- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സർക്കാർ മാറ്റും; സർക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പുതുതലമുറയ്ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നാതാണെന്നും മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സർക്കാർ മാറ്റുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഏറെ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ പുതുതലമുറയ്ക്ക് പഠിക്കാനുള്ള സൗകര്യം. ഏതറ്റംവരെയും പഠിക്കാം. എത്ര താഴെത്തട്ടിലുള്ള ആളുകൾക്കും പഠിക്കാനുള്ള പശ്ചാത്തല സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ രംഗവും ലോകനിലവാരത്തിൽ എത്തിനിൽക്കുകയാണ്. സാധാരണക്കാരന് ആശ്രയിക്കാൻ സാധിക്കുന്ന തരത്തിലുള്ള ജനകീയ ആരോഗ്യ പ്രസ്ഥാനം കേരളത്തിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയിൽ നമുക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ഇപ്പോൾ വീടായിട്ടുണ്ട്. അടുത്ത 5 കൊല്ലം കഴിയുമ്പോൾ കേരളത്തിൽ എല്ലാവർക്കും വീട് ലഭ്യമാകും എന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ