- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന പട്ടേൽ ടോക്യോ ഒളിമ്പിക്സിന്; നൂറ് മീറ്റർ ബാക്ക്സ്ട്രോക്കിൽ മാറ്റുരയ്ക്കും; യോഗ്യത നേടിയത് യൂണിവേഴ്സാലിറ്റി ക്വാട്ടയിൽ
ന്യൂഡൽഹി: ഇന്ത്യയുടെ മാന പട്ടേൽ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കും. യൂണിവേഴ്സാലിറ്റി ക്വാട്ടയിലാണ് മാന യോഗ്യത നേടിയത്. നൂറ് മീറ്റർ ബാക്ക്സ്ട്രോക്കിലാവും മത്സരിക്കുക.
ടോക്യോ ഒളിമ്പിക്സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ വനിതയുമാണ് മാന. ശ്രീഹരി നടരാജനും മലയാളിയായ സജൻ പ്രകാശും നേരത്തെ യോഗ്യത നേടിയിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒരാൾ പോലും യോഗ്യത നേടാത്ത രാജ്യങ്ങളിലെ താരങ്ങൾക്ക് ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ അവസരം നൽകുന്നതാണ് യൂണിവേഴ്സാലിറ്റി ക്വാട്ട. ഇന്ത്യയിൽ നിന്ന് വനിതകളാരും യോഗ്യത നേടാത്തതിനാലാണ് മാനയുടെ പേര് ശുപാർശ ചെയ്തത്. അന്താരാഷ്ട്ര നീന്തൽ ഫെഡറേഷന്റെ ബി യോഗ്യത കൈവരിച്ചത് ഇരുപത്തിയൊന്നുകാരിയായ മാനയ്ക്ക് തുണയായി.
2019ൽ കൈമുട്ടിന് പരിക്കേറ്റ മാന രണ്ട് വർഷത്തിനുശേഷമാണ് നീന്തൽക്കുളത്തിൽ മടങ്ങിയെത്തിയത്. ഇതിനുശേഷം ഇക്കഴിഞ്ഞ ഏപ്രിലിൽ ഉസ്ബക്കിസ്താൻ ഓപ്പൺ നീന്തലിൽ മികച്ച പ്രകടനം പുറത്തെടുത്തു. 100 ബാക്ക്സ്ട്രോക്കിൽ 1:04.47 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നു.
സജൻ പ്രകാശ് പുരുഷന്മാരുടെ 200 മീവർ ബട്ടർഫ്ളൈയിലും ശ്രീഹരി 100 മീറ്റർ ബാക്ക്സ്ട്രോക്കിലുമാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. സജൻ 1:56:48 സെക്കൻഡിലും ശ്രീഹരി 53.77 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. 200 മീറ്റർ ബട്ടർഫ്ളൈയിലെ ഒളിമ്പിക് യോഗ്യതാ മാർക്ക് 1:56:48 സെക്കൻഡും 100 മീറ്റർ ബാക്ക്സ്ട്രോക്കിലേത് 53.85 സെക്കൻഡുമായിരുന്നു.
സ്പോർട്സ് ഡെസ്ക്