- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ജയരാജന്റെ മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞതാണ്; സോഷ്യൽ മീഡിയയിലുടെ രാഷ്ട്രിയ എതിരാളികളെ വകവരുത്തുമെന്ന് ഭീഷണിച്ചെടുത്തുന്നതും നാട്ടിൽ അക്രമം അഴിച്ചുവിടുന്നതും സിപിഎം രീതിയല്ല: എം.വി ജയരാജൻ
കണ്ണൂർ: പി.ജയരാജന്റെ മകൻ ഫെയ്‌സ് ബുക്കിൽ അക്രമത്തെ അനുകൂലിച്ച് പോസ്റ്റിട്ടത് ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയയിലുടെ രാഷ്ട്രിയ എതിരാളികളെ വകവരുത്തുമെന്ന് ഭീഷണിച്ചെടുത്തുന്നതും നാട്ടിൽ അക്രമം അഴിച്ചുവിടുന്നതും സിപിഎം രീതിയല്ലെന്നും ജയരാജൻ വ്യക്തമാക്കി.
കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ' യു.ഡി.എഫ് സമാധാനായോഗം ബഹിഷ്‌കരിച്ചത് അവർക്ക് നാട്ടിൽ സമാധാനം പുലരുന്നതിൽ താൽപ്പര്യമില്ലെന്നാണ് തെളിയിക്കുന്നത്.ഇന്നലെ പെരിങ്ങത്തൂരിൽ നടന്നത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആശിർവാദത്തോടെയുള്ള ആസുത്രിതമായ അക്രമമാണ്.സിപിഎം ഓഫിസുകൾ വ്യാപകമായി കത്തിച്ചു ഇതു തടയാൻ ചെന്ന പൊലിസിനെയും അക്രമിച്ചു.കടകളും വീടുകളും നശിപ്പിച്ചു' കെട്ടിടങ്ങൾ തിവെച്ചു നശിപിക്കുമ്പോഴാണ് കടകൾ കത്തിയത്.
സിപിഎം പ്രവർത്തകരുടെ മാത്രമല്ല മറ്റുള്ളവരുടെ വീടുകളും അഗ്‌നിക്കിരയായി. ഡീസൽ ഉപയോഗിച്ചാണ് പാർട്ടി ഓഫിസുകൾ തകർത്തത്. താഴെ തട്ടിലാണ് സർവ്വകക്ഷി സമാധാനയോഗങ്ങൾ നടക്കേണ്ടത്.ഇതിൽ പങ്കെടുക്കാൻ സിപിഎം തയ്യാറാണെന്നും ജയരാജൻ പറഞ്ഞു. ഇതിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂപീകരിച്ചതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.
പത്തംഗ സംഘത്തെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.പാ നുരി ൽ യു.ഡി.എഫിനെ കൂടി ഉൾപ്പെടുത്തി സർവകക്ഷി സമാധാനയോഗം വിളിച്ചു ചേർക്കുമെന്ന് ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു.പൊലിസിന്റെയും പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.