- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻസെന്റിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി; പത്ത് വർഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്; പ്രതികാരത്തിനു കാരണം സഹോദരന് ജോലി വാങ്ങി നൽകാത്തത്; ഗൂഢാലോചനയ്ക്കു പിന്നിൽ ഒരു എംഎൽഎയും ഇടതു നേതാക്കളുമെന്ന് വിൻസെന്റിന്റെ ഭാര്യ
തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. ആരോപണത്തിനും ഗൂഢാലോചനയ്ക്കും പിന്നിൽ എൽഡിഎഫ് പ്രവർത്തകനായ സഹോദരനാണെന്നും സഹോദരി ആരോപിക്കുന്നു. പത്ത് വർഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും അവർ മാനസിക രോഗിയാണെന്നുമുള്ള ഗുരുതര ആരോപണവുമായാണ് പരാതിക്കാരിയുടെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരാതികൾ തന്റെ സഹോദരി ഇതിനു മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തുന്നു. വിൻസെന്റിനെ ഞങ്ങൾക്കെല്ലാവർക്കും ചെറുപ്പം മുതലേ അറിയാമെന്നും അങ്ങനെയൊരു വ്യക്തിയല്ല അദ്ദേഹം എന്നും സഹോദരി പറയുന്നു.'ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് താൻ കരുതുന്നത്. എൽഡിഎഫുകാരനായ തങ്ങളുടെ സഹോദരനാണ് ഇതിനു പിന്നിൽ', സഹോദരി ആരോപിക്കുന്നു. എൽഡിഎഫുകാരനായ സഹോദരന് എംഎൽഎ സർക്കാർ ജോലി വാങ്ങി നൽകാത്തതാണ് പ്രതികാരത്തിന് കാരണമെന്ന ഗുരുതര ആരോപണവും പരാതിക്കാരിയുടെ സഹോദരി ഉന്നയിച്ചു. നാലുമാസം മുമ്പ് എംഎൽഎയും പരാതിക്കാരിയും തമ്മിൽ നിരന്തരം ഫോൺ വ
തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. ആരോപണത്തിനും ഗൂഢാലോചനയ്ക്കും പിന്നിൽ എൽഡിഎഫ് പ്രവർത്തകനായ സഹോദരനാണെന്നും സഹോദരി ആരോപിക്കുന്നു.
പത്ത് വർഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും അവർ മാനസിക രോഗിയാണെന്നുമുള്ള ഗുരുതര ആരോപണവുമായാണ് പരാതിക്കാരിയുടെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരാതികൾ തന്റെ സഹോദരി ഇതിനു മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തുന്നു.
വിൻസെന്റിനെ ഞങ്ങൾക്കെല്ലാവർക്കും ചെറുപ്പം മുതലേ അറിയാമെന്നും അങ്ങനെയൊരു വ്യക്തിയല്ല അദ്ദേഹം എന്നും സഹോദരി പറയുന്നു.
'ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് താൻ കരുതുന്നത്. എൽഡിഎഫുകാരനായ തങ്ങളുടെ സഹോദരനാണ് ഇതിനു പിന്നിൽ', സഹോദരി ആരോപിക്കുന്നു. എൽഡിഎഫുകാരനായ സഹോദരന് എംഎൽഎ സർക്കാർ ജോലി വാങ്ങി നൽകാത്തതാണ് പ്രതികാരത്തിന് കാരണമെന്ന ഗുരുതര ആരോപണവും പരാതിക്കാരിയുടെ സഹോദരി ഉന്നയിച്ചു.
നാലുമാസം മുമ്പ് എംഎൽഎയും പരാതിക്കാരിയും തമ്മിൽ നിരന്തരം ഫോൺ വഴി ബന്ധപ്പെട്ടിരുന്നുവെന്ന് തനിക്കറിയാമെന്നും സഹോദരി പറയുന്നു. ഇത് വിലക്കിയത് പരാതിക്കാരിക്ക് ഇഷ്ടപെട്ടിരുന്നില്ലെന്നും അവർ വെളപ്പെടുത്തുന്നുണ്ട്. എന്നാൽ അന്വേഷണ സംഘം തന്റെ മൊഴി എടുത്തില്ലെന്നും സഹോദരി ആരോപിക്കുന്നുണ്ട്. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയെന്ന് എംഎൽഎയുടെ ഭാര്യ ഭാര്യ ശുഭയും വ്യക്തമാക്കി. ജില്ലിയിലെ ഒരു എംഎൽഎയ്ക്കും സി.പി.എം പ്രാദേശികനേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഗൂഢാലോചനയെക്കുറിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പരാതിക്കാരി വിൻസന്റിന്റേയും തന്റെയും ഫോണുകളിൽ വിളിച്ചിരുന്നു. കുടുംബപ്രശ്‌നം കാരണം ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. വിൻസന്റിനൊപ്പം ഉറച്ചുനിൽക്കുന്നു. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും വിൻസന്റിന്റെ ഭാര്യ പറഞ്ഞു.
വിൻസന്റിന് ആവശ്യമായ എല്ലാ പിന്തുണയും പാർട്ടി നൽകുമെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസനും വ്യക്തമാക്കി. വിൻസന്റിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ഹസൻ ആരോപിച്ചു. ഗൂഢാലോചനയിൽ സി.പി.എം നേതാക്കൾക്കും പങ്കുണ്ട്. നെയ്യാറ്റിൻകര എംഎൽഎയും സിപിഎമ്മിന്റെ ചില പ്രദേശിക നേതാക്കളുമാണ് ഗൂഢാലോചയ്ക്കു പിന്നിൽ. സ്ത്രീയുടെ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ഹസൻ ആവശ്യപ്പെട്ടു.