- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ ലേറ്റായാൽ വിളി, മറ്റ് ചിലർക്ക് കറന്റില്ലാന്ന് പ്രശ്‌നം; ആരോ പ്ലാൻ ചെയ്ത പോലെയാണ് വിളികൾ; പ്രചാരണം കരുതിക്കൂട്ടി അപമാനിക്കാനുള്ള പദ്ധതിയുടെ ഭാഗം; തന്നെ വിളിച്ച കുട്ടി നിഷ്കളങ്കനെങ്കിൽ എന്തിന് റെക്കോർഡ് ചെയ്തു? പത്താം ക്ലാസുകാരനുമായുള്ള ഫോൺ വിളി വിവാദത്തിൽ പ്രതികരണവുമായി മുകേഷ് എംഎൽഎ
തിരുവനന്തപുരം: സഹായം ചോദിച്ച് വിളിച്ച പത്താംക്‌ളാസുകാരനായ കുട്ടിയോട് കയർത്ത് സംസാരിച്ചതിൽ വിശദീകരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഓഡിയോ ക്ലിപ്പ് സൈബർ ഇടത്തിൽ വൈറലാകുകയും ഇതിന്റെ പേരിൽ മുകേഷിനെതിരെ വിമർശനം ഉയരുകയും ചെയ്തതോടെയാണ് എംഎൽഎ വിശദീകരണം നൽകിയത്.
തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് ഫേസ്‌ബുക്ക് ലൈവിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയിൽ ഹരാസ് ചെയ്തുള്ള ഇത്തരം ഫോൺ വിളികൾ നേരിടുന്നുണ്ടെന്നും മുകേഷ് വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് തനിക്ക് വന്നഫോൺകോളെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവിൽ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോർഡ് ചെയ്യാൻ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോൺ വിളികൾ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൽട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയിൽ പലരും വിളിക്കുന്നുണ്ട്. ചിലർ വിളിക്കുന്നത് ട്രെയിൻ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലർക്ക് കറന്റില്ലാന്ന് പ്രശ്‌നം. ആരോ പ്ലാൻ ചെയ്ത പോലെയാണ് ഈ ഫോൺ വിളികൾ. ക്ഷുഭിതനായി സംസാരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫോൺ വിളികൾ എന്ന് മനസിലാക്കാൻ സാധിക്കുന്ന രീതിയിലാണ് സംസാരം. ആളുകളുടെ ഫോൺ എടുക്കാതിരിക്കാത്ത ആളല്ല താൻ. എടുക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ തിരികെ വിളിക്കാനും ശ്രദ്ധിക്കാറുണ്ട്. എന്നാൽ അടുത്തിടെ വൈറലായ കുട്ടിയുടെ സംഭവം വളരം പ്ലാൻ ചെയ്ത് നടന്ന ഒരു ഹരാസ്‌മെന്റ് പരിപാടിയുടെ ഭാഗമാണെന്നും മുകേഷ് പറയുന്നു.
സൂം മീറ്റിംഗിന് ഇടയിലാണ് വിളിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിനിടയിൽ കുട്ടിയോട് സൂം മീറ്റിലാണ് തിരിച്ച് വിളിക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷവും ആറ് പ്രാവശ്യം വിളിച്ചപ്പോഴേയ്ക്കും മീറ്റിങ് കട്ട് ആയിപ്പോയി. ഈ സമയത്താണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ സംസാരം വന്നത്. എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റിക്കോർഡിങ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർ പറയുന്നത് കേൾക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നു.
നേരത്തെ കൂട്ടുകാരൻ നമ്പർ നൽകിയതനുസരിച്ച് പാലക്കാട് ഒറ്റപ്പാലത്ത് നിന്നും സഹായം ചോദിച്ച് വിളിച്ച കുട്ടിയോടാണ് നടൻ ദേഷ്യപ്പെട്ട് സംസാരിച്ചത്. പാലക്കാട് നിന്നും കൊല്ലം എംഎൽഎയായ തന്നെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്നും പാലക്കാട്ടെ എംഎൽഎയെയല്ലേ വിളിക്കേണ്ടതെന്നും മുകേഷ് കുട്ടിയോട് ചോദിക്കുന്നു.
താൻ പത്താം ക്‌ളാസിലാണ് പഠിക്കുന്നതെന്നും ഒരു സഹായം ചോദിച്ച് വിളിച്ചതാണെന്ന് പറഞ്ഞിട്ടും കുട്ടിയോട് മുകേഷ് ദേഷ്യപ്പെട്ടു. സ്വന്തം എംഎൽഎ മരിച്ച് പോയതുപോലെയാണല്ലോ എന്നെ വിളിക്കുന്നതെന്നും പിള്ളേര്കളിയാണല്ലോ എന്നും പറയുന്നുണ്ട്.സ്വന്തം എംഎൽഎ ആരെന്നറിയാത്ത പത്താംക്‌ളാസിൽ പഠിക്കുന്ന നിന്നെ മുന്നിലുണ്ടായിരുന്നെങ്കിൽ ചൂരൽ കൊണ്ട് അടിച്ചേനെ എന്നാണ് മുകേഷ് പറഞ്ഞത്. അത്യാവശ്യമായ മീറ്റിംഗിൽ ഇരിക്കുമ്പോൾ ആറ് തവണ കുട്ടി വിളിച്ചതാണ് മുകേഷ് ദേഷ്യപ്പെടാൻ ഇടയായത്.
മറുനാടന് മലയാളി ബ്യൂറോ