കണ്ണൂർ: ലോകത്തെ സ്വാധീനിച്ച 100 വനിതാ നേത്രരോഗ വിദഗ്ധരുടെ പട്ടികയിൽ ഇടംപിടിച്ച ഏക മലയാളിയെന്ന ബഹുമതി കണ്ണൂർ സ്വദേശി എംപി ഫൈറൂസയെ തേടിയെത്തി. കണ്ണിലെ കാൻസറിനെ കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും സംഭാവനകളും മുൻനിർത്തിയാണ് ഫൈറൂസയെ 'ദി ഓഫ്താമോളജിസ്റ്റ് മാഗസിൻ പവർ ലിസ്റ്റെന്ന പേരിൽ പുറത്തിറക്കിയ പട്ടികയിൽ ഇടം നൽകിയത്.

കണ്ണിൽ കാൻസർ ബാധിച്ചവരുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം പരമാവധി കാഴ്ചയും സംരക്ഷിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ഡോക്ടർ ഏറ്റെടുത്തത്. ഈ പഠനങ്ങളും കണ്ടെത്തലുകളും ലോകശ്രദ്ധ നേടി. കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റീനൊബ്ലാസ്റ്റോമ എന്ന കാൻസറിനെ കുറിച്ചാണ് പഠനങ്ങൾ. ലോകത്ത് പ്രതിവർഷം 8000 മുതൽ 8500 വരെ കുട്ടികൾക്ക് ഈ കാൻസർ പിടിപെടുന്നുണ്ടെന്ന് ഫൈറൂസ് ഗവേഷണത്തിൽ കണ്ടെത്തി.

ഇന്ത്യയിലും ചൈനയിലും പ്രതിവർഷം 2000 കുട്ടികൾക്ക് ഈ അസുഖമുണ്ടകുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നതിനാൽ അസുഖം ബാധിച്ചാൽ കണ്ണെടുത്തു കളയുകയെന്നത് മാത്രമായിരുന്നു നേരത്തെയുള്ള പോംവഴി. എന്നാൽ പുതിയ ചികിത്സാ സംവിധാനം ഉപയോഗിച്ച് കുട്ടിയുടെ ജീവനും കണ്ണും ഒപ്പം കാഴ്ചയും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കുമെന്ന ഫൈറൂസയുടെ ആശയത്തിനാണ് ലോകോത്തര അംഗീകാരം ലഭിച്ചത്.

ആറ് വർഷമായി ബംഗളൂരുവിലെ ഹോറസ് സ്പെഷ്യാലിറ്റി ഐ കെയർ ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് ഇവർ. കരിയറിന്റെ തുടക്ക
ത്തിൽ തന്നെ ആർട്ടീരിയൽ കീമോ തെറാപ്പിയെന്ന അതിനൂതന ചികിത്സാ രീതിയുടെ ഭാഗമായി. ജപ്പാനിൽ ആരംഭിച്ച് യു.എസിൽ തരംഗമായ ഈ ചികിത്സാ രീതിയുടെ ഗവേഷണത്തിലും പ്രബന്ധാവതരണത്തിലുമെല്ലാം ഫൈറൂസയും പങ്കാളിയായിട്ടുണ്ട്.

ട്യൂമർ സെല്ലുകളെ ഇഞ്ചക്ഷൻ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്ന ഇന്റ്രാവിട്രിയൽ കീമോതെറാപ്പിയെന്ന ചികിത്സാ രീതിയെ കുറിച്ചും മറ്റ് അത്യാധുനിക ചികിത്സാ രീതികളെ കുറിച്ചും ഫൈറൂസ നിരവധി ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഈ ചികിത്സാ രീതികളുടെയെല്ലാം അടിസ്ഥാനത്തിൽ തന്റെ മുന്നിലെത്തുന്ന ഓരോ കുട്ടിയുടെയും ജീവനോടൊപ്പം പരാമാവധി
കാഴ്ചയും നിലനിർത്തുകയെന്ന വലിയ പ്രയത്നമാണ് ഫൈറൂസ ഏറ്റെടുത്തു നിർവഹിക്കുന്നത്. മുതിർന്നവരിലും പുതിയ ചികിത്സാരീതിയിലൂടെ കാഴ്ച നഷ്ട്ടപ്പെടാതെ കണ്ണിലെ കാൻസറിനെ കീഴ്പ്പെടുത്താമെന്ന പ്രതീക്ഷയാണ് ഫൈറൂസ നൽകുന്നത്.

തൃശൂർ മെഡിക്കൽ കോളജിൽ നിന്നാണ് ഫൈറൂസ എം.ബി.ബി.എസ് പൂർത്തിയാക്കിയത്. മൈസൂർ മെഡിക്കൽ കോളജിൽ നിന്നും പി.ജി പഠനത്തിനു ശേഷം ഹൈദരാബാദ് എൽ.വി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫെലോഷിപ്പ് നേടി. പിന്നീട് യു.എസിൽ നിന്ന് കണ്ണിലെ കാൻസറിനെ കുറിച്ചുള്ള പഠനത്തിൽ ഫെലോഷിപ്പും ചെയ്തു. കണ്ണൂർ താണ സ്വദേശിയകളായ കെ.പി ഇബ്രാഹിമിന്റെയും ഉമ്മുൽ ഫായിസയുടെയും മകളാണ്. നേരത്തേ കണ്ണിൽ നിന്ന് കാൻസർ സുഖപ്പെടുത്താനുള്ള മാർഗം അത് നീക്കം ചെയ്യുകയായിരുന്നു.

എന്നാൽ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ നമുക്ക് കണ്ണുകൾ നീക്കം ചെയ്യാതെ നേത്ര കാൻസറിനെ ചികിത്സിക്കാൻ കഴിയും. മുതിർന്നവരിലും പുതിയ ചികിത്സാ രീതിയിലൂടെ കാഴ്ചനഷ്ട്ടപ്പെടാതെ കണ്ണിലെ കാൻസറിനെ കീഴ്പ്പെടുത്താമെന്ന് ഫൈറൂസ പറയുന്നു.
തെരഞ്ഞെടുത്തത് 1200 പേരിൽ നിന്നും ഓഫ്താൽമോളജി മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണമാണ് ദിഓഫ്താമോളജിസ്റ്റ് മാഗസിൻ.

ഉയർന്ന പഠന നിലവാരവും ഗവേഷണ രംഗത്തെ പുതിയ ആശയങ്ങളുമെല്ലാം കണക്കിലെടുത്താണ് ആദ്യ ഘട്ടത്തിൽ നേത്ര വിദഗ്ധരെ പട്ടികയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുത്തയാളുകളിൽ നിന്നും അന്താരാഷ്ട്രതലത്തിലെ വിദഗ്ദരടങ്ങിയ പാനലാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഈ വർഷം ആദ്യമായിട്ടാണ് ദി ഒഫ്താമോളജിസ്റ്റ് മാഗസിൻ വനിതകളെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ്പുറത്തിറക്കിയത്. ഇത്തവണ1200 പേരാണ് ആദ്യ പട്ടികയിലുണ്ടായിരുന്നത്. അതിൽ 300 പേർ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടു. അതിൽ നിന്നും മികച്ച 100 പേരെയാണ് തെരഞ്ഞെടുത്തത്.