- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യകമ്പനികളും ബെവ്കോയും തമ്മിലുള്ള തർക്കം പരിഹരിച്ചെന്ന് മന്ത്രി എം വി ഗോവിന്ദൻ; മദ്യ കമ്പനികൾ സർക്കാരിന് നൽകേണ്ട എക്സൈസ് ഡ്യൂട്ടി ബിവറേജസ് കോർപ്പറേഷന് മുൻകൂട്ടി അടയ്ക്കും
തിരുവനന്തപുരം: എക്സൈസ് ഡ്യൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബിവറേജസ് കോർപറേഷനും തമ്മിലുള്ള തർക്കം പരിഹരിച്ചെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മദ്യ കമ്പനികൾ സർക്കാരിന് നൽകേണ്ട എക്സൈസ് ഡ്യൂട്ടി ഈ സാമ്പത്തിക വർഷാവസാനം വരെ നിലവിലുള്ള രീതിയിൽ ബിവറേജസ് കോർപ്പറേഷൻ മുൻകൂട്ടി അടയ്ക്കാനാണ് ധാരണയായതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വർഷങ്ങളായി എക്സൈസ് ഡ്യൂട്ടി ബിവറേജസ് കോർപ്പറേഷൻ അടക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമാണെന്ന് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റിൽ വിമർശിച്ചിട്ടുണ്ട്. ഇതോടെയാണ് ഈ രീതി നിർത്തലാക്കി കമ്പനികളോട് നേരിട്ട് എക്സൈസ് ഡ്യൂട്ടി അടക്കാൻ നിർദേശിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ രണ്ടാഴ്ചയോളമായി മദ്യ കമ്പനികൾ മദ്യവിതരണം നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഡിസ്റ്റിലറി ഉടമകളുടെ സംഘടന നൽകിയ നിവേദനം പരിഗണിച്ചാണ് ഇന്ന് ചർച്ച നടത്തിയത്. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബിവറേജ് കോർപ്പറേഷൻ സി എം ഡി, അഡീഷണൽ എക്സൈസ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്ന പരിഹാരമുണ്ടായതെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ