- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധി അനുസരിച്ച് എംപാനലുകാരെ ഉടൻ പിരിച്ചു വിടും; പി.എസ്.സി ലിസ്റ്റിൽ നിന്നും നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകും; താത്ക്കാലിക ജീവനക്കാർക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കാൻ ആവില്ലെന്ന് നിലപാടിൽ ഉറച്ച് കെഎസ്ആർടിസി; ഹൈക്കോടതി ഉത്തരവ് ലഭിച്ചാലും പി.എസ.സി പരീക്ഷ എഴുതി നിയമനം ലഭിച്ചവർക്കു താത്ക്കാലിക ജീവനക്കാരായി ജോലി ചെയ്യാനാവുമോ വിധി?
കൊച്ചി: നിർദിഷ്ട യോഗ്യതയില്ലാത്ത എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ് ഇറങ്ങിയതോടെ ഒരാഴ്ചക്കുള്ളിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി. അതേസമയം പിരിച്ചുവിടൽ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ കോടതിയോട് വ്യക്തത ആവശ്യപ്പെട്ട് ഹർജി നൽകാനാണ് കെഎസ്ആർടിസി തീരുമാനം. അതേസമയം പിരിച്ചുവിടുന്ന ജീവനക്കാർക്കു പകരം പി എസ് സി ലിസ്റ്റിൽ നിന്നും നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെ ബാധിക്കുന്നതാണ് വിധി. എന്നാൽ പിരിച്ചുവിടുന്ന ഇത്രയും പേർക്കു പകരം പി എസ് സി ലിസ്റ്റിൽ നിന്നു അത്രയും പേർക്കു നിയമനം ലഭിക്കുമെന്നും അതിനർഥമില്ല. എംപാനലുകാർ സ്ഥിരം തസ്തികയിൽ പ്രവർത്തിക്കുന്നവരല്ല എന്നതുകൊണ്ടു തന്നെ മുഴുവൻ നിയമനവും ഉടൻ നടത്തേണ്ടതില്ല. പത്തുവർഷത്തിൽ താഴെ സർവീസ് ഉള്ളവരെയും ഒരു വർഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കണ്ടക്ടർമാരെ എത്രയും വേഗം ഒഴിവാക്കി
കൊച്ചി: നിർദിഷ്ട യോഗ്യതയില്ലാത്ത എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ് ഇറങ്ങിയതോടെ ഒരാഴ്ചക്കുള്ളിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി. അതേസമയം പിരിച്ചുവിടൽ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ കോടതിയോട് വ്യക്തത ആവശ്യപ്പെട്ട് ഹർജി നൽകാനാണ് കെഎസ്ആർടിസി തീരുമാനം. അതേസമയം പിരിച്ചുവിടുന്ന ജീവനക്കാർക്കു പകരം പി എസ് സി ലിസ്റ്റിൽ നിന്നും നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെ ബാധിക്കുന്നതാണ് വിധി. എന്നാൽ പിരിച്ചുവിടുന്ന ഇത്രയും പേർക്കു പകരം പി എസ് സി ലിസ്റ്റിൽ നിന്നു അത്രയും പേർക്കു നിയമനം ലഭിക്കുമെന്നും അതിനർഥമില്ല. എംപാനലുകാർ സ്ഥിരം തസ്തികയിൽ പ്രവർത്തിക്കുന്നവരല്ല എന്നതുകൊണ്ടു തന്നെ മുഴുവൻ നിയമനവും ഉടൻ നടത്തേണ്ടതില്ല.
പത്തുവർഷത്തിൽ താഴെ സർവീസ് ഉള്ളവരെയും ഒരു വർഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കണ്ടക്ടർമാരെ എത്രയും വേഗം ഒഴിവാക്കി 2013 മെയ് ഒമ്പതിലെ പിഎസ് റാങ്ക് പട്ടികയിലുള്ളവർക്ക് നിയമാനുസൃതം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു. ഏഴായിരത്തോളം പേരാണ് കെഎസ്ആർടിസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.
പിഎസ്‌സി ലിസ്റ്റിലുള്ളവരെ കെഎസ്ആർടിസിയിൽ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. നിലവിലില്ലാത്ത തസ്തികയിൽ പിഎസ്‌സി ലിസ്റ്റിലുള്ളവർക്കു നിയമനം അവകാശപ്പെടാനാവില്ലെന്നും എംപാനലുകാർ കയ്യടക്കിയ ഒഴിവുകളിൽ നിയമിക്കണമെന്നു ഹർജിക്കാർ പറയുന്നെങ്കിലും രേഖകൾ പ്രകാരം അത്തരം ഒഴിവുകൾ നിലവിലില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.
അയോഗ്യരായവരെ പിരിച്ചു വിട്ട് പുതിയ നിയമനം നടത്തണമെന്ന് കോടതി വിധി വന്നുവെങ്കിലും പിരിച്ചുവിടുന്നവർക്കു പകരം നിയമനം നടത്തുന്നത് വൈകുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാൻ കഴിയില്ലെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കിയിരിക്കുന്നത്. പിഎസ് സി ലിസ്റ്റിൽ നിന്ന് ഇത്രയും നിയമനം നടത്തുന്നത് കെഎസ്ആർടിസിക്ക് താങ്ങാനാകില്ലെന്നും കോടതിയെ അറിയിക്കും.
കെഎസ്ആർടിസിയുടെ തീരുമാനം ഇങ്ങനെയൊക്കെയായിരിക്കെ പി എസ് സി പരീക്ഷ എഴുതി നിയമനം ലഭിച്ചവർക്കു താത്ക്കാലിക ജീവനക്കാരായി ജോലി ചെയ്യാനായിരിക്കുമോ വിധി എന്നാണ് ഏവരുടേയും ആശങ്ക. ടോമിൻ തച്ചങ്കരി എംഡിയായി ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി നിരവധി എം പാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു.