കാസർഗോഡ്: ചില പൊലീസുകാർ മനുഷ്യത്വ വിരുദ്ധമായി ഇടപെടുന്നുവെന്നും അത്തരം പ്രവണതയുള്ള പൊലീസുകാരെ തിരുത്തണമെന്നും മന്ത്രി എം വി ഗോവിന്ദൻ. പൊലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.