- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാരെ തോൽപ്പിക്കുന്ന വിരുതുമായി മണ്ഡലത്തിൽ നിറഞ്ഞു നികേഷ് കുമാർ; മണ്ഡലത്തിൽ വളർത്തിയെടുത്ത ബന്ധങ്ങളുടെ ബലത്തിൽ കെ എം ഷാജി: അഴീക്കോട് ഇക്കുറി എല്ലാം പ്രവചനാതീതം
കണ്ണൂർ: മാദ്ധ്യമരംഗത്തു നിന്നു രാഷ്ട്രീയത്തിലേക്കു വന്ന എം വി നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം കൊണ്ടു ശ്രദ്ധേയമാകുന്ന മണ്ഡലമാണ് കണ്ണൂരിലെ അഴീക്കോട്. മണ്ഡലത്തിൽ എംഎൽഎയായ കാലഘട്ടത്തിൽ വളർത്തിയെടുത്ത ബന്ധങ്ങളുടെ ബലത്തിൽ നികേഷിനെ എതിർക്കുന്നതു മുസ്ലിം ലീഗിലെ കെ എം ഷാജിയാണ്. തുല്യശക്തരായ രണ്ട് പോരാളികളാണ് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. രാഷ്ട്രീയക്കാരെ തോൽപ്പിക്കുന്ന വിരുതുമായാണു മണ്ഡലത്തിൽ നികേഷ് കുമാർ നിറഞ്ഞു നിൽക്കുന്നത്. അതിനാൽ തന്നെ ഇക്കുറി എല്ലാം പ്രവചനാതീതമാകും. കഴിഞ്ഞ തവണ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് സിപിഎമ്മിലെ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തി കെ എം ഷാജി മണ്ഡലം പിടിച്ചെടുത്തത്. അതിനു മുമ്പ് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു ഈ പ്രദേശം. രാഷ്ട്രീയക്കാരനായി താൻ കസറും എന്ന സൂചന തന്നെയാണു മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളിൽ നികേഷ് കുമാർ തെളിയിച്ചത്. ടെലിവിഷൻ ചാനലിലെ റിപ്പോർട്ടറെപ്പോലെ എത്തി വിലക്കയറ്റത്തെക്കുറിച്ചും ജനങ്ങളെ ബാധിക്കുന്ന മറ്റു
കണ്ണൂർ: മാദ്ധ്യമരംഗത്തു നിന്നു രാഷ്ട്രീയത്തിലേക്കു വന്ന എം വി നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം കൊണ്ടു ശ്രദ്ധേയമാകുന്ന മണ്ഡലമാണ് കണ്ണൂരിലെ അഴീക്കോട്. മണ്ഡലത്തിൽ എംഎൽഎയായ കാലഘട്ടത്തിൽ വളർത്തിയെടുത്ത ബന്ധങ്ങളുടെ ബലത്തിൽ നികേഷിനെ എതിർക്കുന്നതു മുസ്ലിം ലീഗിലെ കെ എം ഷാജിയാണ്.
തുല്യശക്തരായ രണ്ട് പോരാളികളാണ് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. രാഷ്ട്രീയക്കാരെ തോൽപ്പിക്കുന്ന വിരുതുമായാണു മണ്ഡലത്തിൽ നികേഷ് കുമാർ നിറഞ്ഞു നിൽക്കുന്നത്. അതിനാൽ തന്നെ ഇക്കുറി എല്ലാം പ്രവചനാതീതമാകും.
കഴിഞ്ഞ തവണ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് സിപിഎമ്മിലെ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തി കെ എം ഷാജി മണ്ഡലം പിടിച്ചെടുത്തത്. അതിനു മുമ്പ് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു ഈ പ്രദേശം.
രാഷ്ട്രീയക്കാരനായി താൻ കസറും എന്ന സൂചന തന്നെയാണു മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളിൽ നികേഷ് കുമാർ തെളിയിച്ചത്. ടെലിവിഷൻ ചാനലിലെ റിപ്പോർട്ടറെപ്പോലെ എത്തി വിലക്കയറ്റത്തെക്കുറിച്ചും ജനങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളെക്കുറിച്ചും വിവരിക്കുന്ന നികേഷ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിജയം ഉറപ്പിച്ചു തന്നെയാണു മുന്നേറുന്നതെന്ന നിശ്ചയദാർഢ്യമാണു നികേഷിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ആണ് പ്രചാരണത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ, കരുത്തുറ്റ സ്ഥാനാർത്ഥിയെ നിർത്തി ഇടതുമുന്നണിയും ഒപ്പമെത്തി. മുസ്‌ലിംലീഗിലെ സിറ്റിങ് എംഎൽഎ എന്ന ഖ്യാതിയുമായി കെ എം ഷാജി എത്തുമ്പോൾ പഴയ കമ്യൂണിസ്റ്റ് നേതാവ് എം വി രാഘവന്റെ മകനെ തന്നെയാണു മണ്ഡലം പിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയത്. എം വി നികേഷ്‌കുമാർ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണു വോട്ട് പിടിക്കുന്നതെന്നതിനാൽ അണികളുടെ ആവേശം ഇരട്ടിയിലധികമായിരിക്കുകയാണ് ഇവിടെ.
പണ്ട് എം വി ആറിനെ എതിർത്തിരുന്ന മുസ്ലിം ലീഗുകാർ അദ്ദേഹം യുഡിഎഫ് പാളയത്തിൽ എത്തിയപ്പോൾ വോട്ടുപിടിക്കാനും മുന്നിൽ നിന്നു. തങ്ങളുടെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന വി കെ അബ്ദുൽ ഖാദർ മൗലവിയെ പിൻവലിച്ചുകൊണ്ടാണ് എംവിആറിന് 1987ൽ മുസ്ലിം ലീഗ് സീറ്റു നൽകിയത്. മാടായി കലാപ കാലത്ത് വളപട്ടണത്തെ മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാവ് പണ്ടാരവളപ്പിൽ മഹ്മൂദിനെ ചെറുകുന്ന് തറയ്ക്കു സമീപത്തു ലീഗിന്റെ പൊതുസമ്മേളനം കഴിഞ്ഞു മടങ്ങവേ വഴിയിൽ തടഞ്ഞുവച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കൂടിയായിരുന്നു എം വി രാഘവൻ. പിന്നീടു കേസിൽ നിന്ന് എം വി ആർ രക്ഷപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് യുഡിഎഫ് കോട്ടയിലെത്തിയ എം വി ആറിനു വേണ്ടി സ്വന്തം സ്ഥാനാർത്ഥിയെത്തന്നെ മാറ്റിനിർത്തി ലീഗ് പിന്തുണ നൽകിയത്. പ്രതിയായ രാഘവന് വോട്ട് ചെയ്യുമ്പോൾ ഇല്ലാത്ത നീരസം എന്തിനാണ് മകൻ മൽസരിക്കുമ്പോഴെന്ന ചോദ്യവും തെരഞ്ഞെടുപ്പിന്റെ ആവേശം കൂട്ടുന്നുണ്ട്.
മറുവശത്ത് എൽഡിഎഫിനും എം വി ആർ തന്നെയാണു വില്ലനാകുന്നതും. കമ്മ്യൂണിസ്റ്റുകാരുടെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്ന എം വി ആർ യുഡിഎഫിൽ എത്തിയ ശേഷമാണു കൂത്തുപറമ്പു വെടിവയ്പു നടന്നത്. അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജീവനെടുതത്ത അന്നത്തെ സഹകരണമന്ത്രിയുടെ മകനു വോട്ടു ചെയ്യാൻ സിപിഐ(എം) എന്തിന് ആവശ്യപ്പെടുന്നു എന്ന ചോദ്യമാണ് എതിരാളികൾ ഉയർത്തുന്നത്. എം വി ആറിന്റെ സഹോദരിയെ വരെ ഷാജി ഇക്കാര്യത്തിൽ രംഗത്തിറക്കിയിരുന്നു. അന്നത്തെ വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പനെ രംഗത്തിറക്കിയാണ് ഇതിന് ഇടതുപക്ഷം മറുപടി നൽകിയത്.
ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ കേരളത്തിൽ ഏറ്റവുമധികം ആവേശം വിതറുന്ന മണ്ഡലമായി അഴീക്കോടു മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണ വെറും 493 വോട്ടിനാണു കെ എം ഷാജി ജയിച്ചു കയറിയത്. കഴിഞ്ഞ തവണ എസ്ഡിപിഐ സ്ഥാനാർത്ഥി 2935ഉം ബിജെപി സ്ഥാനാർത്ഥി 7540 വോട്ടും നേടിയിരുന്നു. ഇക്കുറി ഒരു വോട്ടു പോലും പാഴാക്കാതെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ഇരുമുന്നണികളും ശ്രമിക്കുമ്പോൾ പോരാട്ടം ആവേശക്കടലല തീർക്കുമെന്ന് ഉറപ്പാണ്.