- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പെൻഷനായി നൽകുന്നത് ഒരുലക്ഷത്തോളം രൂപ; ഇൻകലിന്റെ എംഡിയായി നിയമിച്ചപ്പോൾ ശമ്പളം നിശ്ചയിച്ചത് രണ്ടുലക്ഷവും മറ്റ് അലവൻസുകളും; പുറമേ പാചകക്കാരന്റെ അലവൻസും ചോദിച്ചുവാങ്ങി; സ്വന്തമായി മൂന്നുലക്ഷം ശമ്പളം എഴുതിയെടുത്തു; എംഡി സ്ഥാനത്ത് നിന്ന് എംപി.ദിനേശിനെ മാറ്റിയതിന് പിന്നിൽ
തിരുവനന്തപുരം: ഇൻകെലിന്റെ എംഡിയായിരുന്ന എം പി ദിനേശനെ മാറ്റിയത് ഡയറക്ടർ ബോർഡുമായുള്ള കടുത്ത തർക്കത്തെ തുടർന്ന്. ദിനേശിനെ മാറ്റിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇൻകെലിലെ സ്വതന്ത്ര ഡയറക്ടർ വിദ്യാ സംഗീത് വ്യവസായ മന്ത്രി ഇ.പി.ജയരാജന് നൽകിയ കത്തിനെ തുടർന്നാണ് നടപടി. ഉയർന്ന ശമ്പളം ആവശ്യപ്പെടുകയും എഴുതി എടുക്കുകയുംചെയ്തു, ബോർഡ് അറിയാതെ നിയമനങ്ങൾ നടത്താൻ ഇന്റർവ്യൂ നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ദിനേശിനെതിരെ ഉയർന്നത്. മന്ത്രി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സമയത്തായിരുന്നു ദിനേശിന്റെ വഴിവിട്ട നീക്കങ്ങൾ. പുതിയ എം ഡിയായി കെ മോഹൻലാലിനെ നിയമിച്ചു.
ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡുമായി തർക്കത്തിലായിരുന്നു എം പി ദിനേശ്. ജൂൺ 26 നാണ് എംഡി ആയി എംപി.ദിനേശിനെ നിയമിച്ചത്. ജൂൺ 30 നു ശമ്പളം നിശ്ചയിക്കാൻ ചേർന്ന എൻആർസി കമ്മിറ്റി 2 ലക്ഷം രൂപയും മറ്റ് അലവൻസുകളും ഫിക്സ് ചെയ്തു. പാചകക്കാരന്റെ അലവൻസ് വേണമെന്ന് ആവശ്യപ്പെടുകയും അത് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ അത് പോരെന്നും മൂന്നര ലക്ഷം രൂപ വേണമെന്നുമായിരുന്നു എം പി ദിനേശ് ആവശ്യപ്പെട്ടത്. കൂടാതെ സ്വന്തമായി മൂന്ന് ലക്ഷം രൂപ ശമ്പളമായി എഴുതി എടുത്തു എന്ന പരാതിയും ഇൻകെലിന്റെ ഡയറക്ടർ ബോർഡിലുണ്ട്.
ഒക്ടോബർ 12 ന് നടന്ന ബോർഡ് മീറ്റിംഗിൽ ശമ്പളം 2 ലക്ഷം ആയി ബോർഡ് ഫിക്സ് ചെയ്തു. എന്നാൽ ബോർഡിനെതിരെ ഒക്ടോബർ 13 നു അപ്പീൽ എൻആർസി കമ്മിറ്റിക്കു നൽകി. കമ്മിറ്റിയെ സ്വാധീനിച്ചു 3.5 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടു. ഈ കത്ത് നൽകി ഡയറക്ടർമാരെ സ്വാധീനിക്കാനും ദിനേശ് ശ്രമിച്ചുവെന്നണ് ആരോപണം.
ഇതിന് പുറമേ ഇൻകെൽ ബോർഡ് അറിയാതെ 40 നിയമനങ്ങൾ നടത്താൻ ഇന്റർവ്യൂ നടത്തി ഷൊർട് ലിസ്റ്റ് ചെയ്തു. മന്ത്രി ഇ.പി.ജയരാജൻ കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് ഈ നീക്കം നടത്തിയത്. ഇതേ തുടർന്ന് ഇൻകെൽ സ്വതന്ത്ര ഡയറക്ടർ വിദ്യാ സംഗീത് മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി വന്നത്.
ഒക്ടോബർ 13 ന് എൻആർസി കമ്മിറ്റിക്ക് ശമ്പളം പുതുക്കണമെന്ന് ആവശ്യപ്പെട്ട് എംപി.ദിനേശ് കത്ത് നൽകിയത് കമ്പനി നിയമത്തിലെ ചട്ടങ്ങളുടെ ലംഘനമാണ്. ബോർഡ് ഐകകണ്ഠ്യേന പാസാക്കിയ തീരുമാനങ്ങളെ കമ്പനിയിലെ ജീവനക്കാരൻ എന്ന നിലയിൽ മാനേജിങ് ഡയറക്ടർക്ക് ചോദ്യം ചെയ്യാൻ അധികാരമില്ല. ഇതിനൊപ്പം കത്തയച്ചതിലൂടെ എൻആർസി അംഗങ്ങളുടെ മേൽ സ്വാധീനവും സമ്മർദ്ദവും ചെലുത്താനും ശ്രമം നടന്നു,
കമ്പനി നിയമത്തിൽ ദിനേശിന് പരിജ്ഞാനമില്ലെന്നും പരാതിയിൽ പറയുന്നു. വിരമിച്ച ഉദ്യോഗസ്ഥനായ ദിനേശിന് ഇൻകൽ പോലുള്ള കമ്പനികളിൽ പ്രവർത്തന പരിചയവുമില്ല. കെഎസ്ആർടിസിയിലും മോശം പ്രകടനമായിരുന്നുവെന്ന് മന്ത്രിക്ക് നൽകിയ പരാതിയിൽ വിദ്യാ സംഗീത്ചൂണ്ടിക്കാട്ടിയിരുന്നു.
നാലായിരത്തോളം കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ് ഇൻകെൽ. എംപി ദിനേശിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇൻകെലിന്റെ അകത്ത് തന്നെ ചില എതിർപ്പുകൾ ഉയർന്നിരുന്നു. എം പി ദിനേശിന് സാങ്കേതികപരമായുള്ള യോഗ്യതകൾ ഇല്ല. ഇത് ഡയറക്ടർബോർഡുമായി ബന്ധപ്പെട്ടവർ ഉന്നയിച്ചിരുന്നു. കെ എസ് ആർ ടി സി എംഡിയായിരുന്ന എം പി ദിനേശ് കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ബാക്കി നിലനിൽക്കെയാണ് കെ എസ് ആർ ടി സി വിട്ടത്. പിന്നാലെയാണ് ഇൻകെലിന്റെ എം ഡിയായി ജൂണിൽ ചുമതലയേൽക്കുന്നത്. കെഎസ്ആർടിസി എംഡി ആയിരിക്കെ 1,53,600 ആയിരുന്നു അവസാനം കിട്ടിയ ശമ്പളം. വിരമിച്ച ഉദ്യോഗസ്ഥനായ ദിനേശിന് സർക്കാർ പെൻഷനായി ഒരുലക്ഷത്തോദിനേശ് എംഡിയായിരിക്കെ കെഎസ്ആർടിസി 1200 കോടി രൂപ നഷ്ടത്തിലുമായിരുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.