- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഘവന്റെ തറവാട് കത്തിച്ചവർക്കും അപായപ്പെടുത്താൻ ശ്രമിച്ചവർക്കുമൊപ്പം ചേരാൻ ഞാനില്ല; 'എന്റെ വോട്ട് നികേഷ് കുമാറിനല്ല: തുറന്നു പറച്ചിലുമായി എംവിആറിന്റെ സഹോദരി
കണ്ണൂർ: എംവിആറിന്റെ തറവാട് വീട് കത്തിച്ചവർക്കും അപായപ്പെടുത്താൻ ശ്രമിച്ചവർക്കുമൊപ്പം ചേരാൻ താനില്ലെന്ന് എംവി രാഘവന്റെ സഹോദരി എംവി ലക്ഷ്മി. തനിക്കത് മറക്കാനാവില്ലെന്നും അതുകൊണ്ട് തന്റെ വോട്ട് നികേഷ് കുമാറിനല്ലെന്നും ലക്ഷ്മി മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞു. യൂഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജി ലക്ഷ്മിയെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ലക്ഷ്മി ഇങ്ങനെ പ്രതികരിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് കഴിഞ്ഞാണ് രാഘവന്റെ തറവാട് കത്തിക്കുന്നത്. അന്ന് വീട്ടിലുണ്ടായിരുന്നത് ലക്ഷ്മിയായിരുന്നു. അതു കൊണ്ടൊക്കെ തന്നെ തനിക്ക് അതൊന്നും മറക്കാനാവില്ലെന്നാണ് ലക്ഷ്മിയുടെ പക്ഷം. സിഎംപി രണ്ടായതോടെ കുടുംബത്തിലും വിള്ളലുകൾ ഉണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകനായ എംവി ഗീരീഷ്‌കുമാർ എന്ന മകൻ ഒഴിച്ച് എംവി നികേഷ് കുമാറും സഹോദരങ്ങളും എൽഡിഎഫ് പക്ഷത്തേക്കാണ് അടുപ്പം കാണിച്ചിരുന്നത്. ഗിരീഷ്‌കുമാർ മാത്രമാണ് യുഡിഎഫിനോടൊപ്പം നിന്നത്. നേരത്തെ കൂത്തുപറമ്പ് സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പൻ നികേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന
കണ്ണൂർ: എംവിആറിന്റെ തറവാട് വീട് കത്തിച്ചവർക്കും അപായപ്പെടുത്താൻ ശ്രമിച്ചവർക്കുമൊപ്പം ചേരാൻ താനില്ലെന്ന് എംവി രാഘവന്റെ സഹോദരി എംവി ലക്ഷ്മി. തനിക്കത് മറക്കാനാവില്ലെന്നും അതുകൊണ്ട് തന്റെ വോട്ട് നികേഷ് കുമാറിനല്ലെന്നും ലക്ഷ്മി മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞു. യൂഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജി ലക്ഷ്മിയെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ലക്ഷ്മി ഇങ്ങനെ പ്രതികരിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് കഴിഞ്ഞാണ് രാഘവന്റെ തറവാട് കത്തിക്കുന്നത്. അന്ന് വീട്ടിലുണ്ടായിരുന്നത് ലക്ഷ്മിയായിരുന്നു. അതു കൊണ്ടൊക്കെ തന്നെ തനിക്ക് അതൊന്നും മറക്കാനാവില്ലെന്നാണ് ലക്ഷ്മിയുടെ പക്ഷം.
സിഎംപി രണ്ടായതോടെ കുടുംബത്തിലും വിള്ളലുകൾ ഉണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകനായ എംവി ഗീരീഷ്‌കുമാർ എന്ന മകൻ ഒഴിച്ച് എംവി നികേഷ് കുമാറും സഹോദരങ്ങളും എൽഡിഎഫ് പക്ഷത്തേക്കാണ് അടുപ്പം കാണിച്ചിരുന്നത്. ഗിരീഷ്‌കുമാർ മാത്രമാണ് യുഡിഎഫിനോടൊപ്പം നിന്നത്. നേരത്തെ കൂത്തുപറമ്പ് സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പൻ നികേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഞങ്ങളുടെ തറവാട് കത്തിച്ചവർക്ക് വോട്ട് ഇല്ല, എന്റെയും കുടുമ്പത്തിന്റെയും വോട്ട് UDF സ്ഥാനാർത്ഥിക്ക് മാത്രം എന്ന് നികേഷിന്റെ ഇളയമ്മ.
Posted by പച്ചയായ മനുഷ്യൻ on Saturday, April 2, 2016
എന്തായാലും ലക്ഷ്മി അ്മ്മയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം അതേക്കുറിച്ച് വിശദീകരിച്ച് കെ എം ഷാജി ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.
സ്ഥാനാർത്തിത്തതിനു ഒരു പാട് മൗലികമായ അർത്ഥങ്ങളുണ്ട് എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു ഇന്ന് എം വി ആറിന്റെ സഹോദരിയെ കണ്ട ...
Posted by KM Shaji on Saturday, April 2, 2016