- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോർട്ടർ ചാനലിൽ നികേഷ് കുമാറിന് 2.3 കോടിയുടെ ഉടമസ്ഥാവകാശം; നാലരക്കോടിയുടെ ആസ്തിയും 5500 സ്‌ക്വയർ ഫീറ്റിന്റെ വീടുമുള്ള നികേഷ് ഇതുവരെ ജാമ്യം എടുത്ത 57 കേസിൽ 54ഉം ചെക്ക് തട്ടിപ്പിന്റെ പേരിൽ: അഴീക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരങ്ങൾ സൂചിപ്പിക്കുന്നത്
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിയിൽ റിപ്പോർട്ടർ ചാനൽ ഉഴറുന്ന വേളയിലാണ് ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാർ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ ശക്തനായ സ്ഥാനാർത്ഥി കെ എം ഷാജിക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രത്യേക താൽപ്പര്യമെടുത്താണ് നികേഷിനെ സ്ഥാനാർത്ഥിയാക്കിയത്. നികേഷ് സ്ഥാനാർത്ഥിയായതോടെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളുമായിരുന്നു ആദ്യഘട്ടത്തിൽ വിവാദമായി ഉയർന്നു പൊങ്ങിയത്. പിന്നീട് കൂത്തുപറമ്പ് വെടിവെയ്‌പ്പും എം വി രാഘവനെ സിപിഐ(എം) പ്രവർത്തകർ ആക്രമിച്ച വിഷയവുമൊക്കെ ചർച്ചയായി. എന്നാൽ, ഇതിലൊക്കെ ഉപരിയായ നികേഷിന് വിനയായത് നികേഷ് കുമാർ വഞ്ചിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാനലിലെ ഡയറക്ടർ ലാലി ജോസഫ് നൽകിയ പരാതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യമെടുത്താണ് നികേഷ് മത്സര രംഗത്തിറങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നികേഷ
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിയിൽ റിപ്പോർട്ടർ ചാനൽ ഉഴറുന്ന വേളയിലാണ് ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാർ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ ശക്തനായ സ്ഥാനാർത്ഥി കെ എം ഷാജിക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രത്യേക താൽപ്പര്യമെടുത്താണ് നികേഷിനെ സ്ഥാനാർത്ഥിയാക്കിയത്. നികേഷ് സ്ഥാനാർത്ഥിയായതോടെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളുമായിരുന്നു ആദ്യഘട്ടത്തിൽ വിവാദമായി ഉയർന്നു പൊങ്ങിയത്. പിന്നീട് കൂത്തുപറമ്പ് വെടിവെയ്‌പ്പും എം വി രാഘവനെ സിപിഐ(എം) പ്രവർത്തകർ ആക്രമിച്ച വിഷയവുമൊക്കെ ചർച്ചയായി.
എന്നാൽ, ഇതിലൊക്കെ ഉപരിയായ നികേഷിന് വിനയായത് നികേഷ് കുമാർ വഞ്ചിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാനലിലെ ഡയറക്ടർ ലാലി ജോസഫ് നൽകിയ പരാതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യമെടുത്താണ് നികേഷ് മത്സര രംഗത്തിറങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നികേഷ് കുമാർ സത്യവാങ്മൂലം നൽകിയതോടെ നികേഷ് കുമാറിലേക്കായി വീണ്ടും ശ്രദ്ധ. നികേഷ് സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങൾ അറിയാനാണ് യുഡിഎഫുകാർ കാത്തിരുന്നത്. ചിരിച്ച മുഖവുമായി എത്തുന്ന നികേഷിന്റെ പേരിലുള്ള കേസുകളും ആ കേസുകൾ എന്തൊക്കെയാണെന്നും പൊതുജനസമക്ഷം പറഞ്ഞ് പ്രചരിപ്പിക്കാനാണ് യുഡിഎഫ് ഇപ്പോൾ ഒരുങ്ങുന്നത്.
ഇതോടൊപ്പം ലാലി മാത്യു നൽകിയ ഓഹരിതട്ടിപ്പു പരാതിയിൽ അടിസ്ഥാനമുണ്ടോ എന്നതിനും നികേഷ് ഉത്തരം പറയേണ്ടി വന്നേക്കും. നികേഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ നാലരക്കോടിയുടെ ആസ്തിയാണ് കാണിച്ചിട്ടുള്ളത്. 4,68,40,877 കോടിരൂപയാണ് മൊത്തം ആസ്തി. ഭാര്യ റാണി വർഗീസിന് 42,16,322 ലക്ഷത്തിന്റെ ആസ്തിയുമുണ്ട്. നികേഷിന് കൊച്ചിയിലെ ഏഷ്യൻ ന്യൂസ്ചാനൽ ലിമിറ്റഡിൽ 2,30,000 ഷെയറുണ്ട്. ഇതിന്റെ വിപണിമൂല്യം 2,30,00,000 രൂപ വരും. ഭാര്യക്കുള്ള ഷെയറിന്റെ മൂല്യം 5,00,000 രൂപയാണ്. ഇരുവർക്കും കൂടി 2,62,435,58 കോടിയുടെ ലോണുമുണ്ട്. 2009ൽ വാങ്ങിയ ഹോണ്ടസിറ്റി കാറാണ് നികേഷിന്റെ സ്വന്തം വാഹനം. കൈയിലുള്ളത് 5,500 രൂപ മാത്രം. ഒരു പവന്റെ മാലയുണ്ട് നികേഷിന്. കാക്കനാട് വാഴക്കാലയിൽ 5579 സ്‌ക്വയർ അടിയുടെ ഒരു വീടുമുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ ഉള്ള സ്ഥാനാർത്ഥി ചിലപ്പോൾ നികേഷ് കുമാർ ആയേക്കും. 57 കേസുകളാണ് നികേഷിനെതിരെ ഉള്ളത്. ഇതിൽ 54 കേസുകൾ ചെക്ക് നൽകിയിട്ട് പണം നൽകാത്തതിന്റെ പേരിൽ വിവിധ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. 54 കേസുകളിലും ജാമ്യമെടുത്തതായി സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ പേരിൽ പോലും 11 കേസുകളേയുള്ളൂ. ഈ ഘട്ടത്തിലാണ് റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട് നികേഷിന്റെ പേരിൽ 54 കേസുകൾ ഉള്ളത്.
നികേഷ് കുമാറിന്റെ ആകെ ആസ്തി നാലരക്കോടി മാത്രം വരുമ്പോൾ അദ്ദേഹം എങ്ങനെയാണ് റിപ്പോർട്ടർ ചാനലിന്റെ എംഡി സ്ഥാനത്തിരിക്കുക എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ലാലി ജോസഫിന്റെ പരാതി ചൂണ്ടിയാണ് പലരും നികേഷ് കുമാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഒരേക്കർ റബർ തോട്ടവും 20 ഏക്കർ വീടും പറമ്പും ടൂറിസം പ്ലോട്ടും തിരുവനന്തപുരത്തെ ഫ്‌ലാറ്റും ബാങ്കിൽ ഈട് നൽകി സമാഹരിച്ച 10 കോടി രൂപയും പണമായി നൽകിയ ഒന്നരക്കോടി രൂപയും ഉപയോഗിച്ചാണ് റിപ്പോർട്ടർ ടിവി സ്ഥാപിച്ചതെന്നാണ് ലാലി ജോസഫ് വാദിച്ചിരുന്നത്. 5 ശതമാനം വിയർപ്പോഹരി മാത്രം മതിയെന്ന് പറഞ്ഞ് പണം മുടക്കാതെ കൂടെ കൂടിയ നികേഷ് കുമാർ തന്നെ പറ്റിച്ച് വ്യാജ രേഖ ചമച്ച് ഓഹരിയും പണവും തട്ടിയെടുത്തു എന്നുാമണ് ലാലി ജോസഫിന്റെ പരാതി.
ലാലി ജോസഫിന്റെ പരാതിയിൽ തൊടുപുഴ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നികേഷിനും റാണിക്കും എതിരെ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഈ കേസിൽ ജാമ്യമെടുത്താണ് നികേഷ് മത്സരിക്കാൻ ഇറങ്ങിയത്. ഇപ്പോൾ തെരഞ്ഞെടുപ്പിലേക്കായി സത്യവാങ്മൂലം സമർപ്പിച്ചതോടെ നികേഷിൻ കുമാരിനെതിരായ കേസുകൾ തന്നെ അദ്ദേഹത്തിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കെഎം ഷാജിയും യുഡിഎഫും.
അതിശക്തമായ മത്സരമാണ് ഇത്തവണ അഴീക്കോട് മണ്ഡലത്തിൽ നടക്കുന്നതെന്നതിനാല് തനിക്കെതിരായ ഉയർന്ന ആരോപണങ്ങളെ നികേഷ് എങ്ങനെ മറികടക്കും എന്നാണ് അറിയേണ്ടത്. നേരത്തെ കണ്ണൂരിൽ എത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നികേഷിന് വേണ്ടി പ്രചരണത്തിന് എത്തിയിരുന്നില്ല. ലാലി ജോസഫ് നികേഷിന്റെ തട്ടിപ്പുകേസിനെ കുറിച്ച് നേരത്തെ വിഎസിന് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ടയിരുന്നു.