമതി നടക്കുന്നതായും അതിന് പിന്നിൽ പ്രവർത്തിക്കുന്നവർ തന്നെ ഭീഷണിപ്പെടുത്തുന്നതായും ഇയാൾ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചു. ഭീഷണിയുടെ സമ്മർദ്ദം താങ്ങാനാകാതെയാണ് താൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കത്തിൽ പറയുന്നു. കത്തിൽ രണ്ട് ഐ.പി.എസ് ഓഫീസർമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്.
250 കോടിരൂപയുടെ അഴിമതിയെ കുറിച്ചാണ് സങ്കൽപ്പ് എഴുതിയിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്യുന്ന മാഫിയയുടെ തട്ടിപ്പും നിരത്തുന്നു. പതിനൊന്നോളം പേരുടെ വിവരങ്ങളും വെളിപ്പെടുത്തുന്നു. പുറം തൊഴിൽ കരാറുകളിലൂടെ കോടികൾ തട്ടുന്നുവെന്ന ആരോപണവും ഉണ്ട്. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസിലെ ഉന്നതരുടെ പീഡനവും വിശദീകരിക്കുന്നു.
സങ്കൽപ്പ് ആനന്ദിന്റെ അത്മഹത്യാ കുറിപ്പിൽ വിശദ അന്വേഷണം വേണമെന്ന ആവശ്യം സജീവമായിക്കഴിഞ്ഞു. അതുണ്ടായാൽ വമ്പന്മാർ കുടുങ്ങുമെന്ന് ഉറപ്പ്.