- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി, പിന്നെ പി ജെ ജോസഫ്, ഗംഭീരം; യുഡിഎഫിനെ പരിഹസിച്ചു എം എം മണി
തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി എംഎൽഎ. പി സി വിഷ്ണുനാഥ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് എംഎൽഎയുടെ പരാമർശം
അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങളിൽ പെട്ട് കർണ്ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ.ജോസഫ്. ഇതൊക്കെ ഗംഭീരമായെന്നാണ് എം എം മണി പരിഹസിച്ചത്.
മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.
Next Story