ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാനായി എം വി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു.

1975 ൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും ആദ്യ മൂന്നു വർഷക്കാലം അസോസിയേഷന്റെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവല്ല വളഞ്ഞവെട്ടം സ്വദേശിയായ എം വി ചാക്കോ എട്ടു വർഷക്കാലം ഭിലായ് സ്റ്റീൽ പ്ലാന്റിൽ സൂപ്പർവൈസറായിരുന്നു. തുടർന്നു ബോർഡർ റോഡ്‌സിൽ (GREF) അഞ്ചു വർഷം സൂപ്പർവൈസറായി ജോലി നോക്കി. 1974 അമേരിക്കയിൽ എത്തുകയും പതിമൂന്നു വർഷം ഡൽ ഇലക്‌ട്രോണിക്‌സിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. 18 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിസിറ്റ് അഥോറിറ്റിയിൽ സേവനം ചെയ്തതിനുശേഷം 2006 മുതൽ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യ: മേരി ചാക്കോ. മക്കൾ: ജയ, ഷ്യനോ, ജിയോ.

എം വി ചാക്കോയുടെ പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷനുവേണ്ടി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ, ജോ. സെക്രട്ടറി ആന്റോ വർക്കി എന്നിവർ അഭിനന്ദിച്ചു.