ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകവും പുരോഗമന സമൂഹത്തിന് നേർക്കുള്ള വെല്ലുവിളിയുമാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്മാസ്റ്റർ.

സർഗാത്മക പ്രവർത്തനങ്ങളുടെയും പഠനത്തിന്റെയും പോരാട്ടത്തിന്റെയും കേന്ദ്രമായ കലാലയങ്ങളെ ചോരയിൽമുക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. ഇത്തരം കുറ്റവാളികളെ പൊതുസമൂഹം ഒറ്റപ്പെടുത്തും. ധീരജിന്റെ കൊലപാതകികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.