- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർത്താവിന്റെ കുഞ്ഞാടുകളായി വിജയകുമാറും ശിവൻകുട്ടിയും! വോട്ടുതേടി അരുവിക്കരയിലെ ഇടതു സ്ഥാനാർത്ഥി എത്തിയത് പള്ളിയിൽ കുർബാന നടക്കുന്ന വേളയിൽ; കമ്മ്യൂണിസ്റ്റുകാർ 'വിശ്വാസി'കളായ കാഴ്ച്ച സോഷ്യൽ മീഡിയയിലും ഹിറ്റ്
തിരുവനന്തപുരം: അരുവിക്കരയിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ എല്ലായിടത്തും ഓടിനടന്ന് സാന്നിധ്യം അറിയിക്കുകയാണ് സ്ഥാനാർത്ഥികൾ. പള്ളിയെന്നോ അമ്പലമെന്നോ, കല്യാണ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ഓടി നടന്ന് വോട്ട് അഭ്യർത്ഥിക്കുകയാണ് ഇടതും വലതും സ്ഥാനാർത്ഥികൾ. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലും പ്രചരണം ശക്തമാക
തിരുവനന്തപുരം: അരുവിക്കരയിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ എല്ലായിടത്തും ഓടിനടന്ന് സാന്നിധ്യം അറിയിക്കുകയാണ് സ്ഥാനാർത്ഥികൾ. പള്ളിയെന്നോ അമ്പലമെന്നോ, കല്യാണ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ഓടി നടന്ന് വോട്ട് അഭ്യർത്ഥിക്കുകയാണ് ഇടതും വലതും സ്ഥാനാർത്ഥികൾ. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലും പ്രചരണം ശക്തമാക്കി കഴിഞ്ഞു. മതവിശ്വാസികൾ അല്ലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായ സ്ഥാനാർത്ഥി എം വിജയകുമാറും ദേവാലയങ്ങൾ കയറിയിറങ്ങിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ഞായറാഴ്‌ച്ചയായ ഇന്നലെ ക്രിസ്ത്യൻ പള്ളിയിൽ സന്ദർശനം നടത്തിയാണ് വിജയകുമാർ പ്രചരണം നടത്തിയത്. കർത്താവിന്റെ കുഞ്ഞാടായി വോട്ട് ചോദിക്കാൻ വിജയകുമാർ പള്ളിയിൽ എത്തിയപ്പോൾ ഒപ്പം ശിവൻകുട്ടിയുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാർ പള്ളിയിൽ കയറി കൈകൂപ്പി മടങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഹിറ്റായി.
പൊന്നെടുത്തകുഴി മലങ്കര സെന്റ് ജോർജ്ജ് പള്ളിയിലാണ് വിശുദ്ധ കുർബാന നടക്കുന്ന വേളയിൽ സിപിഐ(എം) നേതാക്കൾ വോട്ടുചോദിക്കാൻ എത്തിയത്. അൾത്താരയ്ക്ക് മുമ്പിൽ പ്രവേശിച്ച സ്ഥാനാർത്ഥിയും എംഎൽഎയും അതിന് ശേഷം കൂപ്പുകൈകളോടെ പുറത്തേക്ക് പോകുകയായിരുന്നു. വോട്ടഭ്യർത്ഥനയാണ് ലക്ഷ്യമെങ്കിലും പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയതു പോലെയായിരുന്നു നേതാക്കളുടെ ചിത്രങ്ങൾ കണ്ടാൻ തോന്നുക. അതുകൊണ്ട് തന്നെയാണ് ഫോട്ടോയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കാൻ കാരണമായതും.
അരുവിക്കരയുടെ ശബ്ദം എന്ന ഫേസ്‌ബുക്ക് പേജിലാണ് വിജയകുമാറും ശിവൻകുട്ടിയും വോട്ടഭ്യർത്ഥിക്കാൻ പള്ളിയിൽ എത്തിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതോടെ സോഷ്യൽ മീഡിയയിൽ ഇതൊരു ചർച്ചക്ക് കാരണമാകുകയും ചെയ്തു. നിരീശ്വര വാദികളായ കമ്മ്യൂണിസ്റ്റുകാരെ നല്ല കുഞ്ഞാടുകളാക്കാൻ സാധിച്ചുവെന്നാണ് ഈ ചിത്രങ്ങളെ കുറിച്ച് ചിലർ അഭിപ്രായപ്പെട്ടത്.
അതേസമയം പ്രാർത്ഥന നടക്കുമ്പോഴുള്ള സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്. പ്രാർത്ഥനാ വേളയിൽ പള്ളിയിൽ കയറി വോട്ടഭ്യർത്ഥിച്ച വിജയകുമാറിന്റെ നടപടി തെറ്റായിപ്പോയെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. പള്ളിയിൽ പ്രാർത്ഥനക്കായല്ല നേതാക്കൾ എത്തിയതെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സന്ദർശനം ചെറിയ തോതിലെങ്കിലും വിമർശിക്കപ്പെട്ടത്. മണ്ഡലത്തിലെ കത്തോലിക്കാ വോട്ടുകളും വിജയ-പരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ പ്രധാനമാണ് എന്നിരിക്കേ വോട്ടുകൾ നേടാൻ മുന്നണികൾ കടുത്ത മത്സരത്തിലാണ്.
എന്തായാലും ഈ വിവാദത്തിന്റെ പിന്നാലെ നിൽക്കാൻ താൽപ്പര്യമില്ലാത്ത സിപിഐ(എം) സ്ഥാനാർത്ഥി അതിവേഗം പ്രചരണ ചൂടിൽ മുന്നേറുകയാണ്. പരാമവധി ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുക എന്നതാണ് ശബരിനാഥിന്റെയും വിജയകുമാറിന്റെയും തന്ത്രം.