- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനീറിനെ ക്ഷണിച്ചത് ജനപ്രതിനിധി എന്ന നിലയിൽ; ഗണേശോൽസവത്തിൽ പോകരുതെന്നത് ഇഫ്താറിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കെടുക്കരുതെന്ന് പറയുന്നതിന് തുല്യം; സമസ്തയുടെ ശ്രമം മതസൗഹാർദ്ദം തകർക്കൽ; കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ്
കോഴിക്കോട്: ഡോ. എം.കെ. മുനീർ എംഎൽഎ ഗണേശോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച സംഭവത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ സമസ്തക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ്. കഴിഞ്ഞ ദിവസം ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേർന്ന് കോഴിക്കോട്ട് നടത്തിയ പരിപാടിയിൽ എം.കെ. മുനീർ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ സമസ്ത പ്രതിഷേധവുമായി രംഗത്തത്തെിയ സാഹചര്യത്തിലാണ് ഗണേശോത്സവ ട്രസ്റ്റ് ജില്ലാ കൺവീനർ രാജേഷ് കുമാർ, വൈസ് ചെയർമാൻ ഷൈജു ഒളവണ്ണ എന്നിവർ സംയുക്ത പ്രസ്താവനയിറക്കിയത്. എം.കെ. മുനീറിനെ ഗണേശോത്സവ വേദിയിലേക്ക് ക്ഷണിച്ചത് ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പ്രതിനിധിയായിട്ടല്ല, ജനപ്രതിനിധി എന്ന നിലയിലാണ്. ഭരണഘടനാപരമായി ജനപ്രതിനിധികൾ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടവരാണ്.അവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ തളച്ചിടാൻ ശ്രമിക്കരുത്. ഇഫ്താർ വിരുന്നിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കെടുക്കരുതെന്ന് പറയുന്നതുപോലെയാണ് സമസ്തയുടെ പ്ര
കോഴിക്കോട്: ഡോ. എം.കെ. മുനീർ എംഎൽഎ ഗണേശോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച സംഭവത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ സമസ്തക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ്. കഴിഞ്ഞ ദിവസം ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേർന്ന് കോഴിക്കോട്ട് നടത്തിയ പരിപാടിയിൽ എം.കെ. മുനീർ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ സമസ്ത പ്രതിഷേധവുമായി രംഗത്തത്തെിയ സാഹചര്യത്തിലാണ് ഗണേശോത്സവ ട്രസ്റ്റ് ജില്ലാ കൺവീനർ രാജേഷ് കുമാർ, വൈസ് ചെയർമാൻ ഷൈജു ഒളവണ്ണ എന്നിവർ സംയുക്ത പ്രസ്താവനയിറക്കിയത്.
എം.കെ. മുനീറിനെ ഗണേശോത്സവ വേദിയിലേക്ക് ക്ഷണിച്ചത് ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പ്രതിനിധിയായിട്ടല്ല, ജനപ്രതിനിധി എന്ന നിലയിലാണ്. ഭരണഘടനാപരമായി ജനപ്രതിനിധികൾ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടവരാണ്.അവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ തളച്ചിടാൻ ശ്രമിക്കരുത്. ഇഫ്താർ വിരുന്നിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കെടുക്കരുതെന്ന് പറയുന്നതുപോലെയാണ് സമസ്തയുടെ പ്രസ്താവന. എരുമേലി വാവര് പള്ളിയിലെയും ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെയും ആരാധനകളിൽ ഭക്തർക്ക് വേർതിരിവില്ല എന്ന കാര്യം സമസ്ത കാണാതെ പോകുന്നു. സമസ്ത നേതാക്കളുടെ പ്രസ്താവന കേരള ജനത പുച്ഛിച്ചുതള്ളുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മുനീറിന്റെ നടപടി സമുദായത്തോടുള്ള വെല്ലുവിളിയെന്നാണ് നേരത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നത്.ശിവസേനയുടെ ഗണേശോത്സവവും വിഗ്രഹപ്രതിഷ്ഠാ പരിപാടിയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത എം.കെ. മുനീർ എംഎൽഎയുടെ നടപടി ധിക്കാരവും മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയുമാണ്. ശിവസേന പോലുള്ള വർഗീയ ശക്തികൾക്ക് പൊതുസമ്മിതി നേടിക്കൊടുക്കുന്നതിനുവേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ മുസ്ലിം സമുദായവും മതേതര വിശ്വാസികളും വച്ചുപൊറുപ്പിക്കില്‌ളെന്നാണ് സമസ്തയുടെ മുഴുവൻ സംഘടനകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇതര മതവിഭാഗങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും ഒരുമിച്ച് ജീവിച്ചുപോന്ന ചരിത്രമാണ് ഇസ്ലാമിൻേറത്. അതേ സമയം, മറ്റൊരു മതത്തിന്റെ വിശ്വാസമോ ആചാരമോ കൈക്കൊള്ളാൻ ഇസ്ലാം അനുമതിനൽകുന്നില്ല. മതേതരത്വത്തിന്റെ വാഹകരാകാൻ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന ചില മുസ്ലിം രാഷ്ട്രീയ നേതാക്കളുടെ പ്രവണത മതവിരുദ്ധവും ഗൗരവപരവും അപലപനീയവുമാണ്.
പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച മുൻ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിവാദമായപ്പോൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന് പ്രതികരിച്ചയാളാണ് മുൻ മന്ത്രികൂടിയായ എം.കെ. മുനീർ. പിന്നീട് സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾ നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്ന് സമസ്തയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
സംഭവം വൻ വിവാദമായതോടെ 'പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടായെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും ആരെങ്കിലും വിചാരിച്ചാൽ തകർക്കാനാവുന്നതല്ല തന്റെ വിശ്വാസമെന്നും' ചൂണ്ടിക്കാട്ടി മുനീർ ഫേസ്‌ബുക്കിൽ വിശദീകരണവുമായി രംഗത്തത്തത്തെിയിരുന്നു.ബഹറിൽ (കടലിൽ) മുസല്ലയിട്ട് നമസ്‌കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്ന പിതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫേസ്‌ബുക് പോസ്റ്റ് തുടങ്ങുന്നത്. ഗണേശോത്സവത്തോടെ അവസാനിക്കുന്നതല്ല തന്റെ വിശ്വാസമെന്നും അത് തകർക്കാൻ ശിവസേനക്കോ ആർ.എസ്.എസിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്‌ളെന്നും കുറിപ്പിൽ പറയുന്നു.
ചടങ്ങിനത്തെിയ ഭക്തരിൽ ഭൂരിഭാഗത്തിനും രാഷ്ട്രീയമില്ല. 1500ഓളം വരുന്ന ഭക്തരെല്ലാം എന്റെ വോട്ടർമാരാണ്. അവരോട് സ്‌നേഹം കാണിക്കുകയെന്നത് ധാർമിക ഉത്തരവാദിത്തമാണ്. തന്റെ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും നിർദ്ദേശിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പക്ഷേ വിവാദം അതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. മുനീറിനെതിരെ നടപിവേണമെന്ന് ആവശ്യപ്പെട്ട് സമസ്ത ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരക്കയാണ്.