- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂരിപക്ഷ വർഗീയത ഏറ്റവും അപകടകരം, പ്രതിരോധിക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത; സർക്കാർ വിചാരിച്ചാൽ മാത്രം അക്രമം തടയാൻ ആകില്ല; വേണ്ടത് ജനകീയ പ്രതിരോധം ഉയർത്തൽ: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരമായ വർഗീയതയെന്ന് മന്ത്രി എം വി ഗോവിന്ദൻ. അതിനെ പ്രതിരോധിക്കാനെന്ന പേരിലാണ് ന്യൂനപക്ഷ വർഗീയത. രണ്ടും ഗൗരവത്തിലെടുക്കേണ്ടതാണ്. സർക്കാറും പൊലീസും വിചാരിച്ചാൽ മാത്രം അക്രമം ഒഴിവാക്കാനാകില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വിചാരിച്ചാൽ മാത്രം ഈ അക്രമങ്ങൾ അവസാനിപ്പിക്കാനാകില്ല. ഇതെല്ലാം വർഗീയ ശക്തികൾ അജണ്ട വെച്ച് പ്ലാൻ ചെയ്ത് നടപ്പാക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ അവർ തന്നെ തീരുമാനിക്കണം. അതിന് ജനകീയ സമ്മർദം രൂപപ്പെടണം. പുറമേ ശത്രുതാ ഭാവമാണെങ്കിലും ഉള്ളിന്റെയുള്ളിൽ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് രണ്ട് വർഗീയ ശക്തികളും നടത്തുന്നത്.
ഭൂരിപക്ഷ വർഗീയതയാണ് ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘർഷങ്ങളുണ്ടാകുന്നത്. അതിനെ പ്രതിരോധിക്കാനെന്ന പേരിലുണ്ടാകുന്നതാണ് അപകടകരമായ ന്യൂനപക്ഷ വർഗീയത. രണ്ടും ഗൗരവത്തിലെടുക്കേണ്ടതാണ്.
സംഘർഷങ്ങളുടെ ഭാഗമായി വർഗീയ ശക്തികളെ വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങളുണ്ടാവുകയാണെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ