- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകർക്കാൻ; ലക്ഷ്യമിട്ടത് സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാൻ; നടപ്പാക്കിയത് ഇടത് ജിഹാദി അജണ്ടയെന്ന് ബിജെപി; 24 ന്യൂസിനെതിരെ നടപടി വേണം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് എം ടി രമേശ്
കോഴിക്കോട്: ശബരിമല ക്ഷേത്രവും ആചാരങ്ങളും തകർക്കാൻ വേണ്ടി വ്യാജരേഖ ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ്. മോൺസൻ മാവുങ്കൽ വ്യാജമായ ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.
ശബരിമല പ്രക്ഷോഭത്തിൽ ഒരുമിച്ച് നിന്ന കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വിശ്വാസികളുടെ ഭാഗത്ത് വിള്ളലുണ്ടാക്കി സാമുദായിക സംഘർഷങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ഈ രേഖ സൃഷ്ടിച്ചവരുടെ ലക്ഷ്യം. മോൺസന്റെ തുറന്നുപറച്ചിലോടെ ഗൂഢാലോചന പുറത്ത് വരികയാണ്.
ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം നടത്തണമെന്നും മാരാർജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി ആവശ്യപ്പെട്ടു. ശബരിമലയുടെ അസ്തിത്ത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള രേഖയാണ്, ശബരിമല പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള ഒരു ഉപാധിയാക്കി ന്യൂസ് ട്വന്റി ഫോർ ചാനൽ പുറത്ത് വിട്ടത്.
മറ്റെല്ലാം രേഖകളും സാമ്പത്തിക ലാഭത്തിനു വേണ്ടി കെട്ടിപ്പടുത്തവയാണ്. എന്നാൽ ഇങ്ങനെ ഒരു വ്യാജരേഖ നിർമ്മിതിക്ക് പുറകിൽ സാമ്പത്തികലാഭം മാത്രമായിരുന്നില്ല, അതിനപ്പുറത്ത് ഇടത് ജിഹാദി അജണ്ട ഉണ്ടായിരുന്നു. ആ അജണ്ടയുടെ താളത്തിനൊത്ത് തുള്ളുകയാണ് മറ്റുള്ളവർ ചെയ്തത്.
മുഖ്യമന്ത്രിയടക്കം ഈ വ്യാജരേഖയിലെ കാര്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. ഭരണകൂടം പോലും വ്യാജ രേഖയുടെ പുറകെ നടന്ന് കോടിക്കണക്കിനു വിശ്വാസികളെ വെല്ലുവിളിക്കുകയും അവരെ അപമാനിക്കുകയുമാണ് ചെയ്തത്. ആ ഗുഢാലോചനയിൽ പങ്കാളികളാണ് മോൺസൺ മാവുങ്കലും ഇടതു ജിഹാദി സംഘടനകളും ഏറ്റെടുത്ത് മാധ്യമങ്ങളും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുമെല്ലാം.
എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത്തരക്കാർക്ക് ഇടനിലക്കാർ ഉണ്ടാവുന്നത്. പൊലീസ് മേധാവി ഇത്തരം ആളുകളെ സംരക്ഷിക്കുന്നതും പ്രമുഖ രാഷ്ട്രീയനേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടായത് എങ്ങനെയാണ്. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സത്യാവസ്ഥ പുറത്തു വരികയില്ല.
കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം ബിജെപി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ.വി. സുധീർ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ