- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി അധ്യക്ഷൻ കെ.സുധാകരന് തിരിച്ചടി; കണ്ണുരിലെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.സി.പി യിൽ ചേർന്നു; എംപി.മുരളി എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന് തിരിച്ചടിയായി കണ്ണുരിലെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.സി.പി യിൽ ചേർന്നു. വിശാല ഐ വിഭാഗം നേതാവായ കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നിയമിച്ചതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ വിട്ടു നിൽക്കുകയായിരുന്ന മുൻ കെ.പിസി.സി സെക്രട്ടറിയും പയ്യന്നുരിലെ കോൺഗ്രസ് നേതാവുമായ എംപി മുരളിയാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് എൻ.സി.പി യിൽ ചേർന്നത്. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയിൽ നിന്നാണ് എംപി മുരളി പാർട്ടി അംഗത്വം സ്വീകരിച്ചത്.
കണ്ണൂരിലെ എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന എം പി മുരളി എൻ സി പി യിൽ ചേർന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കെ സുധാകരൻ എം പി യെ കെ പി സി സി പ്രസിഡന്റായി നിയമിച്ച ദിവസം തന്നെ കെപിസിസി സെക്രട്ടറി സ്ഥാനം രാജി വയ്ക്കുകയായിരുന്നു മുരളി.
ഇതിനു ശേഷം പാർട്ടി പ്രവർത്തനത്തിൽ നിന്നും പൊതു രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ കൂടാതെ കെ.സി ജോസഫ്, എം.എം ഹസൻ ,അന്തരിച്ച പി.രാമകൃഷ്ണൻ, കെ.പി നുറുദ്ദീൻ തുടങ്ങിയ എ.വിഭാഗം നേതാക്കളുടെ അതീവ വിശ്വസ്തനായ അനുയായി കൂടിയായ എംപി മുരളി പയ്യന്നൂരിലെ കോൺഗ്രസിന്റെ ജനകീയ നേതാക്കളിലൊരാളാണ്


