കോഴിക്കോട്: ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എം.ആർ വാക്‌സിനേഷൻ എങ്ങനെയെങ്കിലും വിജയിപ്പിക്കാൻ സർക്കാരും ആരോഗ്യവകുപ്പും ചക്രശ്വാസം വലിക്കുമ്പോൾ, ഈ പ്രതിലോമകരമായ അവസ്ഥ ആരാണ് ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് പ്രധാന ഉത്തരമായി വരുന്നപേരാണ് പ്രകൃതി ചികിൽസകനായ ഡോ.ജേക്കബ് വടക്കൻചേരി.

ഇദ്ദേഹവും മോഹനൻവൈദ്യരെപ്പോലുള്ള ചികിൽസകരും ഉയർത്തിവിട്ട കടുത്ത വാക്‌സിൻ വിരുദ്ധതയാണ് നവമാധ്യമങ്ങളിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ കുത്തിവെപ്പിൽനിന്ന് അകറ്റിയതെന്ന് ആരോഗ്യപ്രവർത്തകർ തന്നെ സമ്മതിക്കുന്ന കാര്യവുമാണ്. മുസ്ലീങ്ങളുടെ ജനസംഖ്യകുറക്കാനുള്ള സാമ്രാജ്വത്വ ഗൂഢാലോചനയാണെനന വടക്കൻചേരിയുടെ സിദ്ധാന്തം വലിയഭീതിയാണ് മലബാറിൽ ഈ സമൂഹങ്ങളിൽ ഉയർത്തിവിട്ടത്.എം.ആർ വാക്‌സിനേഷൻ എന്നാൽ മോദി-ആർ.എസ്.എസ് വാക്‌സിനേഷൻ എന്നാണ് ഇപ്പോൾ മലപ്പുറത്ത് പ്രചരിക്കുന്നത്.

ഇതിനെയെല്ലാം തുടർന്ന് വടക്കൻചേരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയാരോഗ്യപ്രവർത്തകർ പലതവണ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കടക്കം പരാതി നൽകയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇതേ തുടന്നാണ് വടക്കൻചേരിയുടെ രാഷ്ട്രീയ ബന്ധങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയായത്.സി.പി.എം നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം.എ ബേബിയെ ചികിൽസിച്ച് ഭേദമാക്കിയിട്ടുണ്ടെന്നും വി.എസിന്റെ പേഴ്‌സൺൽ ഡോക്ടറാണ് താനെന്നുമൊക്കെയാണ് വടക്കൻചേരി അവകാശപ്പെടുന്നത്.

എന്നാൽ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വടക്കൻചേരിയെ തള്ളിക്കളഞ്ഞുകൊണ്ട് എം.എ ബേബി രംഗത്തത്തെി. ജേക്കബ് വടക്കൻചേരി നിർദേശിച്ച ഭക്ഷണശൈലി ചില മാറ്റങ്ങളോടെ പാലിച്ചുപോന്നപ്പോൾ, വളരെ തൃപ്തികരമായ ഫലമുണ്ടാക്കി എന്നത് അനുഭവമാണെങ്കിലും, വടക്കൻചരിയുടെ വാക്‌സിൻവിരുദ്ധ- ആധുനിക വൈദ്യശാസ്ത്രവിരുദ്ധ വിമർശനങ്ങളോടുള്ള യോജിപ്പില്‌ളെന്നും എം.എ ബേബി ഫേസ്‌ബുക്കിൽ വ്യക്തമാക്കി.

എന്നാൽ ബേബിയുടെ പോസ്‌ററിനുകീഴെ സ്വതന്ത്ര ചിന്തകരും ആരോഗ്യപ്രവർത്തകരും ശരിക്കും പൊങ്കാലയിടുകയിരുന്നു. പരോക്ഷമായി തന്റെ മനസ്സ്വാക്‌സിൻ വിരുദ്ധർക്കൊപ്പമാണെന്ന് തോന്നിപ്പിക്കുന്നരീതിയിൽ ആർക്കോവേണ്ടിയാണ് ബേബി എഴുതിയതെന്ന് പലരും തുറന്നടിക്കുന്നു.ഇത്രയും താഴ്ന്ന ശാസ്ത്രബോധമാണോ മാർക്വിസ്റ്റ് പാർട്ടിയിലെന്നും പലരും തുറന്നടിക്കുന്നുണ്ട്.

എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

മീസിസൽസ്- റൂബെല്ലാ രോഗങ്ങൾക്കെതിരായ പ്രതിരോധ ശേഷി എല്ലാ കുട്ടികളിലും ഉണ്ടാക്കാനുള്ള വലിയൊരു യജ്ഞത്തിലാണ് കേരളം. ലക്ഷ്യമിട്ടതിന്റെ 80ശതമാനത്തിലേറെ കുട്ടികളും ഇതിനുള്ള കുത്തിവയ്പ് എടുത്തും കഴിഞ്ഞു.

കേരളത്തിന്റെ ആധുനിക പാരമ്പര്യമനുസരിച്ച് ഇത്തരമൊരു ശ്രമം അനായാസേനെ വിജയിക്കേണ്ടതാണ്. എന്നാൽ ഒരു വിഭാഗം വർഗീയവാദികളും മതഭ്രാന്തന്മാരും ശാസ്ത്രവിരുദ്ധരും ചേർന്ന് നടത്തുന്ന പ്രചാരണങ്ങളാൽ, ചില ജില്ലകളിൽ ഈ യജ്ഞം വേണ്ടത്ര വിജയിച്ചിട്ടില്ല. അവിടങ്ങളിലും ജനങ്ങളിലെ തെറ്റിദ്ധാരണകൾമാറ്റി നീട്ടിയ തിയതിക്കുള്ളിൽതന്നെ ഈ യജ്ഞം വിജയത്തിലത്തെിക്കാൻ കഴിയും.
എല്ലാ കുട്ടികൾക്കും ഈ കുത്തിവയ്പ് നല്കാൻ രക്ഷകർത്താക്കൾ തയ്യറാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അന്ധവിശ്വാസങ്ങളിലും മതഭ്രാന്തരുടെയും ശാസ്ത്രവിരുദ്ധരുടെയും പ്രചാരണങ്ങളിലും ആധുനിക കേരളത്തിലെ ജനങ്ങൾ കുടുങ്ങരുത്. നിങ്ങളുടെ കുട്ടികൾരോഗങ്ങളാട് കഷ്ടപ്പെടാതെ ജീവിക്കാനുള്ള ഈ മഹദ്ശ്രമത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മുന്നോട്ടിറങ്ങണം.

ആധുനിക ശാസ്ത്രവും ആധുനിക വൈദ്യശാസ്ത്രവും വിമർശനാതീതമോ തെറ്റു പറ്റാത്തതോ അല്ല. അവയ്‌ക്കെതിരായ വിമർശനങ്ങളും തിരുത്തലുകളും ഉയർത്തിക്കോണ്ടു വന്നിട്ടുള്ളത് കൂടുതലും, പുരോഗമനവാദികളായ ശാസ്ത്രജ്ഞരും വൈദ്യശാസ്ത്രജ്ഞരുമാണ്. അങ്ങനെയാണ് ശാസ്ത്രവും വൈദ്യശാസ്ത്രവും പുരോഗമിച്ചിട്ടുള്ളതും. മാർക്‌സിസ്റ്റുകളായ ശാസ്ത്രജ്ഞർ ഇക്കാര്യത്തിൽ വലിയ സംഭാവന ചെയ്തു. പക്ഷേ, അന്ധവിശ്വാസങ്ങളെ താലോലിക്കാനും ശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും എതിർക്കുന്നത് അതുപോലല്ല. ശാസ്ത്രവിമർശനം അന്ധവിശ്വാസത്തിൽഊന്നി നിന്ന് ചെയ്യുന്ന ഒരു കാര്യമല്ല. ശാസ്ത്രവിമർശനത്തെ കൊഞ്ഞനം കുത്തലാണ് ഈ ഈ അന്ധവിശ്വാസികൾ നടത്തുന്നത്.

വൈദ്യശാസ്ത്രത്തിന്റെ നിരങ്കുശമായ കമ്പോളവത്ക്കരണത്തിന്റെ പ്രശ്‌നവും ഉണ്ട്. പക്ഷേ, അതിനെ നേരിടുന്നതും അന്ധവിശ്വാസങ്ങളിലേക്കും അസത്യ പ്രചാരണങ്ങളിലേക്കും പോയിക്കോണ്ടല്ല. ജീവിതശൈലി രോഗങ്ങളുടെ ഈ കാലത്ത് ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും വ്യായാമം ചെയ്യന്നതും ആധുനിക വൈദ്യശാസ്ത്രം തന്നെ ശുപാർശ ചെയ്യന്നതാണ്. ശ്രീ ജേക്കബ് വടക്കൻചേരി നിർദേശിച്ച ഭക്ഷണശൈലി ചില മാറ്റങ്ങളോടെ ഞാൻ പാലിച്ചു വരുന്നു.

അത് എനിക്ക് വളരെ തൃപ്തികരമായ ഫലമുണ്ടാക്കി എന്നത് അനുഭവമാണ്. പക്ഷേ, ജേക്കബ് വടക്കൻചേരിയുടെ വാക്‌സിൻവിരുദ്ധ, ആധുനിക വൈദ്യശാസ്ത്രവിരുദ്ധ വിമർശനങ്ങളോടുള്ള എന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്. അതിൽ മാറ്റമില്ല.