കോഴിക്കോട്: സിപിഎമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ലെന്ന് മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീർ എംഎ‍ൽഎ. സംസ്ഥാനത്തെ ഏത് കാമ്പസിലാണ് തീവ്രവാദം വളർത്തുന്നതെന്ന് വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കിൽ അതിനെ ചെറുക്കാൻ മുസ് ലിം ലീഗും ഉണ്ടാകും. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ്, തീവ്രവാദം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം.കെ മുനീർ പറഞ്ഞു.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ അധികബാച്ച് അനുവദിക്കാത്തത് വിദ്യാർത്ഥികളെ രണ്ട് തട്ടിലാക്കും. കെ റെയിലിന് പിന്നിൽ സ്ഥാപിത താൽപര്യമുണ്ടെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് വ്യക്തമാക്കി.