തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ അരുവിക്കരയിൽ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുമെന്ന് സ്ഥാനാർത്ഥി എം വിജയകുമാർ. മറിച്ചുള്ള പ്രചാരണങ്ങൾ അബദ്ധധാരണയെന്നും അദ്ദേഹം പറഞ്ഞു.

വി എസിനെ മാറ്റി നിർത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മൂന്നാം തീയതി നടക്കുന്ന ഇടത് കൺവെൻഷനിൽ നിന്ന് വി എസിനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വിജയകുമാർ. സ്ഥാനാർത്ഥിയായ ശേഷം താൻ പല തവണ വി എസിനെ കണ്ടിരുന്നെന്നും വിജയകുമാർ പറഞ്ഞു.