- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ! രാഹുകാലത്ത് മകന്റെ വിവാഹം നടത്തിയ എംഎ ബേബിക്ക് മനോരമയുടെ പ്രശംസ; സൈബർ ആക്രമണ സമയത്ത് തുണച്ചതിന് പ്രത്യുപകാരം ചെയ്തു മനോരമ ലേഖകൻ
തിരുവനന്തപുരം: മലയാള മനോരമയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത ലോകപ്രശസ്തമാണ്. അതിൽ ഒട്ടും രഹസ്യവുമില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായതാണ് തങ്ങളുടെ അജണ്ട എന്ന് പ്രഖ്യാപിച്ച് മനോരമ അത് ചെയ്തിട്ടുമുണ്ട്. സിപിഐ(എം) വിരുദ്ധമായത് എന്തു കിട്ടിയാലും അതിനെ പൊലിപ്പിച്ചെഴുതാൻ മുൻ എസ്എഫ്‌ഐക്കാരായ മനോരമ ലേഖകരും മിടുക്കാരാണ്. ഇടക്കിടെ സോഷ്യൽ മീഡി
തിരുവനന്തപുരം: മലയാള മനോരമയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത ലോകപ്രശസ്തമാണ്. അതിൽ ഒട്ടും രഹസ്യവുമില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായതാണ് തങ്ങളുടെ അജണ്ട എന്ന് പ്രഖ്യാപിച്ച് മനോരമ അത് ചെയ്തിട്ടുമുണ്ട്. സിപിഐ(എം) വിരുദ്ധമായത് എന്തു കിട്ടിയാലും അതിനെ പൊലിപ്പിച്ചെഴുതാൻ മുൻ എസ്എഫ്‌ഐക്കാരായ മനോരമ ലേഖകരും മിടുക്കാരാണ്. ഇടക്കിടെ സോഷ്യൽ മീഡിയയിൽ സഖാക്കളും മനോരമയും തമ്മിൽ കശപിശ ഉണ്ടാകുന്നത് ഇങ്ങനെയാണ്.
അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ആക്രമണമായിരുന്നു മനോരമയുടെ സിപിഐ(എം) വിരുദ്ധ സെപ്ഷ്യലിസ്റ്റ് ലേഖകനായ സുജിത് നായർക്കെതിരെ സോഷ്യൽ മീഡിയയിൽ സിപിഐ(എം) അനുഭാവികൾ നടത്തിയത്. ആക്രമണം ഒരു പരിധി വിട്ടപ്പോൾ സുജിത്തിന് പിന്തുണയുമായും പലരെത്തി. അക്കൂട്ടത്തിൽ സുജിത്തിനു മറക്കാനാവാത്ത പിന്തുണ നൽകിയത് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയാണ്. ആ ബേബിക്ക് ഒരു പ്രത്യുപകാരം നൽകാൻ സുജിത്ത് നായർ ഏറെ നാളായി മോഹിക്കുകയായിരുന്നു. പക്ഷേ മനോരമ പോലൊരു സംവിധാനത്തിൽ ഇരുന്നു കൊണ്ട് അത് സാധിക്കുമായിരുന്നില്ല. അങ്ങനെ ഇരിക്കവേയാണ് ഇന്ന് ബേബിയുടെ മകന്റെ വിവാഹം നടക്കുന്നത്. ആശയപരമായ പിന്തുണ നൽകാൻ സാധിക്കില്ലെന്ന് വ്യക്തമായപ്പോൾ വ്യക്തിപരമായ പിന്തുണ നൽകാൻ തടസ്സമില്ലാത്തതു കൊണ്ടാണ് മകന്റെ വിവാഹ വാർത്തയോടൊപ്പം ലേകഖൻ ബേബിയുടെ ആദർശ പരിവേഷത്തെ ആദരിച്ചത്.
രാഹുകാലത്ത് വിവാഹം നടത്തുന്ന എന്നതാണ് ബേബി എന്ന ആദർശ പുരുഷനെ സ്തുതിക്കാൻ മനോരമയ്ക്ക് കാരണമായത്. എന്നാൽ ഇതെങ്ങനെ വാർത്തയാകുമെന്ന ചോദ്യമാണ് പലതും ഉയർത്തുന്നത്. കമ്മ്യൂണിസ്റ്റുകാരനാണ് ബേബി. അതും ക്രിസ്ത്യാനിയാ കമ്മ്യൂണിസ്റ്റുകാരൻ. കമ്മ്യൂണിസ്റ്റുകാർ വിശ്വാസികൾ അല്ലെന്നാണ് വയ്്പ്. രാഹുകാലം പോലുള്ള വിശ്വാസങ്ങൾ നോക്കുക കമ്മ്യൂണിസ്റ്റുകാരുടെ പതിവല്ല. എന്നിട്ടും ബേബിയെ ഉയർത്തിക്കാട്ടാൻ രാഹുകാലം വാർത്തിയായി. ബേബിയും ഭാര്യ ബെറ്റിയും ക്രിസ്തുമതക്കാരാണ്. കല്ല്യാണം കഴിക്കുന്ന കുട്ടിയും ക്രിസ്ത്യാനി. രാഹുകാലം നോക്കി കല്ല്യാണം കഴിക്കുക ക്രസ്ത്യാനികളിലും പതിവുള്ളതല്ല. രാഹുകാലത്തെ കല്ല്യാണങ്ങൾ ക്രസ്ത്യാനികൾക്കിടയിൽ പതിവുള്ളതും. ഇതെല്ലാം മനോരമയ്ക്ക് നന്നായി അറിയാം. എന്നിട്ടും ബേബിയുടെ കാര്യത്തിൽ രാഹുകാലം വാർത്തയായി. ഇതു സംബന്ധിച്ച മനോരമ വാർത്തയിലും കാര്യങ്ങൾ വ്യക്തമാണ്. ബേബിയോട് ചോദിച്ചപ്പോൾ ഒന്നും മുൻകൂട്ടി നിശ്ചയിച്ചതല്ല സംഭവിച്ചത് മാത്രമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്. എന്നിട്ടും ബേബിക്കായി രാഹുവിൽ വാർത്ത കണ്ടു മനോരമ.
ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുനിർത്തി ചടങ്ങുകൾ നടത്തുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ, ഇവയൊന്നും കണക്കിലെടുക്കാതെയാണ് സിപിഎമ്മുകാരുടെ പോക്ക്. നിരവധി സിപിഐ(എം) കുടുംബങ്ങളിലെ കല്ല്യാണം രാഹുകാലത്ത് നടക്കാറുമുണ്ട്. എന്നിട്ടും ബേബിയുടെ മകന്റെ രാഹുകാലത്തെ വിവാഹം വാർത്തയായി. ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ സുജിത് നായരാണ് പങ്കുവച്ചത്. ഇന്നലെയാണ് സുജിത്തിന്റെ പോസ്റ്റ് എത്തിയത്. പോസ്റ്റ് ഇങ്ങനെയായിരുന്നു- എം.എ ബേബിയുടെ മകൻ അപ്പു നാളെ വിവാഹിതനാകുമ്പോൾ അതിന് ഒരു പ്രത്യേകതയുണ്ട്. പൊതുവിൽ നല്ല കാര്യങ്ങൾക്ക് എല്ലാവരും മടിക്കുന്ന രാഹുകാലത്താണ് ആ വിവാഹം. പതിമൂന്നാം നമ്പർ മുറിയും കാറും വാശിയോടെ തീരുമാനിച്ചതിനു പിന്നാലെ രാഹുകാലത്തു മകന്റെ വിവാഹവും നടത്തിക്കൊണ്ടു ബേബി അന്ധവിശ്വാസങ്ങൾക്കെതിരേയുള്ള തന്റെ നിലപാടുകൾ ആവർത്തിക്കുകയാണ്. എന്തിനാണ് പുലിവാൽ പിടിക്കുന്നത് എന്നു കരുതി ഇടതുപക്ഷക്കാർപ്പോലും പലപ്പോഴും രഹസ്യമായി ഇത്തരം വിശ്വാസങ്ങളെ വിലക്കാത്ത പശ്ചാത്തലത്തിലാണ് ഇത് എന്നത് പ്രത്യേകത തന്നെ. കടുപിടിത്തമല്ലേ എന്നു ചിലർക്കു തോന്നാമെങ്കിലും ഇടതുപക്ഷത്തെ മുതിർന്ന നേതാവ് സ്വജീവിതത്തിലൂടെ ഇത്തരം ഒച്ചപ്പാടില്ലാത്തതും ഉറച്ചതുമായ സന്ദേശങ്ങൾ നൽകാൻ ശ്രമിക്കുന്നത് ആദരവർഹിക്കുന്നുവെന്നും ലേഖകൻ കുറിക്കുന്നു.
ഇവിടെയാണ് ഏത് പ്രധാന കമ്മ്യൂണിസ്റ്റ് നേതാവിന്റെ മക്കളുടെ വിവാഹമാണ് രാഹുകാലത്ത് നടന്നതെന്ന ചോദ്യം ഉയരുന്നത്. ആരും അങ്ങനെ ചെയ്യാറില്ല. രാഹുകാലം മനപ്പൂർവ്വം തന്നെ ഒഴിവാക്കും. ബേബിയും അതു തന്നെ ചെയ്തുവെന്നാണ് പ്രധാന സിപിഐ(എം) നേതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. സുജിത്തിന്റെ പോസ്റ്റിന്റെ ചുവട് പിടിച്ചാണ് തിരുവനന്തപുരത്ത് നിന്ന് മലയാള മനോരമയ്ക്ക് വേണ്ടി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും. ഈ വാർത്തയ്ക്ക് ആരുടേയും ബൈലൈൻ കൊടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ സുജിത് നായരുടെ പോസ്റ്റിലെ വാചകങ്ങൾ അതുപോലെ വാർത്തയിലും കാണാം. അതുകൊണ്ട് തന്നെ ആരാണ് വാർത്ത എഴുതിയതെന്നും വ്യക്തമാണ്. എന്തായാലും ഈ വാർത്തയോടെ ബേബിയുടെ മകന്റെ കല്ല്യാണത്തിൽ രാഹുകാലമായി താരം. മറ്റ് മാദ്ധ്യമങ്ങളും ഈ ആങ്കിളിൽ തന്നെയാണ് കാര്യങ്ങൾ നീക്കിയത്.
ലളിതമായ രീതിയിൽ രാവിലെ സബ് രജിസ്റ്റ്ാർ ഓഫീസിൽ ബേബിയുടെ മകന്റെ വിവാഹം രജിസ്റ്റർ ചെയ്തു. വൈകിട്ട് സിപിഐ(എം) ആസ്ഥാനമായ എകെജി ഹാളിലാണ് വിവാഹ സൽക്കാരം. അതിന് ഭക്ഷണം ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിന് ചുക്കാൻ പിടിക്കുന്നതും പാർട്ടിക്കാർ തന്നെ. തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലെ അംഗം എന്ന നിലയിൽ മലയാളികൾക്കു പരിചിതനാണ് എം എ ബേബിയുടെ മകൻ അശോക്. തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് അശോകിന് ജീവിതസഖിയായ സനിധയെ കണ്ടെത്താൻ വഴിതുറന്നത്. പ്രണയത്തിന് വഴിതുറന്ന അടുപ്പത്തിന് ഒടുവിൽ വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിക്കുകയിരുന്നു. ഇരുവരുടെയും സുഹൃത്തായ ലക്ഷ്മി മേനോൻ വഴിയാണ് സനിധയും അപ്പുവും പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വഴിമാറിയതും.
ആറ്റിങ്ങലിൽ തൈക്കൂടം ബ്രിഡ്ജിന്റെ പരിപാടിക്കിടെയാണ് സനിധയും അശോക് നെൽസണും പരിചയപ്പെടുന്നത്. ലക്ഷ്മി വഴിയായിരുന്നു പരിചയപ്പെട്ടത്. അശോകിന്റെ ഗിറ്റാർ വായനയുടെ കടുത്ത ആരാധിക കൂടിയായിരുന്നു സനിധ. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. ബി ഫാം വിദ്യാർത്ഥിനിയാണ് സനിധ. ചങ്ങനാശേരി വാകത്താനം കൂലിപ്പുരയ്ക്കൽ ആന്റണി ജോസഫിന്റെയും അന്നമ്മയുടെയും മകൾ സനിധ.