കുവൈത്ത്: കുവൈത്തിലെ പ്രമുഖ മലയാളി സ്പോർട്സ് ക്ലബ് മാക് കുവൈത്ത് 2014 - 2015 സീസണിലേക്കുള്ള ഫുട്‌ബോൾ ടീം ജേഴ്‌സി പുറത്തിറക്കി.പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഫ്രന്റ് ലൈൻ ഗ്രൂപ്പ് ആണ് ജേഴ്‌സി സ്‌പൊൺസർ ചെയ്തിരിക്കുന്നത്. ഫർവാനിയ ഫ്രന്റ് ലൈൻ ഗ്രൂപ്പ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഫ്രന്റ് ലൈൻ ഗ്രൂപ്പ് റീജണൽ മാനേജർ നാസർ ബി.പി. പുതിയ ജേഴ്‌സി പുറത്തിറക്കി.

മാക് കുവൈത്ത് പ്രസിഡന്റ് മുസ്തഫ കാരി, ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, ട്രഷറർ അബ്ദുറഹിമാൻ.കെ.ടി, മാനേജർ സുബൈർ കുരിക്കൾ, ഫ്രന്റ് ലൈൻ ഗ്രൂപ്പ് മാനേജർ അഫ്‌സൽ, ഫ്രന്റ് ലൈൻ ഗ്രൂപ്പ് പ്രതിനിധികളായ മൗര്യ, അനസ്, മാക് ഫുട്‌ബോൾ ടീം അംഗങ്ങൾ, ടീം പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.