- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്ക്; സേനയെ നാണം കെടുത്തുന്ന രീതിയിൽ ചിലർ പ്രവർത്തിക്കുന്നു; ഷാപ്പുകളിൽ നിന്നും മാസപ്പടി വാങ്ങുന്നു; എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വന്തം വകുപ്പിലെ അഴിമതി തുറന്നു പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ. എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ. സേനയെ നാണം കെടുത്തുന്ന രീതിയിൽ ചിലർ പ്രവർത്തിക്കുന്നു. ഷാപ്പുകളിൽ നിന്നും മാസപ്പടി വാങ്ങുന്നു. അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്കാണ് ചിലർക്ക്.
ഉദ്യോഗസ്ഥർക്ക് നല്ല ശമ്പളമുണ്ട്. ശമ്പളം ഇല്ലെങ്കിൽ അതിന് വേണ്ടി സമരം നടത്തണം. അതിനല്ലേ സംഘടന. അതിന് പകരം കൃത്യമായി മാസപ്പടിയും, ഓരോ ഷാപ്പിൽ നിന്നും ബാറിൽ നിന്നും മാസാമാസം ഇത്ര ആയിരം റുപ്പിക കിട്ടിയാലേ അടങ്ങൂ എന്ന മാനസികാവസ്ഥയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ എന്താകും എക്സൈസ് വകുപ്പിന്റെ അവസ്ഥയെന്ന് മന്ത്രി ചോദിച്ചു.
ഇത്തരം ഉദ്യോഗസ്ഥർ ആത്മപരിശോധന നടത്തണം. തിരുത്താത്തവർ ഇന്നല്ലെങ്കിൽ നാളെ കുടുങ്ങും. എക്സൈസിലെ ഓരോരുത്തരുടെയും വിവരം തന്റെ മുമ്പിലുണ്ട്. ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ