- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലപ്പുറത്ത് നിന്നും തൃശൂർ വരെ പോകേണ്ടി വന്നു ഒരു സിപിഐക്കാരനെ കാണാൻ; ഇപ്പോഴും വലിയ വ്യത്യാസമൊന്നും ഇല്ല'; സിപിഐക്കാരെ പരിഹസിച്ച് എം സ്വരാജ് എംഎൽഎ
കൊച്ചി: എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ സിപിഐ(എം) വിമതരെ സ്വീകരിച്ച സിപിഐയ്ക്ക് മറുപടിയായി സിപിഐ(എം). സിപിഐയിൽ നിന്നും കോൺഗ്രസിൽ നിന്നും വിട്ടവരെ സ്വീകരിച്ച് സിപിഐ(എം) സംഘടിപ്പിച്ച യോഗത്തിൽ സിപിഐയെ പരിഹസിച്ചാണ് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് രംഗത്തുവന്നത്. ഇന്നലെ ഉദയംപേരൂരിലെ നടക്കാവിൽ സിപിഐക്ക് മറുപടിയെന്ന വണ്ണം സിപിഐഎം സംഘടിപ്പിച്ച ബഹുജന റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് സിപിഐക്കാരെ സ്വരാജ് കണക്കിന് പരിഹസിച്ചത്. ജീവിതത്തിൽ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ്. അതാകട്ടെ സ്വന്തം ജില്ലയിൽ നിന്നല്ല, യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോളാണ്. മലപ്പുറത്ത് നിന്നും തൃശൂർ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതിൽ ഇപ്പോളും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. ഉദയം പേരൂരിൽ സിപിഐഎം വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയത് മുതലാണ് എറണാകുളം ജില്ലയിൽ സിപിഐസിപിഐഎം തർക്കങ്ങൾ ആരംഭിക്കുന്നത്. അഹീെ ഞലമറ; സിപിഐ
കൊച്ചി: എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ സിപിഐ(എം) വിമതരെ സ്വീകരിച്ച സിപിഐയ്ക്ക് മറുപടിയായി സിപിഐ(എം). സിപിഐയിൽ നിന്നും കോൺഗ്രസിൽ നിന്നും വിട്ടവരെ സ്വീകരിച്ച് സിപിഐ(എം) സംഘടിപ്പിച്ച യോഗത്തിൽ സിപിഐയെ പരിഹസിച്ചാണ് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് രംഗത്തുവന്നത്. ഇന്നലെ ഉദയംപേരൂരിലെ നടക്കാവിൽ സിപിഐക്ക് മറുപടിയെന്ന വണ്ണം സിപിഐഎം സംഘടിപ്പിച്ച ബഹുജന റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് സിപിഐക്കാരെ സ്വരാജ് കണക്കിന് പരിഹസിച്ചത്.
ജീവിതത്തിൽ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ്. അതാകട്ടെ സ്വന്തം ജില്ലയിൽ നിന്നല്ല, യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോളാണ്. മലപ്പുറത്ത് നിന്നും തൃശൂർ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതിൽ ഇപ്പോളും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. ഉദയം പേരൂരിൽ സിപിഐഎം വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയത് മുതലാണ് എറണാകുളം ജില്ലയിൽ സിപിഐസിപിഐഎം തർക്കങ്ങൾ ആരംഭിക്കുന്നത്.
അഹീെ ഞലമറ; സിപിഐയിലെ അസംതൃപ്തരെ സിപിഐഎം വിളിച്ചാൽ എറണാകുളത്ത് സിപിഐ ഇല്ലാതാകുമെന്ന് പി. രാജീവ്; 'ജില്ലയിൽ സിപിഐഎം വിട്ടത് ആകെ ഏഴുപേർ മാത്രം' ഇന്നലെ നടന്ന ബഹുജന റാലിയിൽ ജില്ലാ സെക്രട്ടറി പി.രാജീവും സിപിഐയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.
സിപിഐയിലെ അസംതൃപ്തരെ സിപിഎമ്മിലേക്ക് വിളിക്കാൻ തീരുമാനിച്ചാൽ എറണാകുളം ജില്ലയിൽ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്ന് സിപിഐ ഓർക്കുന്നത് നല്ലതാണെന്നാണ് രാജിവ് പറഞ്ഞത്. അതേസമയം സമ്മേളനത്തിൽ പങ്കെടുത്ത എം.വി ഗോവിന്ദൻ മാസ്റ്റർ സിപിഐക്കെതിരെ പരാമർശങ്ങളൊന്നും നടത്തിയില്ല. ജില്ലയിലെ മറ്റൊരു നേതാവായ എസ്. ശർമ്മയാകട്ടെ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാൻ എത്തിയതുമില്ല.